കഥകള്‍ ചൊല്ലി.
ആറും,
കടലുമൊന്നിച്ചൊഴുകി.
ഉമി നീരും
ഉപ്പുനീരും
ചേര്‍ന്നപോലെ.
കനല്‍ പാതകളില്‍
നഗ്‌നപാദങ്ങളിഴഞ്ഞു.
മൂന്നുദിക്കില്‍
നിന്നും കൊടികളുയര്‍ന്നു.
പ്രഭാതം മുതല്‍
സായാഹ്നം വരെയും
പ്രധിഷേധങ്ങളുയര്‍ന്നു
പൊന്തി.
പോരാട്ട കഥകളില്‍
ഇടം നേടാനായ്..
ഇന്നിന്റെ
പോരാട്ട കഥകളില്‍
വീരന്മാരായി പൊരുതി
വീണപോരാളികള്‍
ചരിത്രതാളുകളില്‍
ഇടം നേടുമെന്ന്
കരുതി ചത്തു
മണ്ണായി ചേര്‍ന്നു.
സ്ഫടികക്കണ്ണാടി
ചില്ലുകള്‍ നിരന്തരംചിന്നി ചിതറി തുടങ്ങിയാ
മാത്രയില്‍.
സ്‌നേഹബന്ധങ്ങള്‍
ചിട്ടപ്പെടുത്തിയാ
താളുകളും കരഞ്ഞു
തുടങ്ങി.
പൊട്ടി ചിതറിയ
കാലത്തിന്റെ കയ്യൊപ്പുള്ള
നഗരത്തിന്റെ
കണ്ണുംകാതും ഏതോ
ആഴിയുടെ
അടങ്ങാത്ത ദാഹത്തിന്
ഹേതുവായ്.
ഋതുക്കള്‍
ആറും ചൊല്ലിതീരാത്ത
കഥകളില്‍
മരണസുഖമുള്ളതും
രക്തഗന്ധമുള്ളതുമായ
കഥകളായിരുന്നു.
ഒടുക്കമില്ലാത്ത പോരാട്ട
കഥകളില്‍ പോരാടി
പൊലിഞ്ഞ വിഡ്ഢികള്‍,
അനേകം കോടികള്‍..
ഇന്നിന്റെ മക്കളായി
പേരറിയാത്തവര്‍
ഇന്നും ചുറ്റും!
നിഥിന്‍കുമാര്‍ ജെ പത്തനാപുരം
കൊല്ലം ജില്ലയില്‍ ചവറയില്‍ അനിതകുമാരിയുടെയും ജയകുമാറിന്റെയും മകനായി 1996 ല്‍ ജനനം. GHSS കലഞ്ഞൂരിലും SN കോളേജിലുമായി പഠനം. ഇപ്പൊ PG ചെയ്യുന്നു. നൂറ്റമ്പതോളം രചനകള്‍ പല മാധ്യമങ്ങളിലായി പ്രസിദ്ധികരിച്ചു. സിനിമയാണ് സ്വപ്നം അതിന്റെ ഭാഗമായി സിനിമക്ക് തിരക്കഥയൊരുക്കുന്നുണ്ട് .ഇപ്പോള്‍ കൊല്ലം പത്തനാപുരത്ത് സ്ഥിരതാമസം.സമകാലികങ്ങളില്‍ എഴുതി വരുന്നു.
2 Comments
കൊള്ളാം
ReplyDeleteNice
ReplyDelete