നിശബ്ദത ► അമൃത കെ.എ.

nishabdadha-amrutha


ങ്ങും ശൂന്യത മാത്രം...
മൗനങ്ങളോട് പട വെട്ടി
വീണ്ടും ജയിച്ചുയരുന്ന
നിശബ്ദത മാത്രം...
എവിടേക്കാണ് ഈ
ശബ്ദമെല്ലാം
ഓടിയോളിച്ചത്...?
സ്വരങ്ങളെ...
നിങ്ങള്‍ കടന്നു വരൂ...
എനിക്കൊരു പാട്ടു പാടണം....
അക്ഷരങ്ങളെ....
നിങ്ങളും മുന്നോട്ടു വരൂ...
എനിക്കൊരു കവിത
ചൊല്ലണം...
എങ്ങും നിശബ്ദത മാത്രം നിറഞ്ഞു നില്‍ക്കുന്നു....
മുകളിലേക്കു നോക്കാമെന്നു വച്ചാല്‍
അതാ ആ ഇടവും
ശൂന്യ മൂകം....
ആകാശം പോലും
മൂകമാണ്....
കാല്‍ചുവടു പോലും
താളം തെറ്റിയിരിക്കുന്നു....
വിരലുകളെല്ലാം കോച്ചി വലിക്കുന്നു....
എവിടെ ഇവിടെയുള്ള ശബ്ദമെല്ലാം...?
കണ്ടു നില്‍ക്കുന്നവര്‍
പറയുന്നു
നീ പോയത് അറിയാത്തത്
 ഞാന്‍ മാത്രമാണെന്ന്...
എവിടെ നീ....
എങ്ങു പോയി നീ...
എന്തേ ആരും എന്നോടു പറഞ്ഞില്ല....
കാലിലെ ചങ്ങലകള്‍
 തമ്മില്‍ ഉരസി നീങ്ങുന്നു..
മുറിവില്‍ നിന്നും രക്തം പൊടിയുന്നു...
വീണ്ടും  അവിടെ
നിശബ്ദത മാത്രം...

© അമൃത കെ.എ.

Post a Comment

0 Comments