പുസ്തകത്തിലെ
ഒരേട്
ചിതlല്‍ തിന്നിരിക്കുന്നു.
അതിലൊരു ചുവപ്പു മഷി
പുരളാതിരിക്കാന്‍
ഞാനേറെ
നോവ് തിന്നിട്ടുണ്ട്.
ആദംസ് ആപ്പിള്‍
വരെയെത്തിയ ചോദ്യങ്ങളെ
നാവിലേക് കയറാന്‍ വിടാതെ
ഭക്ഷണത്തോടൊപ്പം
ദഹിച്ച് വിസര്ജിക്കാന്
അന്നനാളത്തിലേക്
തള്ളിയിട്ടുണ്ട്.
കൈയ്യിലേന്തി കൊടിയുടെ
നിറം മാറിപ്പോയെന്നു പറഞ്ഞൊരിക്കല്‍,
കൂട്ടുകാര്‍ പരസ്പരം പടവെട്ടിയപ്പോള്‍
ദൃസാക്ഷിയാവാതിരിക്കാന്
ഞാനെന്റെ കണ്ണുകള്‍
കുത്തിപ്പൊട്ടിച്ചിട്ടുണ്ട്
ബുദ്ധിയുറച്ചപ്പോള്‍ തന്നെ
ഞാനെന്റെ ചൂണ്ടുവിരല്‍
മുറിച്ചെടുത്ത്
ലോകത്തിന്
ഗുരുദക്ഷിണയേകിയിട്ടുണ്ട്
എന്നിട്ടും
ഭദ്രമായി ഞാനടച്ചുവച്ച പുസ്തകത്തിലെ
സന്തോഷമെഴുതിയ
ഏടിലേക് തന്നെ
നുഴഞ്ഞു കയറി
ഓരോ വാക്കിന്റെ മധ്യത്തിലുമവ
അണുബോംബുകള്‍
വരച്ചു വച്ചിരിക്കുന്നു.
ദഹിക്കാത്ത ചോദ്യങ്ങള്‍ എന്നിലിന്നു
ക്യാന്‍സര്‍ കണക്കെ പരന്നിരിക്കുന്നു
ആറ്റുപോയ വിരലിന്റെ
മുറിവില്‍,
കുഴിവീണ കണ്ണുകളില്‍
പുഴുക്കള്‍ പുതിയ രാജ്യം
കെട്ടിപ്പടുത്തിട്ടുണ്ട്
സൗഹൃദത്തിന്റെ ആത്മാക്കള്‍
ദൃസാക്ഷിയാവാതിരിക്കാന്
ഞാനെന്റെ കണ്ണുകള്‍
കുത്തിപ്പൊട്ടിച്ചിട്ടുണ്ട്
ബുദ്ധിയുറച്ചപ്പോള്‍ തന്നെ
ഞാനെന്റെ ചൂണ്ടുവിരല്‍
മുറിച്ചെടുത്ത്
ലോകത്തിന്
ഗുരുദക്ഷിണയേകിയിട്ടുണ്ട്
എന്നിട്ടും
ഭദ്രമായി ഞാനടച്ചുവച്ച പുസ്തകത്തിലെ
സന്തോഷമെഴുതിയ
ഏടിലേക് തന്നെ
നുഴഞ്ഞു കയറി
ഓരോ വാക്കിന്റെ മധ്യത്തിലുമവ
അണുബോംബുകള്‍
വരച്ചു വച്ചിരിക്കുന്നു.
ദഹിക്കാത്ത ചോദ്യങ്ങള്‍ എന്നിലിന്നു
ക്യാന്‍സര്‍ കണക്കെ പരന്നിരിക്കുന്നു
ആറ്റുപോയ വിരലിന്റെ
മുറിവില്‍,
കുഴിവീണ കണ്ണുകളില്‍
പുഴുക്കള്‍ പുതിയ രാജ്യം
കെട്ടിപ്പടുത്തിട്ടുണ്ട്
സൗഹൃദത്തിന്റെ ആത്മാക്കള്‍
എനിക്ക് നേരെ
കല്ലെറിയുകയാണ്
ഞാനൊരു മനുഷ്യബോംബായി
കല്ലെറിയുകയാണ്
ഞാനൊരു മനുഷ്യബോംബായി
പരിണമിച്ചിരിക്കുന്നു
ലോകമേ.....
എനിക്ക് ദയാവധമനുവദിക്കു...
ലോകമേ.....
എനിക്ക് ദയാവധമനുവദിക്കു...
© jiji k
2 Comments
ഗംഭീരം ❤️
ReplyDeleteസൂപ്പർ
ReplyDelete