ബാക്കിപത്രം ♥ ശഫീഖ് അബ്ദുല്ല പരപ്പനങ്ങാടി

shafeeque-abdulla-parappanangadi


പ്രകമ്പനം കൊണ്ട 
നിലവിളികള്‍ക്ക് 
കയ്യാമം വെച്ച് 
നിസ്സഹായതയെ 
അറസ്റ്റുചെയ്തു.

നിരപരാധിയെന്ന് 
നേരാംവണ്ണം 
അറിയാമായിരുന്നിട്ടും 
നേരിനെ 
അഴിക്കുള്ളിലാക്കി.

പകല്‍പോലെ 
തെളിഞ്ഞു കത്തിയിട്ടും 
തെളിവില്ലെന്ന 
ന്യായം നിരത്തി 
നെറികേടിനെ 
വെറുതെ വിട്ടു.

വെളിവില്ലാത്തവര്‍ 
അവസാന ആഗ്രഹം 
പോലും ചോദിക്കാതെ 
കണ്ണുമൂടിക്കെട്ടി 
നീതിയെ തൂക്കിലേറ്റി. 

ഒടുക്കം, 
അന്ത്യയാത്രക്കുള്ള 
വിളിയും കാത്ത് 
ഇരുട്ടുമൂടിയ 
നിശബ്ദതയില്‍ 
നോവ് മാത്രം 
ഒറ്റപ്പെട്ടു.
♥ shafeeque abdulla parappanangadi

Post a Comment

0 Comments