Advertisement

Responsive Advertisement

തെരുവിന്റെ തേങ്ങലുകള്‍ ♥ ഷബ്നഅബൂബക്കര്‍

shabna-aboobakkar


തിരക്കിലോടുന്ന ലോകമേ തിരിഞ്ഞൊന്നു നോക്കണേ.
തെരുവിന്റെ തേങ്ങലുകളെ തിരക്കിടേണേ മടിക്കാതെ.

അന്നത്തിനായലഞ്ഞവര്‍ വെറുംക്കയ്യാല്‍ തിരികെയണയവേ.
വിശപ്പിനാലെരിയുന്ന കുഞ്ഞിന്റെ ദൈന്യമാം
തേങ്ങലുകളുയരുന്നു.
അതുകേള്‍ക്കവേ ഹൃദയം വിങ്ങുമൊരു തേങ്ങല്‍ അമ്മയില്‍ പിറക്കുന്നു.

പിച്ചയെടുത്ത് കിട്ടിയതിന്‍ പങ്കുപ്പറ്റാന്‍ എത്തുന്ന മേലാളന്മാര്‍ക്കുമുമ്പില്‍.
കൈനിറയെ കാണിക്ക വെക്കാന്‍ കിട്ടിയില്ലെങ്കില്‍ പിന്നെ കഷ്ടം.
ഉപദ്രവമേല്‍ക്കുന്നന്നേരമുയരുന്നു നിസ്സഹായതയുടെ തേങ്ങലുകള്‍.

അന്തിക്കള്ളുമോന്തി കൊണ്ട് ഇഴഞ്ഞെത്തുമൊരു ഇരുകാലിയെ കാണെ ഉയരുന്നു.
സ്വപ്നങ്ങള്‍ തകര്‍ന്ന പെണ്ണിന്റെ നെഞ്ചുനീറും തേങ്ങലുകള്‍.

കാമമൊഴുകും കശ്മലന്റെ വൈകൃതങ്ങളേറ്റ്. ചോരപൊടിയുന്ന നേരവുമുയര്‍ന്നുകേള്‍ക്കാം.
നിലവിളിക്കാന്‍ ഭയക്കുന്നവളുടെ അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍.

അധ്വാനിക്കുമൊരുനേരത്തെ അന്നത്തിനായി ഈ വാര്‍ദ്ധക്യത്തിലും.
കേള്‍ക്കാമവരില്‍ അവശതയുടെ നെഞ്ചില്‍ തറക്കുന്ന തേങ്ങലുകള്‍.

പണമെന്നഹന്തയാല്‍ മനുഷ്യത്വം വിഴുങ്ങുന്ന ഇന്നിന്റെ മര്‍ത്യരൊന്നോര്‍ത്തിടണേ.
കഠിനമാം പട്ടിണിയില്‍ മാറിടം പോലും വറ്റിയ പേരിനൊരു സ്ത്രീ രൂപങ്ങളെ.
കുടിനീരിനായ് പോലും കൊതിയോടെ കരം നീട്ടുന്ന വിശപ്പിന്റെ കോലങ്ങളേ.
ഉടുതുണി മാറുവന്‍ മറുതുണിയില്ലാത്ത  ദരിദ്രരാം ജന്മങ്ങളെ.
ചികിത്സയില്ലാതെ വ്യഥകളാല്‍ പിടയുന്ന രോഗി തന്‍ ഗതികേടിനെ.

മനസ്സൊന്നു തുറന്നു കാണുകില്‍ മുഖം തിരിക്കാനാവില്ല നിശ്ചയം.
മനുഷ്യത്വം ബാക്കി നില്‍ക്കുകില്‍ കനിവ് നിറയും നിന്റെ ഹൃത്തിലും!
♥ shabna aboobakkar

Post a Comment

0 Comments