കണ്ടു മടുത്തെന്റെ
കണ്ണുകള്‍ക്കിന്നു കണ്ണീരുവറ്റി..
കലിതുള്ളിയോടുന്ന
കാലത്തിനൊപ്പമിന്നെത്തുവാനാവാതെ ഓടുന്നുഞാന്‍...
പോരിനായ്‌പോന്നൊരു
പോരാളിയാണു ഞാന്‍...
ജീവിതമെന്നൊരീപോര്‍ക്കളത്തില്‍..
തോല്‍ക്കുവാനാകില്ലപൊരുതി മരിക്കുവാന്‍
കാലമെനിക്കിനി ഏറെയില്ല...
തീര്‍ന്നില്ലസ്വപ്നങ്ങള്‍
കണ്ടുഞാനെങ്കിലും..
സ്വരവേഗമായ് പോയി
മറയുവാന്‍ കല്പന..
ഇളവേതുമില്ലാത്ത
കാലത്തിന്‍ കല്പന...
മനസ്സിന്റെപിന്നാമ്പുറങ്ങളില്‍ പിന്നെയും..
മരണരാവങ്ങള്‍ഉയര്‍ന്നീടവേ...
വേരറ്റുപോകുവാനാകില്ലെനിക്കെന്റെ...
തായ് വേരിനോടവര്‍...
ചേര്‍ന്നിരിപ്പൂ...
© vinoy alappuzha
1 Comments
നല്ലെഴുത്ത്
ReplyDelete