അറിയാതെന്‍ മനവും അതിനൊപ്പം അലയുന്നു
അധരങ്ങള്‍ മൂളുന്നു മധുരസംഗീതം
മൗനത്തിന്‍ പറവകള്‍ ചിറകടിച്ചകലുന്നു
വിരഹത്തിന്‍ വേദന പുകമഞ്ഞായ് മറയുന്നു.
മധുചന്ദ്രലേഖ പോല്‍ തെളിയുന്നു ഹൃദയവും
പിടയുന്ന ഹൃദയത്തില്‍ കവിതതന്‍ മുകുളങ്ങള്‍
പഴയൊരാപ്പാട്ടിന്റെ ഈണവും താളവും
ഇടനെഞ്ചില്‍ വിടരുന്നു പ്രണയത്തിന്‍ പൂവുകള്‍
വ്രണിതമാം മനസ്സിനെ കുളിര്‍കൊണ്ടു മൂടുന്ന
മധുരഗീതങ്ങളെന്‍ അധരത്തില്‍ പടരുന്നു.
അപരാഹ്ന സൂര്യനെ അലയാഴി മായ്ക്കും പോല്‍
എവിടെയോ മറയുന്നു മനസ്സിലെ നോവുകള്‍
തളിര്‍വിരല്‍ തലോടലാല്‍ മുകുളങ്ങള്‍ വിരിയും പോല്‍
ഉതിരുന്നു ഉള്ളിലും പ്രണയത്തിന്‍ പൂവുകള്‍
കുളിര്‍ മഞ്ഞു പെയ്യുന്നു മനമിതില്‍ ...
എന്നുള്ളില്‍ അലയാഴി തീര്‍ക്കുന്നു മധുരമാ സംഗീതം.
------------------------------
© shibu peringala
1 Comments
nice
ReplyDelete