സ്‌നേഹം • മീനു വിനീഷ്

sneham-meenu-vineesh


മിഴി ഒട്ടും ചിമ്മാതെ നമ്മുടെ സ്‌നേഹത്തിനു 
കാവലായി നിന്നു ഞാന്‍ 
കൊഴിഞ്ഞു വീണ നിമിഷങ്ങളിലും
കഴിഞ്ഞു പോയ കാലങ്ങളിലും
നിന്നിലെ സ്‌നേഹത്തിന്റെ
ആഴം സീമകള്‍ക്കതീതം ആയിരുന്നു ...

വിടരാന്‍ മടിച്ചൊരു പൂവ് പോലെ
ഒഴുകാന്‍ മറന്നൊരു പുഴ പോലെ
പെയ്യുവാന്‍ തുളുമ്പിയൊരു മഴ പോലെ ....
ഒടുവിലെന്‍ സ്‌നേഹക്കൂട്ടിലെ
അവസാന പുഷ്പവും കൊഴിഞ്ഞു വീണു ....

പിന്നിട്ട വീഥിയില്‍ ഒരുവേള നോക്കി ഞാന്‍ എവിടെയോ
ഇപ്പോഴുമെന്‍ മനം കുരുങ്ങി കിടക്കുന്നു 
ഇത്തിരി പോരുമെന്‍ വ്യര്‍ത്ഥ മോഹങ്ങളെ
തട്ടി തെറിപ്പിച്ചു പറന്നു പൊകുമെന്‍ ജീവനേ...
നിന്‍ സ്‌നേഹ സ്വാന്തനം കൊതിക്കുന്നു
ഞാന്‍ ഇന്നും ...
-----------------------------------------------

© meenu vineesh

Post a Comment

1 Comments