ഒരു കാറ്റ് നിനക്കായ് വീശുമ്പോൾ
ഒരുനിമിഷം സംശയിക്കണം!
ഒരു വാക്ക്, നോക്ക്
നിനക്കുനേരേ നീളുമ്പോൾ
ഒരായിരംവട്ടം ചിന്തിക്കണം
ഒരു പുഞ്ചിരി
സമയത്തോ,
അസമയത്തോ
കുളിർപ്പിക്കുന്നുണ്ടോ,
ഏറ്റുവാങ്ങരുത്..
നിഗൂഢതയുടെ
വിത്തുകൾ
മറഞ്ഞിരിപ്പുണ്ടാകാം...
അകക്കണ്ണിന്
മൂർച്ചയേറണം
ഗന്ധവും
ബന്ധവും
സ്വന്തവും
വിശ്വാസത്തിന്റെ
ഉരക്കല്ലിലുരക്കേണ്ടതുണ്ട്...
എന്തും
എവിടെയും
ആരിലും
പ്രതീക്ഷിക്കണം..
ഭയമല്ല,
കരുതൽ മുഖ്യം..
നീ നീയായിരിക്കാൻ
എന്നെ നന്നായി
അറിയാൻ
ശ്രമിക്കുക.
അതുപോലെ
ഞാൻ ഞാനായിരിക്കാൻ
നിന്നേയും ..
ഇടനിലങ്ങളിൽ
ചതിക്കുഴികളേ ഉള്ളൂ...
© jabeera riyadh
0 Comments