ജാലകചില്ല് • സണ്ണി വെണ്ണിക്കുളം

sunny-vennikkulam


ഞ്ഞ് പൊഴിയുമാ തണുത്ത രാവില്‍
മനസ്സിന്റെ ജാലക ചില്ലില്‍ ഒഴുകുന്ന
ഓര്‍മ്മ തുള്ളികള്‍ തീര്‍ത്ത വഴികളില്‍
ഞാനൊന്നു നടന്നു നോക്കി വെറുതെ

നേര്‍ത്ത നോവായി പാതി തെളിഞ്ഞു
മടക്കയാത്രയില്ലാത്ത വര്‍ഷവീഥികളില്‍
മറക്കാനാവാത്ത ഓര്‍മ്മ മൊട്ടുകള്‍
ഞെട്ടറ്റു വീണിടുന്നു നെഞ്ചിനുള്ളില്‍

ഇനിയും വിരിയാത്ത പൂവിനായി ഈ
ചില്ല വെറുതെ എത്രനാള്‍ കാത്തിടും
ഒരു നഷ്ട സ്വപ്നത്തിന്റെ നൊമ്പരം
ഇലകള്‍ പൊഴിക്കുന്നു 
വസന്തസ്വപ്നത്തിനായി.
സണ്ണി വെണ്ണിക്കുളം
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം (മഹാകവി ഗോപാലക്കുറുപ്പിന്റെ നാട്) ആണ് സ്വദേശം. ഒരു പ്രവാസിയാണ്, മനസ്സില്‍ തോന്നുന്ന ചില വരികള്‍ എഴുതും.

Post a Comment

0 Comments