വീണു കിട്ടിയ സൗഹൃദം | ഇബ്രാഹിം വെള്ളൂര്‍

veenu0kittiya-sauhrudham


രീരത്തിന് ഉണ്ടായ ക്ഷതത്തിന്റെ വേദന എന്റെ രാത്രി ഉറക്കത്തിന് തടസ്സമായി വന്നതിനാല്‍ ആ കടം തീര്‍ക്കാന്‍ വേണ്ടി നേരം പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ കിടന്നു.
കണ്ണും മിഴിച്ചു കിടന്നപ്പോള്‍ ചിന്ത വഴി മാറി സഞ്ചരിച്ചുകൊണ്ടേ ഇരുന്നു......

ആ ചിന്തയെ മുറിച്ചുകൊണ്ട് ഫോണ്‍ നെഞ്ചത്തടിച്ചു നിലവിളിച്ചു....

ഹാലോ, ഇപ്പോള്‍ എങ്ങിനെ ഉണ്ട്......
അറിയാത്ത നമ്പര്‍, അറിയാത്ത ശബ്ദം പക്ഷെ ആള്‍ക്ക് എന്നെ കുറിച്ചു അറിയാം എന്ന വസ്തുത എന്നില്‍ അന്ധാളിപ്പ് ഉണ്ടാക്കി....

എന്നെ മനസ്സിലായോ......

ഇല്ലാ, 

ഇന്നലെ അപകപ്പെട്ടു കിടന്നപ്പോള്‍ ഹെല്‍മെറ്റ് ഊരിയതും, കുടിക്കാന്‍ വെള്ളം തന്നതും ഓര്‍മ ഉണ്ടോ.... 

ഇല്ല

നിങ്ങളുടെ അടുത്തൊരു  സ്ത്രീ നിന്നത് ഓര്‍മ ഉണ്ടോ...

ഇല്ല.....

എനിക്ക് ഒന്നും ഓര്‍മ ഇല്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി....

ആ വാക്കുകളില്‍ സ്‌നേഹം, അത്ഭുതം, ഭയം, കാരുണ്യം, വാത്സല്യം ഇങ്ങനെ പലതും നിറഞ്ഞുനിന്നിരുന്നുന്നു.....

ഞാന്‍  ഇവിടെ പുതുതായി എ. ഇ. ഒ. ആയി ചാര്‍ജ് എടുത്ത ശൈലജ ടീച്ചര്‍, തലശ്ശേരി യില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി വന്നതാണ്......

എനിക്ക് ഈ നാടും, നാട്ടുകാരും പരിചയം ആയി വരുന്നതേ ഉള്ളൂ.....

ഓഫീസിലേക്ക് പോകും വഴിയില്‍ എന്തോ വീണ ശബ്ദം കേട്ടാണ് നോക്കിയത്..... ഞാന്‍ കരുതി അടുത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും വല്ലതും വീണുകാണും.......

ഞാന്‍ നോക്കിനില്‍ക്കേ മാടായി പാറയെ രണ്ടായി പകുത്തു കടന്നുവന്നു താഴേക്ക് ഒഴുകി ഇറങ്ങുന്ന റോഡില്‍ നിന്നും ഒരാളും, സ്‌കൂട്ടറും ഉരുണ്ടു വരുന്നു.......

ചിന്തിച്ചു നില്‍ക്കാന്‍ സമയം ഇല്ല....

ഞാന്‍ ആവുന്നതും വേഗത്തില്‍ ഓടി എത്തി  ആളെ തടഞ്ഞു നിര്‍ത്തി, അത് നിങ്ങളായിരുന്നു.....

ശ്വാസം എടുക്കാന്‍ വിഷമിക്കുന്ന നിങ്ങളുടെ ഹെല്‍മറ്റ് ഞാന്‍ ഊരി, ബാഗില്‍ നിന്നും വെള്ളത്തിന്റെ കുപ്പിയെടുത്തു നിങ്ങളെ വെള്ളം കുടുപ്പിച്ചു, നിങ്ങള്‍ വേണ്ടെന്ന് പറഞ്ഞത് ഞാന്‍ കാര്യമാക്കിയില്ല.......

എനിക്ക് നഷ്ടമായ എന്റെ സഹോദരനായിരുന്നു നിങ്ങള്‍ അപ്പോള്‍ എനിക്ക്.....

തെറിച്ചുപോയ നിങ്ങളുടെ ബാഗും ഒക്കെ ഞാന്‍ എടുത്തു ഒതുക്കി.....

ഓടി എത്തിയ കുറച്ചു പേരുടെ സഹായത്തോടെ ഞാന്‍ നിങ്ങളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.....

കീറിയ വസ്ത്രത്തിന്റെ ഇടയില്‍ കൂടി ചുമന്ന രക്തം പുറത്തേക്ക് ചാടുന്നത് നിങ്ങള്‍ കാര്യമാക്കുന്നുണ്ടായിരുന്നില്ല........

എന്റെ കയ്യില്‍ ഉണ്ടായിരുന്ന തൂവാല കൊണ്ട് മുഖം തുടച്ചു, മുറിവുകള്‍ ഒപ്പി......

ഒരുവിധം എഴുന്നേറ്റുനിന്ന നിങ്ങള്‍ സ്‌കൂട്ടര്‍ എടുക്കാന്‍ തിടുക്കം കൂട്ടിയത് എന്നില്‍ ആശങ്ക ഉണ്ടാക്കി......

അവിടെ കൂടിയ ചുരുക്കം ആളുകളുടെ കൂട്ടത്തില്‍ എനിക്ക് അറിയാവുന്ന ഒരു മുഖമേ ഉണ്ടായിരുന്നുള്ളു......

കിരണ്‍, ജോലിക്കിടയില്‍ ജനങ്ങളുടെ നന്മ ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ചെറുപ്പക്കാരന്‍....

അതുവഴി വന്ന ഓട്ടോ യെ കൈ കാട്ടി നിര്‍ത്തി ഞാന്‍ നിങ്ങളെ കിരണിന്റെ കൂടെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലേക്ക് അയച്ചു....

അപ്പോഴും നിങ്ങള്‍ എന്നെയും, മറ്റുള്ളവരെയും പകച്ചു നോക്കുന്നുണ്ടായിരുന്നു.....
ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍ കിരണ്‍ പറഞ്ഞിരിക്കുമല്ലോ..... ടീച്ചര്‍ അവസാനിപ്പിച്ചു

ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു സാഹചര്യത്തെ നേരിടുന്നത്.....

ഞാന്‍ ഭയന്നിരുന്നു, താങ്കള്‍.......... അവര്‍ വാക്കുകള്‍ മുഴുമിച്ചില്ല...

കണ്ഠം ഇടറി...... വാക്കുകള്‍ മുറിഞ്ഞു.....

അതേ, സ്ത്രീ അമ്മയാണ്...... സഹോദരിയാണ്, ഭാര്യയാണ്...... എല്ലാമാണ്.

ഉള്ളിന്റെ ഉള്ളില്‍ അതുവരെ ഇല്ലാത്ത ഒരു ആദരവ്  സ്ത്രീകളോട് തോന്നി...

ഗവണ്മെന്റ് ആശുപത്രി യിലെ ബ്രൗണ്‍ നിറത്തിലുള്ള പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുന്ന എന്നെ നോക്കികൊണ്ട് കുറച്ചു ആളുകള്‍ നില്‍ക്കുന്നു......

അതില്‍ ഒരാള്‍ എന്റെ കൂടുതല്‍ അടുത്തു നില്‍ക്കുകയും, എന്നോട് പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നു......

വേദന ഉണ്ടോ .........

അതിന് മുന്‍പ് അയാള്‍ എന്നോട് പലതും  ചോദിച്ചിരിക്കണം.....

പേര്..... നാട്..... ജോലിസ്ഥലം.....

കുടുംബം, കുട്ടികള്‍.....

ഒന്നും ഞാന്‍ കേട്ടില്ല, അറിഞ്ഞില്ല......

അദ്ദേഹം എന്നെ മുറിവ് വച്ചുകെട്ടാന്‍ ഡ്രെസ്സിങ് റൂമിലേക്ക് കൊണ്ടുപോയി.....

അതിന് മുന്‍പ് വേണ്ടിയിരുന്ന ജോലികളൊക്കെ കിരണ്‍ ചെയ്തിരുന്നു.......

മുറിവ് വച്ചുകെട്ടി പുറത്തേക്ക് ഇറങ്ങുമ്പോള്‍ പല കണ്ണുകളും എന്നില്‍ തന്നെ ആയിരുന്നു, പലരും അവരുടെ അവസരം എനിക്ക് വേണ്ടി മാറ്റിവച്ചാണ് എന്നെ ഡ്രെസ്സിങ് മുറിയിലേക്ക് അയച്ചത്.......

കാലുകള്‍ ആശുപത്രി കെട്ടിടത്തിന്റെ പടവുകളില്‍ പിച്ച വച്ചു ഇറങ്ങുമ്പോള്‍..... മനസ്സ്   പലതും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ ഉള്ള ആ ശ്രമത്തില്‍ ആയിരുന്നു.....

പ്രപഞ്ച രക്ഷിതാവ് ഒരുക്കിയ ഒരു രംഗം, ഒരു സൗഹൃദത്തിന്റെ തുടക്കത്തിനുള്ള അവതാരിക.....

ഇതാണ് ജീവിതം പുതിയ, പുതിയ സൗഹൃദങ്ങള്‍ ഇപ്പോള്‍ എങ്ങിനെ നമ്മെ തേടി എത്തും എന്ന് നമുക്കറിയില്ല......

ചിലപ്പോള്‍ അതായിരിക്കും ഒരു നാഴികക്കല്ല്.

ലോകത്തിലെ എല്ലാ ഉത്തമ സൗഹൃദങ്ങള്‍ക്ക് പിന്നിലും ഓരോ നാടക രംഗങ്ങള്‍ ഉണ്ടാകും....
........................................
© ebraheem velloor

Post a Comment

5 Comments

  1. വളരെ നന്നായിട്ടുണ്ട്. അതെ. ചിലപ്പോൾ പുതിയ ജീവിതവും പുതിയ സൗഹൃദങ്ങളും എപ്പോഴാണ് വരുന്നതിനു അറിയില്ല.. അഭിനന്ദനങ്ങൾ.

    ReplyDelete
  2. Sreekala P VijayanSaturday, May 28, 2022

    Nalla katha

    ReplyDelete
    Replies
    1. അനുഭവിച്ചു അറിഞ്ഞ കഥ അല്ലെ. രെക്ഷിദാവിനെ അടുത്തറിഞ്ഞ നിമിഷങ്ങൾ. പുതിയ സൗഹൃദം. എങ്കിലും ഇനി ഇങ്ങിനെയുള്ള കഥ ഉണ്ടാവാതെ ഇരിക്കാൻ പ്രാർഥിക്കുന്നു. 🤝🏻🙏

      Delete
  3. ഇത് കഥയല്ല ജീവിതമാണ്
    മറിച്ച് പറഞ്ഞാൽ എല്ലാ കഥകളും ജീവിതമാണ്
    തീഷണ അനുഭവെത്തെ സ്നേഹത്തിെനെറ മൂശയിൽ ഉരുക്കി ഒഴിച് പ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം അറിയാത്തെ ഒരു സ്നേഹെ നൊമ്പരം,

    ReplyDelete