ദളിതന്റെ പ്രണയം | സരിത ജി.സതീശന്‍

dalithante-pranayam-kavitha


ളിതന്റെ
പ്രണയത്തിന്റെ
മാറ്റുനോക്കാനാണ്
അവന്റെ മുഖം
പരുക്കന്‍
കല്ലുകളില്‍
ചേര്‍ത്തുവെച്ചുരച്ചത്

അവന്റെ പ്രണയത്തിന്റെ
ആഴമറിയാനാണ്
കണ്ണുകള്‍
ചൂഴ്ന്നു നോക്കിയത്

അവന്റെ പ്രണയത്തിന്റെ
വിശുദ്ധിയറിയാനാണ്
ഹൃദയത്തില്‍
ആഞ്ഞു കുത്തിയത്

അവന്റെ പ്രണയത്തിന്റെ
നേരറിയാനാണ്
വാരിയെല്ലുകള്‍
തകര്‍ത്തു
മജ്ജ നോക്കിയത്

ചുടു ചോര വാര്‍ന്ന്
മരിച്ചു കിടക്കുമ്പോള്‍
ജാതിവന്ന് തലയ്ക്കലിരിക്കും
ദുരഭിമാനം വന്ന്
കോടി പുതയ്ക്കും
ഈ മനുഷ്യര്‍
നമ്മെ മറവ് ചെയ്യും!
സത്യം.
© saritha g satheeshan

Post a Comment

1 Comments

  1. തീവ്രം ,👍🏾 - മധു.ബി

    ReplyDelete