മിന്നിമിന്നിമറയുമൊരു നക്ഷത്രമാകണമെനിക്ക്
ഏകാന്തതയുടെ തടവറയില്‍ അന്ധകാരം കൊണ്ട് മൂടിയ നിന്റെ വഴിത്താരകളില്‍ ഒത്തിരി പ്രകാശം ചൊരിയണമെനിക്കിനിയുള്ള നാളുകളില്‍.
സ്വയം പ്രകാശിക്കുന്ന എന്‍ വെളിച്ചം നിനക്കായി നല്‍കി കൊണ്ട് നിന്‍ കൂടെ വിജയത്തിനായി ഗമിക്കണമെനിക്ക്ജീവിതായനത്തിലെ അവസാന ശ്വാസത്തിലെ വെളിച്ചവും നിന്നിലേക്കായി തൂകികൊണ്ട് നിഴലായി മൃതിയെ പ്രാപിക്കണമെനിക്ക്.
ഈയുള്ള കാലങ്ങളിലെല്ലാം ഒരുപാട് സ്വകാര്യങ്ങള്‍ നിന്‍ കാതിലോതണമെനിക്ക്ഏറെനാളുകളിലെ ഏകാന്തതകള്‍ക്കപ്പുറം നീയും ഞാനും അത്രമാത്രം സ്‌നേഹിക്കുന്നു, പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.
നീലിമയായ്, വെളിച്ചമായ് നിശ്വാസമായ്,നിഴലായ്, നിറയലായ്, അറിയലായ് നിര്‍വൃതിചൊരിയും തെന്നലായ്, ജീവാംശമായ് അങ്ങനെയങ്ങിനെയെല്ലാമെല്ലാമായ്...
♥ Beena Binil


0 Comments