ഞാന്‍ ഇല്ലാതാവുമ്പോള്‍ | ടി.എം.പ്രിന്‍സ്

kavitha,malayalam,t-m-prince,e-delam-online


എന്റെ കണ്ണീരിനാലൊരു
പുഴയൊഴുക്കുന്നുണ്ട്
നിനക്കായ് ഞാന്‍...
ഇനിയോര്‍ക്കുവാനൊന്നും
ബാക്കിവയ്ക്കാതെ,
അതിലൊഴുക്കിക്കളയുക
 നരച്ചസ്വപ്നങ്ങളെ...
അതിലെ നീരില്‍ നനച്ചു വളര്‍ത്തുക
നിന്റെ ചെടികളെ...
ഒടുവിലൊരു പച്ച നാക്കിലയില്‍
പട്ടില്‍ പൊതിഞ്ഞെന്നെ
ചിതയിലേക്കെടുക്കുമ്പോള്‍ ,
എന്റെ ബലിക്രിയക്ക് നല്‍കുക
തഴച്ചു വളര്‍ന്ന നിന്‍ പച്ചയിലെ തുടുത്ത
പൂവിതളുകള്‍.

© T.M.PRINCE

Post a Comment

3 Comments