ബാല്യത്തിലെവിടെയോ കൈവിട്ടുപോയോരെന്‍
അച്ഛന്റെ സ്‌നേഹമൊന്നു തിരികെ പിടിക്കാനായി
ഒരുമിച്ചുണ്ടുറങ്ങിയ സൗഹൃദങ്ങള്‍
വേരറ്റു പോയതെങ്ങനെന്നറിയാനായി
സ്വന്തമാം സ്വപ്നങ്ങളെല്ലാം
അന്യമായി തീര്‍ന്നതിന്‍ പൊരുള്‍ തേടാനായി
കൗമാര സ്വപനങ്ങള്‍ക്കിടയില്‍
മാനം കാണാതെ കാത്തൊരു കുഞ്ഞു മയില്‍പീലി പെറ്റു പെരുകാത്തതെ ന്തെന്നറിയാനായി
ആത്മാവിന്‍ ആഴങ്ങളിലെവിടെയോ പതിഞ്ഞുപോയരാ പഴയ വീടിന്‍ വിരിമാറില്‍ തലചായ്ച്ചുറങ്ങാനായി
കടന്നു വന്ന വഴിയുടെ ആഴം അറിയാനായി
മുന്നോട്ടു മാത്രം നടന്നോരാകാല്‍ കൊണ്ട് പിന്നോട്ടൊന്നു നടക്കേണമേനിക്ക്.
© മീനു വിനേഷ്
0 Comments