ബെംഗളുരു: കൈരളി കലാസമിതി സംഘടിപ്പിച്ച അക്ഷരോത്സവത്തില്‍ നടന്ന പുസ്തക പ്രകാശനങ്ങള്‍ ശ്രദ്ധേയമായി. ആദ്യ വില്‍പ്പന ബഹുഭാഷ കവിയും സാഹിത്യകാരിയുമായ ശ്രീകല പി.വിജയന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ.ചന്ദ്രശേഖര കമ്പാര്‍ അധ്യക്ഷത വഹിച്ചു.
ചന്ദ്രശേഖരകമ്പാറിന്റെ ശിവന്റെ കടുന്തുടി, പ്രൊഫ. നാഗരാജയ്യയുടെ ചാരുവസന്ത, പ്രസന്ന സന്തേകടുറിന്റെ സു (വിവര്‍ത്തന-സുധാകരന് രാമന്തളി), പി.ഹരികുമാറിന്റെ പ്രവാസിയുടെ മുണ്ട്, പ്രേംരാജ് കെ.കെ.യുടെ ചില നിറങ്ങള്‍ എന്നീ പുസ്തകങ്ങളോടൊപ്പം ശ്രീകല പി.വിജയന്റെ മൃദുലയുടെയും പ്രകാശനം നടത്തി. കവി സോമന് കടലൂര്‍, സര്‍ഗധാര ഭാരവാഹികളായ ശ്രീജേഷ്, ശാന്താമേനോന്‍, മാതൃഭൂമി ഡയറക്ടര്‍ മേഘ പത്മകുമാര്‍. പയ്യന്നൂര്‍ കുഞ്ഞിരാമന് എന്നിവര്‍ പങ്കെടുത്തു.
-------------------------------------------------------------------
സാഹിത്യ-സാംസ്കാരിക വാര്‍ത്തകള്‍, സ്കൂള്‍-കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം, ക്ലബ് ആക്ടിവിറ്റി വാര്‍ത്തകള്‍ എന്നിവ അയയ്ക്കാം - +91 8592020403 (വാട്ട്സ് ആപ്പ്)
-------------------------------------------------------------------
2 Comments
ആശംസകള്‍
ReplyDelete👍🏻
ReplyDelete