ദക്ഷിണായനം ► നടാഷ മദന്‍

dhakshinanayanam-nadasha-madhan


നസ്സ് വിരമിച്ചിരിക്കുന്നു
വര്‍ഷങ്ങളുടെ ഏകാന്തതയില്‍നിന്നും
ഇനി വരുന്ന രാപ്പകലുകള്‍ക് കൂട്ടുപോകാന്‍ 
ഓര്‍മകളെ അയച്ച് വിരമിച്ചിരിക്കുന്നു....
പകല്‍ വന്നുപോയ് ഇരുളാകുമീ ഭൂമിതന്‍ സമയക്രമത്തില്‍ ഒരു
ഭാഗമായ് ഞാനിന്ന് മാറിടുമ്പോള്‍...
അപരിചിതമായെന്‍ ഹൃദയത്തുടിപ്പുകള്‍ 
വൈകല്യങ്ങള്‍ മന്ത്രിച്ചിടുമ്പോള്‍ എന്നാത്മാവ് 
വള്ളിപടര്‍പ്പിനാല്‍ പിടഞ്ഞോര്‍ത്തിടുന്നു...
ബാക്കിയുണ്ട് രണ്ടിറ്റു കണ്ണുനീര്‍തുള്ളിയുടെ
ക്ഷമാപണം....
അന്ത്യത്തില്‍ അണഞ്ഞണഞ്ഞോര്‍മ്മ -
തീനാളങ്ങളാകുമ്പോള്‍
ഒരേ ഒരു പ്രാര്‍ത്ഥന മാത്രം
ആ അഗ്‌നി യാഗപുഷ്പങ്ങളാകട്ടെ,
പുതിയൊരുഷസ്സിന്
അര്‍ച്ചനയാകട്ടെ...

© നടാഷ മദന്‍


Post a Comment

0 Comments