പാവം മഴ! © സിജെ വാഹിദ് ചെങ്ങാപ്പള്ളി



ചുറുചുറുക്കോടെ സമയാസമയങ്ങളില്‍ എല്ലായിടത്തും ഓടിയെത്തി പെയ്തിരുന്ന' മഴ' ...

എല്ലാവരുടേയും സ്‌നേഹലാളനകള്‍ എല്ലായിപ്പോഴും ഏറ്റുവാങ്ങിയിരുന്ന 'മഴ '....

എന്നാലെപ്പോഴോ മഴച്ചുവടുകള്‍ പിഴച്ചു തുടങ്ങി...

പെയ്യാനുറച്ചിറങ്ങുന്ന മഴയ്ക്ക് പതിവായി വഴി തെറ്റിത്തുടങ്ങി..

ഉദ്ദേശിച്ചിടങ്ങളിലെത്താനോ പെയ്‌തൊഴിയാനോ ആവാതെ

പാവം 'മഴ' കാറ്റിലലഞ്ഞു ...

ആര്‍ത്തിരമ്പി പെയ്ത്തു പോലും വെറും ചാറ്റലായി..

വേനല്‍ അവസരം മുതലെടുത്തതോടെ' മഴ 'തീര്‍ത്തും ഒറ്റപ്പെട്ടു. 

മഴ 'സ്‌നേഹികള്‍ക്കത് താങ്ങാനായില്ല...

മഴയെ അവര്‍ ഡോക്ടറെ കാണിച്ചു.

ഡോക്ടറുടെ വിധി കേട്ടവരും ഞെട്ടി.

ഇനി ഒന്നും ചെയ്യാനില്ല...! അനുഭവിക്കുക....!

കാലപ്പഴക്കത്താല്‍ മഴയ്ക്കും വന്നത്രേ അള്‍ഷെയ്‌മേഴ്‌സ് അഥവാ 'മറവിരോഗം ' .
©vahidchengappalli

Post a Comment

0 Comments