ലാണ്ടുപോയ പോലെ...
കണ്ണുനീര്‍ കദനത്തിനകക്കാമ്പില്‍
കിനിഞ്ഞിറങ്ങിയ പോലെ ...
കിനാവുകള്‍ കാലത്തിനഗാധത-
യിലലിഞ്ഞ പോലെ ...
സ്വാസ്ഥ്യം അസ്വാസ്ഥ്യത്തിന്‍
കൂട്ടിലടച്ചു തഴുതിട്ട പോലെ ...
ആഹ്ലാദം മ്ലാനതയുടെ
തിരശ്ശീലയാല്‍ മറച്ച പോലെ ....
പുഞ്ചിരി വിടരും വദനം
മുഖാവരണത്താലൊളിപ്പിച്ച പോലെ ....
പുഴതന്‍ സ്വച്ഛമാമൊഴുക്കിനെ
തടയണ തടുത്ത പോലെ ...
മനസ്സിന്നുറവയേതോ നവമാം
പ്രതിബന്ധത്താലൊഴുക്കു നിലച്ചപോലെ...
കണ്ണുനീര്‍ കദനത്തിനകക്കാമ്പില്‍
കിനിഞ്ഞിറങ്ങിയ പോലെ ...
കിനാവുകള്‍ കാലത്തിനഗാധത-
യിലലിഞ്ഞ പോലെ ...
സ്വാസ്ഥ്യം അസ്വാസ്ഥ്യത്തിന്‍
കൂട്ടിലടച്ചു തഴുതിട്ട പോലെ ...
ആഹ്ലാദം മ്ലാനതയുടെ
തിരശ്ശീലയാല്‍ മറച്ച പോലെ ....
പുഞ്ചിരി വിടരും വദനം
മുഖാവരണത്താലൊളിപ്പിച്ച പോലെ ....
പുഴതന്‍ സ്വച്ഛമാമൊഴുക്കിനെ
തടയണ തടുത്ത പോലെ ...
മനസ്സിന്നുറവയേതോ നവമാം
പ്രതിബന്ധത്താലൊഴുക്കു നിലച്ചപോലെ...
© dr.nileena
0 Comments