കന്മദം ► സൈഗാ ദിലീപ്

kanmadham-saiga-dileep


നുത്തകാറ്റിന്റെ ചുംബനത്തില്‍ തരളിതമേഘങ്ങള്‍,
നിനവുകളുടെ മദാലസ നിര്‍വൃതിയില്‍
അലിഞ്ഞലിഞ്ഞങ്ങനെ....

പൂത്തുലഞ്ഞ ലഹരിയുടെ നെഞ്ചിലവള്‍
വികാരതീരങ്ങളെത്തേടി...
നേര്‍ത്തവിരലുകളാല്‍ അവള്‍ വരച്ചു,
അവന്റെയുള്ളിലാര്‍ന്ന പ്രണയമഴ....

കുപ്പിവളക്കിലുക്കവും കുലുങ്ങിചിരിയുമായ്
കൗമാരത്തരിപ്പിന്റെ പുതുകഥകളുമായി
ഇടയ്ക്കിടെ അവര്‍ ഇണചേരുമ്പോള്‍
ജനാലക്കിടയിലൂടെ അരിച്ചിറങ്ങുന്ന പുതുഗന്ധത്തിനു
പ്രണയസുഗന്ധരാവുകളുടെ മദനോത്സവം...

കറുത്തുനീണ്ട അവളുടെമുടിയിലൊളിപ്പിച്ച
ഇറ്റുവീഴുന്നതുള്ളികളില്‍
തുളസിയുടെയോ അതോ കാച്ചെണ്ണയുടെയോ
ത്രസിപ്പിക്കുന്ന വികാരധാരകള്‍...

താളബോധമില്ലാതെ ഉയര്‍ന്നുതാഴുന്ന നെഞ്ചിടിപ്പുകള്‍
അവന്റെ ചെവികളില്‍ അടക്കം പറഞ്ഞു..
നിന്നെ... എനിക്കിഷ്ടമാണെന്ന്..

ഉന്മാദത്തിന്റെ കന്മദം ചാലിച്ച
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളില്‍
അവന്‍ മെല്ലെ തലോടിയപ്പോള്‍ 
അവളവനില്‍ നിലയ്ക്കാത്ത മഴയായ് പെയ്തു...
© saiga dileep

Post a Comment

0 Comments