നഴ്സിംങ് പഠനം പൂര്‍ത്തിയാക്കി പിന്നെയും 10-15 വര്‍ഷം ഇന്‍ഡൃയിലും,ഗള്‍ഫിലും ജോലി ചെയ്തതിനു ശേഷമാണ് ജുബിന്‍ OET,CBT ക്‌ളിയര്‍ ചെയ്ത് യൂറോപ്പില്‍ എത്തുന്നത്.ഫ്‌ളൈയ്റ്റ് ലാന്‍ഡ് ചെയ്യാറകുംബോള്‍ കാണുന്നതുമുതലുള്ള പച്ചപ്പ് അവനെ ഹഡാതാക്‌റഷിച്ചു.ഇതുവരെ ചൂട് കൂടിയ സ്ഥലങ്ങളില്‍ മാത്രം താമസിച്ചതുകൊണ്ടാകണം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ''ഒരു മാതിരി തിളച്ച എണ്ണയില്‍ നിന്ന് നേരേ ഒരു ഫ്രിഡ്ജിനുള്ളില്‍''കടന്ന ഫീല്.അങ്ങനെ അവന്‍ മാഞ്ഞജ്സ്റ്ററില്‍ എത്തി.
ആദൃമായി ഒരു വികസിത രാജൃത്തില്‍ താമസിക്കാന്‍ പോകുന്നതിന്‌ടെ അന്താളിപ്പ് അവനുണ്ടായിരുന്നു.പിറ്റേ ദിവസം മുതല്‍ അവന്‍ എവിടെ പോകാന്‍ ഇറങ്ങുബോഴും ജാകെറ്റ്‌സ്,തെര്‍മെല്‍സ്,ഷൂസ് ഇവയെല്ലാം ധരിക്കേണ്ടത് നിര്‍ബന്ധമായി.ആദൃമൊക്കെ മടി ആയിരുന്നെക്ള്‍ിലും ഇവിടുത്തെ തണുപ്പ് ഓര്‍ത്തപ്പോള്‍ സ്ഥിരമാക്കി.നമ്മള്‍ നാട്ടില്‍ വരെ ബോട്ടില്‍ വെള്ളം വാങ്ങിച്ച് കുടിക്കാനും കുക്കിംങ്ങിനും ഉപയോഗിക്കുബോള്‍ ഇവിടെ എല്ലാത്തിനും ടാപ്പ് വാട്ടര്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത്.അങ്ങനെ ജുബിന്‍ പതിയെ പതിയെ പുറത്തോട്ട് സംഞ്ജരിക്കാന്‍ തുടങ്ങി അപ്പോഴാണ് അവന്‍ മറ്റൊരു സതൃം മനസ്സിലാക്കിയത് മാഞ്ജസ്റ്ററില്‍ എപ്പോഴും മഴ ഉണ്ടാകും അത് നമ്മള്‍ നാട്ടില്‍ കാണുന്നതുപോലെ ഇടിവെട്ട് മഴ അല്ല ഒരു നേര്‍ത്ത കവിതപോലെ അത് പെയ്യൊഴിയാതെ നില്‍ക്കും.സിനിമാഭ്രാന്തന്‍ കൂടിയായ ജുബിന്‍ ആലോചിച്ചു കൊള്ളാമല്ലോ അങ്ങനെ ആണേല്‍ മലയാളത്തിലെ സംവിധായന്‍ കമലിനെ ഇവിടെ കൊണ്ട് വരണം.പുള്ളി സിനിമയില്‍ നല്ലരീതിയില്‍ മഴയെ ചിത്രീകരിക്കാറുണ്ട്.ഇവിടെ വന്നാല്‍ ഓസ് വെച്ച് അടിക്കേണ്ട ആവശൃമില്ലല്ലോ ഇവിടെ ഫുള്‍ടൈം മഴ അല്ലേ......മണ്ടത്തരങ്ങള്‍.അങ്ങനെ ഒരു ദിവസം ബസില്‍ യാത്ര ചെയ്യാന്‍ പോയി ടിക്കറ്റ് എടുക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ ബാക്ള്‍ കാര്‍ഡ് ആണ് ഉപയോഗിക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ പേഴ്‌സില്‍ കാശ് എടുത്ത് വെക്കണമെന്ന് വലിയ നിര്‍ബന്ധമില്ല.
അത്‌പോലെ നാട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് പോലെ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകില്ല അത് പോലെ പ്രൈവറ്റ് ബസ് പോലെ റോഡിന്‌ടെ നടുക്ക് ബ്‌ളോക്കാക്കി ആളെ എടുക്കുകയുമില്ല.എല്ലാത്തിനും ഒരു സിസ്റ്റം ഉണ്ട്.പെട്രോള്‍ പംബിന് അടുത്തുകൂടെ പോയപ്പോള്‍ അവന്‍ ചുമ്മാ പ്രൈസ് ഡിസ്പ്‌ളേയില്‍ ഒന്ന് നോക്കി.അതെ ഇവിടെ ഡീസലിനാണ് വില കൂടൂതല്‍.ഒരു ദിവസം ബാക്ള്‍ അക്കൗണ്ട് തുറക്കുവാനായി സിറ്റിയിലെ ബാക്ള്‍ിന്‌ടെ ശാഖയില്‍ ചെന്നു,പോരുന്നതിനുമുന്‍പേ ഇവിടെ ഒന്നൊന്നര വര്‍ഷമായി ജീവിക്കുന്ന വൈഫ് പറഞ്ഞിരുന്നു ഇവിടെ എല്ലാം ഓണ്‍ലൈനിലേ നടക്കൂ എന്ന്.കുറച്ച് പഴയ ചിന്താഗതിക്കാരനായ ജുബിന്‍ വിചാരിച്ചു ഫെയ്‌സ് ടു ഫെയ്‌സ് പോയാല്‍ നടക്കാത്ത കാരൃം വല്ലതുമുണ്ടോ.
അങ്ങനെ ബാക്ള്‍ില്‍ ചെന്ന് കാരൃം പറഞ്ഞു.പക്ഷേ അവര്‍ ഓണ്‍ലൈനില്‍ അക്കൗണ്ട് തുറക്കേണ്ടരീതി പറഞ്ഞു തന്നു വീട്ടില്‍ പോയി ചെയ്‌തോളാന്‍ പറഞ്ഞു.അന്ന് അവന് ഒരു കാരൃം മനസ്സിലായി ഇവിടെ എല്ലാകാരൃങ്ങളും ഓണ്‍ലൈന്‍ വഴിയേ നടക്കൂ.അത്‌പോലെ തന്നെ മറ്റോരു പ്രധാനകാരൃം നമ്മള്‍ എല്ലാദിവസവും ഒരിക്കലെക്ള്‍ിലും നമ്മുടെ മെയില്‍ ചെക്ക് ചെയ്ത് നോക്കണം.പതിയെ പതിയെ പാര്‍ക്കുകളില്‍ പോയി ക്രിക്കറ്റുകളിക്കാനും ജോഗ് ചെയ്യാനും തുടങ്ങി.പാര്‍ക്കുകളിലൂടെ നടക്കുബോഴാണ് അവന്‍ ശ്രദ്ധിച്ചത് ഇവിടെ വോളിബോള്‍ ടീമില്‍ ആണും പെണ്ണും ഒരുമിച്ച് കളിക്കുന്നു.
അപ്പോള്‍ അവന്‍ ചുമ്മാ ആലോചിച്ചു നാട്ടിലെ കലുക്ള്‍ിന്‌ടെ മുകളില്‍ ഇരിക്കുന്ന സദാചാരവാദികള്‍ ഇതുകണ്ടാല്‍ എന്താകും അവസ്ഥ.പതിയെ പതിയെ ജോലിയില്‍ കയറിയപ്പോഴാണ് ജുബിന്‍ മറ്റോരു സതൃം മനസ്സിലാക്കി ''താന്‍ OET പുസ്തകതാളുകളില്‍ നിന്ന് മനസ്സിലാക്കിയ ഇംഗ്‌ളീഷ് അല്ല ഇവിടെ സംസാരിക്കുന്നത്.അത് മനസ്സിലാക്കണമെക്ള്‍ില്‍ അതിന്‌ടെ ആക്‌സെന്ട് മനസ്സിലാക്കണം''അതിനു സമയമെടുക്കും.പിന്നെ മറ്റോരു രസം നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ യൂറോപ്പിന്‌ടെ എന്നു മാത്രമല്ല ലോകത്തിന്‌ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ളവര്‍ ആണ് .ഉദാഹരണത്തിന് പോര്‍ച്ച്ഗീസ്,പോളണ്ട്,ഇറ്റലി,സിംബാബെ,നൈജീരീയ,ചൈന എന്ന് വേണ്ട ലോകത്തിലെ എല്ലാരാജൃത്തുള്ള മനുഷൃരെ പരിചയപ്പെടാനുള്ള വലിയ ഒരു അവസരം നമുക്ക് കിട്ടുന്നുണ്ട്.
© വിജയ് തുംബോളി
0 Comments