മന്ത്രവാദിനി © കൃഷ്ണകുമാര്‍ മാപ്രാണം

0



കാനനയാത്രയുടെ സൗന്ദര്യം ആസ്വദിക്കാനായി യാത്രപുറപ്പെട്ടതാണ് ഞങ്ങള്‍. കാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് വഴിയില്‍ ഒറ്റയാനെ കണ്ടത്. അത് വാഹനത്തിനു നേരെ ഓടിവന്നു. ഞങ്ങള്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. നാലുപേരും കാട്ടിലൂടെ ഏതോവഴികളില്‍ ചെന്നുപെട്ടു.

നാലുപേരും നാലുവഴിയില്‍...

കാട്ടിലൂടെ വഴിതെറ്റി നടന്ന് ഒടുവില്‍ ഞാന്‍ ഈ ഗുഹാക്ഷേത്രത്തിലേയ്ക്കാണ് എത്തിയത്. 

ഗുഹാക്ഷേത്രത്തിനടുത്തെത്തിയതും അവിടെ ഒരു സ്ത്രീ  പിന്തിരിഞ്ഞ് ഇരിക്കുന്നതു കണ്ടു. ആദിവാസികള്‍ താമസിക്കുന്നയിടങ്ങളിലെ ആരെങ്കിലുമായിരിക്കുമെന്നും കാട്ടില്‍ നിന്നും പുറത്തുകടക്കാനുള്ള വഴി അവരോട് ചോദിക്കാമെന്നും കരുതി ഞാന്‍ അവര്‍ക്കരികിലെത്തി.

ആ സ്ത്രീ പെട്ടെന്നാണ് തിരിഞ്ഞത്.

അവരുടെ മുഖം സുന്ദരമായിരുന്നു. കണ്ണുകള്‍ക്ക് എന്തൊരാകര്‍ഷണം.

' മകനേ....നീ തേടുന്നതെന്താണ്...അതുടനെ...സംഭവിക്കും...'

പറഞ്ഞുതീരും മുന്‍പേ ഞാനൊരു പ്രതിമ യായിമാറിയിരുന്നു . എത്ര വേഗത്തിലാണ് ഞാന്‍ അവരുടെ ഒരടിമയായി മാറിയത്. 

ഇപ്പോഴും ഈ ഗുഹാക്ഷേത്രത്തിനരികെയുള്ള പുല്‍ത്തകിടിയില്‍ നില്ക്കുന്ന പ്രതിമ കാണാന്‍ എത്തുന്നുണ്ട് ലോകം മുഴുവനും.


Post a Comment

0 Comments
Post a Comment (0)
To Top