നീയെത്ര ധന്യ ► ബിന്ദുപരിയാപുരത്ത്

neeyethra-dhanya-bindhu


ളം വെയിലേറ്റു ഞാനീ മകരമഞ്ഞിന്‍..
ഇഴഞ്ഞെത്തും കുളിരു കോരിയകറ്റീടുമ്പോള്‍...

അകതാരിലണയുന്നുണ്ടഭിനിവേശം
അകൈതവമതു ചൊല്ലാം മടികൂടാതെ...

പാല്‍ നിലാവൊളി തൂകിടുന്നൊരു തിങ്കളെ കണ്ടോ?
അഞ്ചിതമാം പുഞ്ചിരിയാണവള്‍ക്കെപ്പോഴും..

കാമുകന്മാര്‍ കാത്തിരിപ്പുണ്ടവളേയും കാത്ത്...
ആമ്പലോടാണവള്‍ക്കിത്തിരി കൂടുതല്‍ പ്രണയം..

നിലാവെട്ടം ഉമ്മ വച്ചാല്‍ മാത്രമാണത്രേ,
നൈതലാമ്പല്‍ കണ്‍ തുറന്ന് ദര്‍ശനം നല്‍കൂ...

ഇതള്‍ വിടര്‍ത്തി നൃത്തമാടാന്‍ ചുംബനം പോരാ..
പാതിരാ നിലാവു വന്ന് തലോടിടേണം പോല്‍ ...

നിലാവെ നീ എത്ര ധന്യ നിന്‍ ജീവിതം സഫലം ...
കാത്തിരിക്കുവാനേറെയാളുകള്‍ കൂട്ടിനുണ്ടല്ലോ...

നിലാപ്പൊയ്കയില്‍ ഒന്നു നീന്തിത്തുടിച്ചീടുവാ-
നെന്‍മനവും കൊതിക്കുന്നുണ്ടറിയുന്നുണ്ടോ?
©bindhu pariyarathu

Post a Comment

0 Comments