Advertisement

Responsive Advertisement

എന്റെ സ്വപ്നം ♥ സ്വാതിസുഭാഷ്‌

malayalam-short-story


സ്വപ്നവീഥിയില്‍ കണ്ട ഒരു ഭ്രാന്തന്‍ റോഡിലൂടെ അട്ടഹാസത്തോടെ കൈ അടിച്ചു നടക്കുന്നു. ഇടക്കയാള്‍ തേങ്ങലോടെ പുഴയുടെ തീരത്തിരിക്കുന്നു. എന്തായിരിക്കും അയാള്‍ക്ക് പറ്റിയത്?

എന്തു കൊണ്ടാണ് ഇങ്ങനെ ആരോടാ ഇപ്പൊ ഒന്നു ചോദിക്കുക.കുറെ ആളുകള്‍ അയാളെ തന്നെ സഹതാപത്തോടെ നോക്കി നില്‍ക്കുന്നു.അയാള്‍ക്ക് എന്താണു സംഭവിച്ചത് എന്ന് അറിയാഞ്ഞിട്ടു എന്റെ മനസ്സ് വല്ലാതെ വേവലാതി കൊണ്ടു.

ഞാന്‍ അവിടേക്കു ചെന്ന് അവിടെ കണ്ട ഒരു സ്ത്രീയോട് അന്വേഷിച്ചു അയാള്‍ എന്താണു ഇങ്ങനെ?ആ സ്ത്രീ പറഞ്ഞു പഠിക്കാന്‍ മിടുക്കനും കാണാന്‍ സുന്ദരനുമായ ഒരു ചെക്കനായിരുന്നു,എന്ത് പറയാന്‍ വിധി അവനെ ഇങ്ങനെ ശിക്ഷിച്ചു ദേ അവിടെ കാണുന്ന പുഴയുടെ തീരത്തായിരുന്നു അവര്‍ താമസിച്ചിരുന്നത് ഒരിക്കല്‍ ഒരു ജോലി ആവശ്യഅതിനായി ദൂരേക്ക് പോയതാണവന്‍.ിരിച്ചെത്തിയപ്പോള്‍ അച്ഛനുമില്ല അമ്മയുമില്ല അനുജത്തിയുമില്ല. ആ മഹാ പ്രളയം അവനുള്ളതെല്ലാം തട്ടിയെടുത്തു ആ നഷ്ടപ്പെടലിന്റെ വേദനയില്‍ അവന്റെ മനസ്സ് പതറി പോയി.

ഈ നാലു വരിയില്‍ ആ അമ്മ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു അട്ടഹാസം കേട്ടതോടെ ഞാന്‍ ഞെട്ടി ഉണര്‍ന്നു ചുറ്റും കണ്ണോടിച്ചു കിടക്കയില്‍ നിന്നെഴുന്നേറ്റ് ഏതോ ചിന്തയില്‍ ഞാനങ്ങനെ ഇരുന്നു.
♥ swathi subash

Post a Comment

0 Comments