അവന്റെ/അവളുടെ പുഞ്ചിരിക്കുപിന്നിലൊരു
ചൂണ്ടകൊളുത്ത് ഉണ്ടെന്നറിഞ്ഞ് -
പ്രണയകൊരുത്തില്‍ വീണ പ്രണയങ്ങള്‍...
പറയാതെ പറഞ്ഞും
മിഴികളില്‍ കൊരുത്തിയും
ചിരികളില്‍ ഒതുക്കിയും
പതുങ്ങി നിന്ന് നോക്കിയും
മൗനത്തിന്റെ കൂട്ടില്‍
മരിച്ചു വീണ. പ്രണയങ്ങള്‍......
ചുവരുകളില്‍...
പച്ചിലപച്ചപ്പിലും
ചെമ്പരത്തിചോപ്പിലും
കരിക്കട്ടയിലും ചേര്‍ത്തുവെച്ച എത്രയോ പ്രണയജോഡികള്‍.....
ഒരു പുനര്‍ജനിക്ക് ആഗ്രഹിക്കാതെ പോയ പ്രണയങ്ങള്‍...
ഒരു പുനര്‍ജനിക്ക് കൊതിച്ച പ്രണയങ്ങള്‍....
ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞിട്ടും
അത്രമേല്‍ അഗാഥമായി
പ്രണയിച്ചവര്‍....
അവഗണനയുടെ മുള്ളുകള്‍ ആഴത്തില്‍ നോവിച്ചിട്ടും...
നിശബ്ദമായി പ്രണയിക്കുന്നവര്‍...
ചവിട്ടി അരച്ച ബെഷീറിന്റെ ചെമ്പരത്തിപ്പൂ പോലെയുള്ള ഹൃദയവുമായി ഇന്നും ജീവിക്കുന്നുണ്ട് ചില പ്രണയങ്ങള്‍....
© anitha reji
2 Comments
ഹൃദ്യം
ReplyDeleteഅതേ.. എത്രയെത്ര പൂക്കാത്ത പ്രണയങ്ങൾ... പൂത്തില്ലെങ്കിലും കനൽപോലെ ഉള്ളിൽ കിടന്നു ജീവിക്കുന്ന പ്രണയങ്ങൾ.. പ്രണയം അത് ജീവിതത്തിലെ മനോഹര വികാരം തന്നെ.. 👌🏻
ReplyDelete