ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര - 8 »»» സന്ധ്യ എം.എസ്



അര്‍ദ്ധ രാത്രിയോട് അടുത്ത് കഴിഞ്ഞാല്‍ അമ്മുമ്മയെ കെട്ടി പിടിച്ചു നിര മുറിക്കകത്തു കിടന്നു ഉറങ്ങുന്ന ഞാന്‍ ഞെട്ടി ഉണരും, അമ്മുമ്മ നല്ല ഉറക്കം, കുറ്റക്കുറ്റിരുട്ട് ചിവിടിന്റെ ശബ്ദം, വീടിന്റെ വടക്കേ പുറത്ത് നിന്ന് തുടങ്ങുന്ന നന്നേ കിലുങ്ങുന്ന കൊല്‌സിന്റെ ശബ്ദം ആ വീട് വളയം വച്ചു, രസിച്ചു അങ്ങനെ നടക്കും, ഇത് കേള്‍ക്കുന്നത് പതിവായി, ഞാന്‍ കരച്ചിലുമായി,, കരഞ്ഞോണ്ട് അമ്മുമ്മയോട് പറഞ്ഞു. അമ്മുമ്മ കൊല്‌സിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട് ഒരുപാട് മുത്തു പതിപ്പിച്ച കൊല്‌സിന്റെ ശബ്ദം, രാത്രീല് ഞാന്‍ ഞെട്ടി ഉണരുന്നുണ്ട് അമ്മുമ്മ.

കരച്ചില് എങ്ങലിലേക്ക് അടുത്തു. വളരെ നിസാരം പോലെ അമ്മുമ്മ പറഞ്ഞു. അത്രയ്ക്കു മുത്തു പതിപ്പിച്ച കൊലുസു ഷീജയ്ക്കെ ഉള്ളു അത് അവളായിരിക്കും ' ഷീജ അമ്മുമ്മയുടെ മൂത്ത മകള്‍. മരിച്ചു! ട്യൂമര്‍ ആയിരുന്നെന്ന് ചിലര്‍,, അപസ്മാരം എന്ന് മറ്റു ചിലര്‍ ഒന്നും വ്യക്തമല്ല. അപസ്മാരം ഉണ്ടായിരുന്നു എന്നത് വളരെ വ്യക്തം. അമ്മുമ്മയുടെ നിസാര വാക്കുകള്‍ എന്നില്‍ ആശങ്ക വര്‍ധിപ്പിച്ചു. മക്കള്‍ പേടിക്കണ്ട, അവള്‍ പാവം,, നിങ്ങളെ ആരേം ഒന്നും ചെയ്യൂല്ല,, വൈകുന്നേരം കുളിച്ചു തമ്പുരാന്റെ നടയില്‍ പോയി ഭസ്മം ഇടിക്കാം,, നൂലും ജപിച്ചു കെട്ടാം ' എന്റെ വിശ്വാസവും അത് തന്നെ നൂല് ജപിച്ചു കെട്ടിയാലോ,,  ഭസ്മം ഇടിച്ചാലോ പേടി മാറും എന്ന്. എന്റെ മാത്രം അല്ല, മുസ്ലിം ആയാലും,, ക്രിസ്ത്യാനി ആയാലും, അമ്പല വാസി ആയാലും പിള്ളേര്‍ക് വയ്യാതിരുന്നാല്‍ തമ്പുരാന്റെ നടയില്‍ കൊണ്ട് പോയി ഭസ്മം ഇടിക്കും,, എത്രയോ തവണ പത്തു വീട്ടിലെ ഉമ്മച്ചി പിള്ളേര്‍ക് വയ്യാഞ്ഞിട്ട് അവരുടെ വാപ്പച്ചി ഭസ്മം ഇടിക്കാന്‍ തമ്പുരാന്റെ നടയില്‍ കൊണ്ട് വന്നിരിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു. വൈകിട്ട് കുളിച് ഞാനും അമ്മുമ്മയും നൂലും വാങ്ങി, തമ്പുരാന്റെ നടയില്‍ എത്തി. ചന്ദ്രന്‍ പോറ്റിയോട് കാര്യം പറഞ്ഞു. പോറ്റി തള്ള വിരലും ചൂണ്ടു വിരലും കൂട്ടി പിടിച്ചു കുറെ തവണ എന്തൊക്കെയോ മന്ത്രം പറഞ്ഞു തലയില്‍ഭസ്മം ഇട്ടു,, തല മുഴുവന്‍ ഭസ്മം! ഒരു നൂലും ജപിച്ചു കയ്യില്‍ കെട്ടി,, ' yashothe പേടിക്കണ്ട, കുട്ടി തമ്പുരാന്റെ നടയിലെ അല്ലെ,, തമ്പുരാന്‍ നോക്കി കൊള്ളും ' ' തമ്പുരാന്‍ നോക്കും ' ചന്ദ്രന്‍ പോറ്റിടെ ആ വാക്കുകളില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി,, ' തമ്പുരാന്‍ നോക്കും ' ചന്ദ്രന്‍ പോറ്റിടെ ശബ്ദം രാത്രി ഉറക്കത്തിലും എന്റെ കാതുകളില്‍ മുഴങ്ങി കേട്ടു.. നന്നായി ഉറങ്ങി, ' പാറു നീ ഇന്നലെ എഴുന്നേറ്റോ ' ഇല്ല ' ആ ഭസ്മം ഇടിച്ചോണ്ടാ ' ശരിയാണ് ഭസ്മം ഇടിച്ചോണ്ട്. കൊല്‌സിന്റെ കഥ അച്ഛന്റെ കാതിലും എത്തി ,, അച്ഛന്‍ ഭയകര ചിരി ' ഈ പെണ്ണിന് ഇതെന്താടി ഇത്ര പേടി,, പേടി തൂറി ' അച്ഛന്‍ കളിയാക്കി തുടങ്ങി, അന്ന് രാത്രിയും തമ്പുരാന്‍ നോക്കും എന്ന വിശ്വാസത്തില്‍ ഞാന്‍ കിടന്നു,, അര്‍ദ്ധ രാത്രി ഞെട്ടലോടെ ഞാന്‍ കണ്ണു തുറന്നു,, വീണ്ടും ശബ്ദം, അമ്മുമ്മ വീണ്ടും പറഞ്ഞു ' അത് ഷീജയാണ് നീ പേടിക്കണ്ട ' സ്ഥലം മാറി അച്ഛന്റെ അടുത്ത് കിടന്നാലോ എന്ന് ഞാന്‍ ആലോചിച്ചു, പേടി വന്നാല്‍ അച്ഛന്റെ ശരീരത്തു ഒന്ന് തൊടാന്‍ പോലും പറ്റില്ല ' പെണ്‍കുട്ടിയാണ് അടങ്ങി കിടക്കണം ' വേണ്ട അമ്മുമ്മ തന്നെ ശരണം. ആ ഇടയ്ക്കാണ് ചച്ചു അമ്മുമ്മയുടെ മക്കളില്‍ ഒരാളായ മുരളി പോറ്റി കുടുംബ വഴക്കിനെ തുടര്‍ന്നു ഞങളുടെ ഓല കൊട്ടാരത്തില്‍ മകളെയും കൊണ്ട് വന്നത്. ആശ ചേച്ചിടെ പ്രായം ഉണ്ട് മുരളി പോറ്റിടെ മകള്‍ രാജേഷ്വരിക്. ആളൊരു കുരുപ്പാണ്, ഞാനുമായി ചേര്‍ന്ന് പോകില്ല വയ്യാത്തവനായ രഞ്ജിത്തിനോടാണ് ഇഷ്ട കൂടുതല്‍. കളിക്കാന്‍ കൂടെ വരുമെങ്കിലും അവള്‍ എനിക്ക് ഒരു പാരയാണ്. എപ്പഴും അമ്മേടെ കയ്യിന്നു വഴക്ക് വാങ്ങി തരും, അമ്മ എനിക്ക് തരുന്നത് പോരാ എന്ന് തോന്നിയാല്‍ അച്ഛന്റെന്ന് ബാക്കി കൂടി വാങ്ങി തരും,, ശല്യം ഇതിനെ കൊണ്ട് ഞാന്‍ പൊറുതി മുട്ടി,, തമ്പുരാന്റെ നടയില്‍ എത്രയോ ഒരു രൂപ തുട്ട് ഞാന്‍ കാണിക്ക വച്ചു ഇവള്‍ ഞങ്ങടെ വീട്ടീന്ന് പോയി കിട്ടാന്‍,, അവളും ഞാനും ശരിയാവില്ല,, അമ്മയ്ക്ക് മകളായ എന്നെക്കാളും അവളോട് ഇഷ്ട കൂടുതല്‍ ആണ്, രാജേഷ്വരി,, കുട്ടത്തി, അച്ചു ഇങ്ങനെ പോകും അമ്മേടെ പ്രിയപ്പെട്ടവര്‍. അച്ഛനുള്ള കാലം വരെയും അമ്മ എന്റെ നേര്‍ക്ക് അധികം വന്നിട്ടില്ല, അച്ഛന്‍ പോയതില്‍ പിന്നെ യുദ്ധം എന്റെ നേര്‍ക്ക് ആയി ശരിക്കും അച്ഛന്‍ മരിച്ച ചിതയില്‍ അമ്മയും മരിച്ചു എന്ന് സാരം,, പല ഇടങ്ങളിലും അമ്മയില്‍ നിന്നുള്ള അവഗണന ഞാന്‍ അനുഭവിച്ചു രുചിച്ചു അറിഞ്ഞിട്ടുണ്ട്. കൂടെയുള്ള അമ്മമാര്‍ മക്കളെ കുറിച്ചു സംസാരിക്കുമ്പോള്‍ എന്നെക്കുറിച്ചു കുറ്റങ്ങള്‍ പറഞ്ഞു രസിക്കാറുണ്ട് അമ്മ! ക്ലാസ്സ് ടീച്ചറിന്റ അടി കയ്യില്‍ നിന്ന് മാറി നേരെ തലയില്‍ വീണു നെറ്റി മുഴച്ചപ്പോഴും അമ്മ സത്യാവസ്ഥ അറിയാതെ ടീച്ചറിനെ ന്യായീകരിച്ചു.അമ്മയ്ക്ക് എന്നില്‍ ശത്രുത തോന്നാനുള്ള കാരണങ്ങള്‍ അന്വേഷിച്ചു ഞാനിന്നും നടക്കുവാണ് ഒരു ഭിക്ഷാടകയെ പോലെ! ഉത്തരം കിട്ടാത്ത ചോദ്യം പോലെ,, അതും അല്ലെങ്കില്‍ മുല കുടി മാറാത്ത കുഞ്ഞിനെ പോലെ,, അമ്മ എന്തിനാണ് എന്നെ ഇത്രയും അധികം ശപിക്കുന്നത്?? ഞാന്‍ ആ വയറ്റില്‍ ഉടലെടുത്തത് കൊണ്ടാണോ?? അല്ലെങ്കില്‍ പെണ്ണായതു കൊണ്ടോ?? അതും അല്ലെങ്കില്‍?????? എന്താണ് കാരണം????????? അറിയില്ല എന്റെ അന്വേഷണം ഊര്‍ജിതമാണ്,, വര്‍ഷങ്ങള്‍ കൊണ്ടുള്ള അന്വേഷണം ഒന്നെനിക്കറിയാം അച്ഛനും അമ്മയും വഴക്ക് ഇടുമ്പോള്‍ എന്നെ നോക്കി പ്രകാറുണ്ട് ' എടി നിന്റെ തല കണ്ടതോടു കൂടി തുടങ്ങിയതാണ് ഈ വഴക്ക് ' അമ്മുമ്മ ഇടയ്ക്ക് കയറും 'നീ പെണ്ണിനെ ഒന്നും പറയരുത് '' അമ്മുമ്മയ്ക് അത് താങ്ങില്ല! കാരണങ്ങള്‍ ഇല്ലാതെ എന്നെശപിക്കുന്നത് എനിക്ക് താങ്ങാന്‍ ആകാതെ ഞാന്‍ കുഞ്ഞിലേ വീട് വീട്ടിറങ്ങി,, ലക്ഷ്യം മരണം! കരഞ്ഞു കരഞ്ഞു നെയ്യാറിന്റെ കരയില്‍ എത്തി,, ചാടി ചാവാം നെയ്യാറിന്റെ കുത്തൊഴുക്കു എന്നെ പിന്തിരിപ്പിച്ചു,, കലങ്ങി കളിക്കുവാണ് വെള്ളം,,, കുറെ നേരം ആ ആറില്‍ നോക്കി നിന്നു,, അറിയാതെ മിഴികള്‍ നിറഞ്ഞു ഒഴുകി,, ഭൂമിയില്‍ പിറവി എടുത്തിട്ട് അധികം കാല പഴക്കം ഇല്ല,, അപ്പഴേക്കും മടുത്തു,, അമ്മ ഒന്ന് സ്‌നേഹിച്ചിരുന്നെങ്കില്‍?? ഇല്ല അത് ഈ ജന്മം ഉണ്ടാകില്ല,, അമ്മയുടെ കാര്യത്തില്‍ ഞാന്‍ അന്നേ വിധി എഴുതി,,, ഞാന്‍ എന്നെ തന്നെ ശപിച്ചു,, ഒഴുകി വീണ കണ്ണു നീര്‍ ഒപ്പിയെടുത്തു ആരും കാണാതെ,, കാരണം ഞാന്‍ പാറക്കമുറ്റത്ത ഒരു കുഞ്ഞു പെണ്ണ് പക്ഷി ആണ്, ആരേലും കണ്ടാല്‍ സംഗതി വഷളാകും,മരണം തല്ക്കാലം മാറ്റി നിര്‍ത്താന്‍ നെയ്യാറിന്റെ കുത്തൊഴുക്ക് എന്നെ  അറപ്പിച്ചു. നേരെ ഇരുമ്പില്‍ ശുഭ ചേച്ചിടെ വീട്ടില്‍ പോയി,, എന്നെ കണ്ണു നീരോടെ തിരക്കി വന്നത് സന്തോഷേട്ടനും അച്ഛനും. ശുഭ ചേച്ചിടെ അമ്മ ശാന്ത അമ്മുമ്മ അച്ഛനോട് വിവരം തിരക്കി 'മാമി ഞാനും അവളുടെ തള്ളയും തമ്മില്‍ വഴക്ക്,, അതിനിടയില്‍ അവള്‍ പെണ്ണിനെ എന്തോ പറഞ്ഞു, ആ വിഷമത്തിലാണ് അവള്‍ വീട് വിട്ട് ഇറങ്ങിയത് '' ആ പോട്ടെ ശശി,, ഞാന്‍ രാവിലെ ശുശീലമ്മേടെ വീട്ടില്‍ ജോലിക് വരുമ്പോള്‍ അവളെ വീട്ടില്‍ വിടാം,, ഇന്നെന്തായാലും വേണ്ട, വൈകിട്ട് ശുഭയും വരുമല്ലോ?? അച്ഛനെ തണുപ്പിച്ചു അമ്മുമ്മ വീട്ടില്‍ വിട്ടു. അച്ഛന്റെ വിങ്ങി പൊട്ടല്‍ എന്റെ കാതില്‍ തേങ്ങല്‍ പോലെ കേള്‍ക്കാരുന്നു,,അച്ഛന്‍ എന്നെ ഓര്‍ത്തു പൊട്ടി പൊട്ടി കരയുന്നുണ്ടാരുന്നു,, ഞാന്‍ മരിച്ചു പോയൊന്നു അച്ഛന്‍ പേടിച്ചിരുന്നു,, എന്നെ ഒന്ന് കണ്ട ശേഷമാണു അച്ഛന്റെ ശ്വാസം നേരെ വീണത് എന്നും സന്തോഷേട്ടനും എന്നോട് പറഞ്ഞിരുന്നു പിന്നീട് ഒരു അവസരത്തില്‍,, അമ്മ പാറ കല്ലായി ഉറച്ചിരുന്നു,, ഇന്നും അങ്ങനെ തന്നെ ഉറച്ചിരിക്കുന്നു,, അവള്‍ മരിക്കട്ടെ ഞാന്‍ മരണത്തിനു അവളെ ദാനം ചെയ്തിരിക്കുന്നു എന്ന്,, അമ്മ! അമ്മയുടെ വാ തുറന്നുള്ള ശപിക്കല്‍ സ്ഥിരം തന്നെ,, അതിനെങ്ങനാ,, അനുഭവ യോഗം വേണം,, അനുഭവ യോഗം ഇല്ലാത്ത ജാതകം അല്ലെ?? ഒരു പക്ഷെ ഇങ്ങനെ ഒരു കഥ വരണം എന്ന് ഞാന്‍ ആഗ്രഹിച്ചതും,, മരണത്തെ ഭയന്ന് ആണോ എന്തോ?? അറിയില്ല! എഴുതാന്‍ ഒരുപാട് ഉണ്ട് അതിനു മുന്‍പ് യാത്രയാകേണ്ടി വരുമോ എന്ന് ഭയപ്പെട്ടാകണം ഇത്ര ചെറുപ്പത്തിലേ ആത്മകഥയെ കുറിച്ചു ചിന്തിച്ചതും,, പലരും എന്നോട് ചോദിച്ചു ആത്മകഥ എഴുതേണ്ട പ്രായം ആയൊന്നു,, ഇല്ല,, പക്ഷെ അതുവരെ ഞാന്‍ എത്തുമോന്നുള്ള ഭയം നേരത്തെ തുടങ്ങിപ്പിച്ചു അത്രേ ഉള്ളു,, അതുപോട്ടെ പിന്നീട് ഒരു എഴുത്തിലാക്കാം ബാക്കി, പറഞ്ഞു പറഞ്ഞു നിങ്ങളെ മുഷിച്ചുവോ?? ക്ഷമിക്കണം കേട്ടോ?? ഞാനൊരു പൊട്ടി! വിധിയുടെ പാവക്കളിയില്‍ ചാടി കളിക്കുന്ന,, അല്ലെങ്കില്‍ കയ്യടിച്ചു ചിരിക്കുന്ന,, അതുമല്ലെങ്കില്‍ കീ കൊടുക്കുമ്പോള്‍ പൊട്ടി പൊട്ടി കരയുന്ന വെറുമൊരു പാവക്കുട്ടി,, ഞാന്‍ രാജേഷ്വരിയെ കുറിച്ചാണ് പറഞ്ഞു നിര്‍ത്തിയത്, വയസ് പത്തു പന്ത്രണ്ട് ആയെങ്കിലും അവളുടെ കൊഞ്ഞ വര്‍ത്തമാനം ഇതുവരെ നിര്‍ത്തിയിട്ടില്ല, തക്കം കിട്ടുമ്പോള്‍ ഞാന്‍ അത് പറഞ്ഞു കളിയാക്കും.ഒരു ദിവസം പിള്ളേര് സെറ്റിന്റെ കൂട്ടത്തു രാജേഷ്വരിയും ഉണ്ട്,, നട്ടുച്ച,, ചച്ചു അമ്മുമ്മ ഇറാതു മയക്കം,, ഒച്ച അധികം ഇല്ലാതെയാണ് കളി,, എന്റെ എണ്ണല്‍ ഊഴം എത്തി,1,2,3,4,5ഒരു 20 ആയപ്പോഴേക്കും എല്ലാവരും ഒളിച്ചു കഴിഞ്ഞു...

(തുടരും)


Post a Comment

0 Comments