വീടന്വേഷിക്കുകയായിരുന്നു
അച്ഛന്‍ .
ആദ്യത്തേതിന്റെ
നടവഴിയായിരുന്നു
മനസ്സില്‍ പിടിക്കാഞ്ഞത് ..
ആ കല്‍ച്ചീളുള്ള വഴി
പിച്ചവയ്ക്കുന്ന
കുഞ്ഞിക്കാറ്റിനെ
നോവിച്ചെങ്കിലോ?
അടുത്തതിന്,
മുറ്റത്തിന്റെ ഓരത്ത്
നിലാവിനൂര്‍ന്നിറങ്ങാന്‍
കുടമുല്ലവള്ളിയില്ലത്രേ!
രാത്രിയില്‍,
ചാരുകസേരയിലിരുന്ന്
മേല്‍പ്പോട്ടു നോക്കുമ്പോള്‍
മുഴുക്കെ പൂത്ത
ഇലഞ്ഞിക്കാടുകള്‍ കാണാന്‍,
മിഥുനപ്പകലുകളില്‍
മാനം തണുവിരലുകള്‍ നീട്ടി
മണ്ണിനെ തൊടുന്നത് കാണാന്‍
ഒരു നടുമുറ്റമേയില്ലായിരുന്നു
മറ്റൊന്നിന്...
സ്‌നേഹങ്ങളെയപ്പാടെ
ചേര്‍ത്ത് പിടിച്ചു വിരുന്നൂട്ടാന്‍
തക്ക വലിപ്പമുള്ള
സ്വീകരണമുറിയില്ലായിരുന്നു
വേറൊന്നിന്...
അങ്ങനെ കുറെ തിരച്ചില്‍ കഴിഞ്ഞാണ്
എല്ലാം തികഞ്ഞ വീട് തരപ്പെട്ടു
എന്ന സന്ദേശം എത്തിയത് !
എങ്കിലും,
ശല്യപ്പെടുത്താനേ തോന്നിയില്ല ..
സംതൃപ്തിയുടെ
നേര്‍ത്ത പുഞ്ചിരിയണിഞ്ഞ്,
ശുഭ്രമൗനം പുതച്ചു കിടക്കുന്ന
അച്ഛനെ...
♥ sindhu susan varghese
0 Comments