പിടഞ്ഞുവീണു ദുഃഖമേറ്റി ലോലഗാത്രരായവര്‍.
പകച്ചുനിന്നുഭാവിതന്‍ കറുത്തമേഘസാനുവില്‍
തളര്‍ന്നിടുന്നു വേനലിന്റെ കണ്ണുകള്‍ ചുവക്കവേ.
മുളച്ചിടാത്ത വിത്തുകള്‍ കരഞ്ഞുനിന്നു മൂകരായ്.
പുണര്‍ന്നുപണ്ടുനിന്ന തായയും വെടിഞ്ഞി തെങ്ങു പോയ്.
കനിഞ്ഞതില്ല, നീരുമായി വന്നതില്ല മേഘദം.
ചിതര്‍ പടര്‍ന്ന പുറ്റുപോലെ പറ്റിനിന്നു നോവുകള്‍!
മടങ്ങിവന്നു വേനലില്‍ തരിച്ചുനിന്നുപോയി ഞാന്‍!
തളര്‍ന്നു മൂകരായ വല്മികങ്ങളായി വിത്തുകള്‍.
കരിഞ്ഞിടുന്നു ചില്ലകള്‍, കുഴഞ്ഞിടുന്നു പക്ഷികള്‍
പടര്‍ന്നിടുന്നു മൂകമായി വല്മികങ്ങളുള്ളിലും .
കഴിഞ്ഞകാലമോര്‍ത്തു പാതി നിന്നു ഞാനരക്ഷണം
വിളഞ്ഞിരുന്നു നെല്ലുകള്‍ സമൃദ്ധമായിട്ടെന്നുമേ
കളിച്ചിരുന്നുപക്ഷികള്‍, രസിച്ചിരുന്നു ചില്ലകള്‍,
വിളിച്ചിരുന്നു കാറ്റുകള്‍, ഒളിച്ചിരുന്നു കാക്കകള്‍.
ജനിച്ച നാടുവിടുമാദി വിട്ടിറങ്ങിയെന്തിനോ?
കൊഴിഞ്ഞുപോയ നാളിലാകെ തേടി നല്ല ജീവിതം.
കുടഞ്ഞിടുന്ന ചൂടിലാകെ വെന്തുവെന്തുപോയി താ.
മുളച്ചിടാതെ വല്മികം നീറിടുന്നു മൂകരായി.
1 Comments
👍
ReplyDelete