പ്രണയതാളം തുടിക്കുമ്പോള്‍ • ഡോ .നിലീന ഭാസ്‌ക്കരന്‍

kavitha-pranayathaalam


പ്രണയികളകന്നാലുമെന്നും
പ്രണയാക്ഷരങ്ങള്‍ കൂടെയുണ്ടാം...
അകലത്താകിലും കരളില്‍
നിറയും പ്രണയത്തിനു
ദൂതിനെത്തും തെന്നി യലയും
വെണ്‍മേഘങ്ങള്‍ നീലവാനിലായ്.
കരളിലമൃതു നിറച്ചെത്തിടും
തീര്‍ത്ഥം തളിക്കും പോലൊരു ചാറ്റല്‍ മഴ
ഓര്‍മകളില്‍ പ്രണയത്തിന്‍ തോരാമഴയാകും.
പ്രണയ പ്രതീക്ഷ കളസ്തമിക്കാന്‍ 
വിടാതെ വിടര്‍ന്നീടുമെന്നും
പ്രണയ സൗഗന്ധികങ്ങളെന്‍ മാനസവാടിയില്‍.
പ്രണയ സാന്നിദ്ധ്യമായ് നിലാവുദിക്കും,
പാരിജാതങ്ങള്‍ പൂ വിടര്‍ത്തും
അക്ഷരങ്ങളെ ന്നരികില്‍ നടനമാടു-
മന്നേരമൊക്കെയും പ്രണയ സാന്നിദ്ധ്യ-
മറിഞ്ഞിടും പ്രണയ താളത്തില്‍
തുടിക്കുമെന്‍ ഹൃദയവും...

ഡോ .നിലീന ഭാസ്‌ക്കരന്‍
അസി. പ്രൊഫസര്‍
സസ്യ ശാസ്ത്ര വിഭാഗം
എസ് .എന്‍ . കോളേജ് ,ചേര്‍ത്തല



Post a Comment

1 Comments