പെരിന്തല്‍മണ്ണ: ഉമ ആനമങ്ങാട്ടിന്റെ 'ഇലഞ്ഞിമരത്തണല്‍' പ്രകാശനം ചെയ്തു. കൈരളി ടീച്ചര്‍ക്കും പ്രമോദിനി ടീച്ചര്‍ക്കും നല്‍കി ,പ്രശസ്ത കവി മോഹന കൃഷ്ണന്‍ കാലടിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് അടയാളപ്പെടുത്തിയ ഇലഞ്ഞിമരത്തണല്‍ ചില ഘട്ടങ്ങളില്‍ കുറിപ്പിന്റെ സീമകള്‍ ലംഘിച്ച് ചെറുകഥയോളം ഉയര്‍ന്നിട്ടുണ്ടെന്ന് പുസ്തക പരിചയം നടത്തിയ ചെറുകഥാകൃത്ത് ഉഷ മണലായ അഭിപ്രായപ്പെട്ടു. മോഹന കൃഷ്ണ കാലടിയുടെ കവിതകളുടെ ആലാപനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
1 Comments
പ്രിയപ്പെട്ട ഉമ, എല്ലാവിധ ആശംസകളും നേരുന്നു.
ReplyDelete