പിറവിയും മൃത്യുവും • റോസ്ന മുഹമ്മദ് പത്തപ്പിരിയം

piraviyum-mrithyuvum-rosna-muhammed


പിറവിയില്‍ പുഞ്ചിരി വിടരുന്നു 
മൃത്യുവിലോ ശോകവും 
രണ്ടും അനവരതം നടക്കുന്നു
ഞൊടിയിടക്കുള്ളില്‍ സംഭവിക്കുന്നു
ഒരു ജനത മുഴുവന്‍ കാതോര്‍ക്കെ
ഇടതടവില്ലാതെ പൊട്ടുന്നു- 
തോക്കിനു മുന്‍പില്‍ അടിയറവ്
പറയാന്‍ കഴിയാതെ
പിടഞ്ഞു വീഴുന്നു.
കാലം തിരസ്‌കരിച്ചവര്‍
മാപ്പു സാക്ഷികള്‍...
കാലം പ്രശംസിച്ചവര്‍
ധീര സാക്ഷികള്‍
ഉള്ളുലക്കുന്ന കാഴ്ചകള്‍ക്കൊടുവില്‍
അല്പം ആശ്വാസമായതോ 
കുഞ്ഞു പൈതലിന്‍ കരച്ചില്‍
ആദ്യത്തെ തേങ്ങല്‍.
---------------------------------------
©rosna muhammed pathirippiyam

Post a Comment

0 Comments