Advertisement

Responsive Advertisement

ചിലത് ♥ ഗീത മ്യന്നൂര്‍ക്കോട്

malayalam-kavitha


ത്രത്തോളം അകന്നുവോ
അത്രയ്ക്കും അടുക്കുന്നു
ചിലതൊക്കെയോര്‍മകളില്‍

എത്രത്തോളം
സ്വാര്‍ത്ഥതയോടുകലഹിച്ചുവോ
അത്രയും നിസ്വാര്‍ത്ഥതയില്‍ 
അടക്കം ചെയ്തു
മോഹങ്ങളില്‍ ചിലതൊക്കെ

എത്ര മാത്രം 
അന്യത്വം ഭാവിച്ചുവോ
അത്രയും
മെയ്യോടു മെയ്യനന്യമായി
ഹൃദയത്തില്‍ ചിലതൊക്കെ

അടുപ്പങ്ങളിലെ ദൂരത്തെ
കണ്ടെത്തും പോലെ
ദൂരങ്ങളില്‍ നിന്നും
നെഞ്ചിലോട്ടടുക്കുന്നു
ചിലതൊക്കെ !
♥ geetha munnorcode

Post a Comment

0 Comments