വിട► സൈഗാ ദിലീപ്



ലയുമാകണ്ണുകളില്‍ 
മൊഴിചൊല്ലുന്നമിഴിനീരില്‍ 
തെളിയുന്നു നിന്നുടെഓര്‍മ്മപടം 
പിരിയുവാനാകാതെ..... 

തീരത്തണയുന്നപുലരിയില്‍ 
ചിതറിയ ചിന്തകളില്‍ 
ചിരാതില്‍ തെളിയുമാ 
പ്രകാശമൊരുനാള്‍ 
വിടചൊല്ലിപ്പോകുന്നു 
പിന്‍വിളികളില്ലാത്ത 
പുതുലോകത്തിലേക്ക്.... 

കൂട്ടുവാനാകില്ലെന്നറിയുന്നെങ്കിലും 
കൂടണയുംനേരമെപ്പോഴോ
നീറുന്നു നിന്നിലെ 
ഈറന്‍നിലാക്കണ്ണുകള്‍.... 

മഞ്ഞിന്‍കണങ്ങളാല്‍ 
കുളിരാര്‍ന്നയെന്നിലെ 
തളിര്‍പല്ലവങ്ങളില്‍ 
ദുഃഖഗാനം പാടി പിരിഞ്ഞുവോ നീ...

ചൊല്ലുവാനേറെയുണ്ടെങ്കിലും 
ചൊല്ലാതെപോയി, ചെന്താരകമായിതെളിയുന്നു  നീ 
കത്തുന്നയെന്നിലെപ്രണയത്തില്‍..... 

കരിന്തിരി കത്തുന്നയെന്നിലെ 
കരിമഷി പുരണ്ടയാവിളക്കില്‍ 
ഊതിയണക്കുവാന്‍ കാത്തിരുന്നു 
നിന്നെ ഞാനെപ്പോഴോ...

പക്ഷേ... പക്ഷമൊടിഞ്ഞയെന്നില്‍ 
ചിതകൂട്ടി നീ പറന്നതെന്തേ? 
പ്രണയമാണിതെങ്കില്‍ 
പ്രണയിക്കില്ലൊരുനാളും 
വേദനകള്‍ക്കു വിരാമമായി 
പോകനീ.. പോകനീ....
പറന്നീടുക....പുതുവസന്തങ്ങള്‍ തേടി...
© സൈഗാ ദിലീപ്

Post a Comment

0 Comments