യുഗ്മഗാനം ♥ ദീപ വിഷ്ണു

malayalam-kavitha


ണ്ണെടുക്കാത്ത നോട്ടത്താല്‍ നീ ചൊല്ലീ,
ഇനിയും എഴുതുക പ്രിയതോഴീ;
നിന്റെ മിഴികളില്‍ കോര്‍ത്തുപോയോരെന്‍
മിഴികള്‍ മൊഴിഞ്ഞൂ,
നമുക്കൊരുമിച്ചെഴുതാം.
ഞാനെന്തെഴുതുവാനെന്ന നിന്‍ചോദ്യത്തി-
നുത്തരം മഴയായ് പൊഴിഞ്ഞുവീണൂ.
നിന്റെ കണ്ണിലെ അനാഥനൊമ്പരം 
എന്റെ ചുണ്ടുകളൊപ്പിയെടുത്തതും 
മോഹപ്പക്ഷികള്‍ ചിറകടിച്ചൂ,
അത് മഴപ്പാട്ടുകള്‍ക്ക് സംഗീതമായീ;
സ്‌നേഹനിശ്വാസശ്രുതി ചേര്‍ന്നപ്പോള്‍,
ഹൃദയമിടിപ്പുകള്‍ താളമിട്ടൂ,
ഒരു പ്രണയഗീതകം പിറന്നുവീണൂ,
നമ്മിലൊരു മഴക്കാലം പെയ്തുതോര്‍ന്നൂ!
♥ deepa vishnu

Post a Comment

0 Comments