കല്ലെടുക്കുന്ന തുമ്പികള്‍ ►ശഫീഖ് അബ്ദുല്ല പരപ്പനങ്ങാടി





ളിരിടും മുന്നേ
ചിറകറ്റ സ്വപ്നങ്ങള്‍, 
തണലറ്റ വഴികളില്‍
വെയില്‍ ചിത്രങ്ങള്‍...

അറിവരുവിയൊഴുകാതെ
മങ്ങുന്ന മോഹങ്ങളില്‍ 
ദാഹം മുളപ്പിച്ച് 
തടയണ തീര്‍ക്കുന്നു.

ചളി പുരണ്ട് ചിരി മാഞ്ഞ 
മുഖത്തൊരു ചിലന്തി 
നേര്‍ത്ത നൂല്‍കോര്‍ത്ത് 
സ്വപ്നങ്ങള്‍ നെയ്യുന്നു. 

തെരുവുണരുന്ന പകലില്‍ 
വെയിലെത്തി നോക്കുമ്പോള്‍ 
പശിയകറ്റാനേറ്റ പരിഭവച്ചൂടില്‍ 
ചിറകുകള്‍ വാടുന്നു.

വിധിയുടെ പകര്‍ന്നാട്ടങ്ങളില്‍ 
തളര്‍ന്ന ചിറകുകളേന്തി 
തുമ്പികളെത്രയാണ് 
കല്ലെടുക്കേണ്ടി വരുന്നത്...
©shafeeque abdulla parappanagadi

Post a Comment

0 Comments