കാറ്റും മഴയും പുഴയുമെല്ലാം അവന്റെ ബന്ധുക്കളാണ്. അവര്‍ മാത്രമേ ഉള്ളൂ അവന് സ്വന്തക്കാരായിട്ട്. അവരോട് മാത്രം പരാതികള്‍ പറഞ്ഞു, പരിഭവിച്ച് അവന്‍ ആ കൊച്ച് ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.
ഒരിക്കലും നല്ലവന്‍ എന്ന് വിളിക്കാനാകാത്ത ഒരു ദുഷ്ട്ട മനസ്സിന് ഉടമയാണ് വരദന്‍. സാഹചര്യങ്ങള്‍ക്ക് ഒരു മനുഷ്യനെ എത്ര ക്രൂരനാക്കാന്‍ കഴിയും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം.
കടമ്പനാട്ട് എന്ന കുഗ്രാമത്തിലെ ഒരു കുഞ്ഞു വീട്ടിലാണ് വരദന്‍ അന്തിയുറങ്ങുന്നത്. മരിക്കും മുന്‍പ് അപ്പന്‍ സമ്പാദിച്ച ഭൂസ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ഒന്ന് മാത്രം മതി വരദന് രാജാവിനെ പോലെ വാഴാന്‍. ഏക്കറുകണക്കിന് വരുന്ന കൃഷിത്തോട്ടം ഉള്‍പ്പെടെ എല്ലാം നോക്കി നടത്താന്‍ വരദന്‍ ഓരോരുത്തരെ ഏല്‍പ്പിച്ചിരിക്കുകയാണ്. മാസാവസാനം അവര്‍ക്കെല്ലാം ഉള്ളത് പോയിട്ട് ഒരു തുക വരദന് കിട്ടും. ആ തുക കളക്ട് ചെയ്ത് എത്തിക്കാനുമുണ്ട് ഒരാള്‍. വരദന്റെ വലംകൈയെന്നോ വാലെന്നോ എന്ത് വേണമെങ്കിലും വിളിക്കാവുന്ന ഒരാള്‍, മണിയപ്പന്‍.
മണിയപ്പന്റെ ജോലി ചില്ലറയൊന്നുമല്ല. മാസാവസാനം വരദന് ഭോഗിക്കാന്‍ പെണ്ണ് വേണം. പെണ്ണെന്നു വയ്ച്ചാല്‍ മൂത്തത് പോര, കിളിന്ത് തന്നെ വേണം. അതും കന്യക ആയിട്ടുള്ള പെണ്‍കുട്ടി ആവണമെന്ന് നിര്‍ബന്ധമുണ്ട്. അതൊരു വാശി കൂടിയാണ്. ചോദിക്കുന്ന ക്യാഷ് കൊടുക്കുമെന്നുള്ളത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടിയിട്ടായാലും മണിയപ്പന്‍ പിള്ളേരെ കണ്ടെത്തും. അത് വരദന് സുഖം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടിയിട്ടല്ല. നല്ലൊരു തുക അയാള്‍ക്ക് കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാണ്.
ഈ നെറികെട്ട പണിക്കിറങ്ങിയിട്ട് ഇടയ്ക്ക് ഒന്നോ രണ്ടോ മാസങ്ങള്‍ ക്ഷാമം വന്നു എന്നല്ലാതെ പിള്ളേരെ കിട്ടായ്കയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് പതിനാറു കന്യകമാര്‍ വരദനാല്‍ കളങ്കപ്പെട്ടു. ജീവിതസാഹചര്യങ്ങള്‍, പണത്തിന്റെ ആവശ്യം, അതിനൊക്കെ മുന്നില്‍ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. പെണ്ണിന്റെ കന്യകാത്വത്തിന് മാത്രം ഈ നാട്ടില്‍ വിലപേശല്‍ ഇല്ല. അവള്‍ പറയുന്നതാണ് വില. പക്ഷേ വരദന്റെ മുന്നില്‍ വന്നുപെട്ട പെണ്‍കുട്ടികള്‍ക്ക് അതിന്റെ വില അറിയില്ലായിരുന്നു എന്നതാണ് സത്യം. ഒരിക്കല്‍ നഷ്ട്ടപ്പെട്ടു പോയാല്‍ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്തതായി ഈ ലോകത്ത് രണ്ട് കാര്യങ്ങളെ ഉള്ളൂ. രണ്ടും പെണ്ണുമായി ബന്ധപ്പെട്ടത് തന്നെ. ആദ്യത്തേത് പെണ്ണിന്റെ സ്‌നേഹം, രണ്ടാമത്തേത് കന്യകാത്വം.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ വരദന്‍ സ്ത്രീസുഖം അനുഭവിച്ചിട്ടില്ല. മണിയപ്പന്‍ കുറേ കഷ്ട്ടപ്പെട്ടു ശ്രമിച്ചിട്ടും ആരെയും കിട്ടിയില്ല. ഈ മാസവും തന്നെ പട്ടിണിക്കിട്ടാല്‍ മണിയപ്പന് പകരം വേറെ ആളെ നോക്കുമെന്നാണ് വരദന്‍ പറഞ്ഞിരിക്കുന്നത്. അതു കൊണ്ട് രണ്ടും കല്പിച്ചുള്ള അന്വേഷണത്തിലാണ് മണിയപ്പന്‍. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പിള്ളേരെയാണ് ആള് റാഞ്ചാറ്.
ഒരു ഞായറാഴ്ച്ച ദിവസം രാത്രി വരദന്‍ വീടിന് മുന്നില്‍ കഞ്ചാവും പുകച്ച് ആകാശം നോക്കി ഇരിക്കുകയായിരുന്നു. അകലെ നിന്ന് ഒരു ടോര്‍ച്ചു ലൈറ്റിന്റെ വെട്ടം കണ്ടു. ആകാശത്തെ ചന്ദ്രക്കല താഴേക്ക് ഇറങ്ങിവന്നത് പോലെയാണ് ആദ്യം വരദന് തോന്നിയത്. കുറച്ചു കൂടി അടുത്തേക്ക് വന്ന് തുടങ്ങിയപ്പോള്‍ അത് മണിയപ്പന്‍ ആയിരിക്കും എന്ന് വരദന് മനസ്സിലായി. ടോര്‍ച്ചിന്റെ ബാറ്ററി തീരാതിരിക്കാന്‍ വഴി പരിചയമുള്ളിടത്തൊക്കെ ലൈറ്റ് ഓഫാക്കിയും ഓണാക്കിയും വരുന്ന പതിവുണ്ട് മണിയപ്പന്. ഇങ്ങനെയൊക്കെ മിച്ചം പിടിക്കുന്ന ക്യാഷ് കൂട്ടിവയ്ച്ചിട്ട് പെണ്മക്കളെ പഠിപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് മണിയപ്പന്‍.
വരദന്‍ കഞ്ചാവ് ബീഡി പുകച്ച് തീരും മുന്‍പേ മണിയപ്പന്‍ അവിടെയെത്തി.
' ഒരെണ്ണം സെറ്റാക്കിയിട്ടുണ്ട്. കാറില്‍ ഇരിക്കുന്നു. പുറത്തോട്ടിറങ്ങാന്‍ പറഞ്ഞിട്ട് പേടി.' മണിയപ്പന്‍ കിതക്കുന്നുണ്ടായിരുന്നു.
' അപ്പോള്‍ കാറില്‍ വയ്ച്ച് കാര്യം സാധിക്കണോ? ' പകുതി പുകഞ്ഞു തീര്‍ന്ന ബീഡി കെടുത്തിക്കൊണ്ട് വരദന്‍ ചോദിച്ചു.
' കാര്‍ വൃത്തികേടാക്കാന്‍ പറ്റില്ല. പുറത്ത് എവിടെയെങ്കിലും നോക്കാം. കൊച്ചവിടെ ഒറ്റക്കിരിക്കുവാ'
വരദന്‍ അപ്പോള്‍ തന്നെ എഴുന്നേറ്റ് മണിയപ്പനോടൊപ്പം പോയി. ഇടക്കിടക്ക് ലൈറ്റ് ഓഫാക്കുന്നത് കൊണ്ട് നടക്കാന്‍ വരദന് കുറച്ച് ബുദ്ധിമുട്ട് തോന്നി.
'ഈ വഴിയൊക്കെ എന്നെക്കാള്‍ നിശ്ചയം മണിയപ്പനാണല്ലോ'
'ഞാനിവിടെ രാത്രി സഞ്ചാരമാണല്ലോ. വേണമെന്ന് വച്ചാല്‍ കണ്ണടച്ച് നടക്കും.'
മണിയപ്പന്റെ നടത്തതിന്റെ വേഗതയ്‌ക്കൊത്ത് നടന്നെത്താന്‍ വരദന്‍ അല്പം ബുദ്ധിമുട്ടി.
റോഡിനു ഒറ്റപ്പെട്ട ഭാഗത്തുള്ള കുറ്റിക്കാട്ടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു അടുത്ത് എത്തി മണിയപ്പന്‍ കാറിനകത്തേക്ക് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ല. ഞെട്ടലോടെ മണിയപ്പന്‍ ഡോര്‍ തുറന്ന് നോക്കി. കാറിനകത്ത് പെണ്‍കുട്ടി ഇല്ല.
' എവിടെയാടോ? ' വരദന്റെ ചോദ്യം ശ്രദ്ധിക്കാതെ മണിയപ്പന്‍ ടോര്‍ച്ചടിച്ച് ചുറ്റും നോക്കി.
' ഇവിടെ ഇരുത്തിയിട്ടാ ഞാന്‍ വന്നത്. ദൈവമേ വേറെ വല്ലവനും അടിച്ചോണ്ട് പോയോ. ആരോടൊക്കെ സമാധാനം പറയേണ്ടി വരുമോ'
പെട്ടെന്ന് കുറ്റിക്കാട്ടില്‍ ഒരു അനക്കം കേട്ടു. ആ ഭാഗത്തേക്ക് മണിയപ്പന്‍ ലൈറ്റടിച്ചു നോക്കി. കുറ്റിക്കാട്ടില്‍ നിന്നും പെണ്‍കുട്ടി അങ്ങോട്ട് വരുന്നത് കണ്ടപ്പോള്‍ മണിയപ്പന് ആശ്വാസമായി.
' നിന്നോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടല്ലേ പോയത്. വെറുതേ മനുഷ്യനെ പേടിപ്പിക്കാനായിട്ട്. ' മണിയപ്പന്‍ ദേഷ്യപ്പെട്ടു.
'സോറി, മൂത്രമൊഴിക്കാന്‍ പോയതാ. കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല.'
' ഇനി ഏതായാലും അങ്ങോട്ട് തന്നെ പൊയ്‌ക്കോ. അവിടെയാകുമ്പോള്‍ ഇരുട്ട് വാക്കാ'
വരദന്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന രണ്ട് ബീഡി മണിയപ്പന് കൊടുത്തു.
' താനിതും പുകച്ചു ഇവിടെ നില്‍ക്ക്. പേടിക്കണ്ട കഞ്ചാവ് ബീഡി അല്ല'
മണിയപ്പന്‍ ബീഡി വാങ്ങിയ ശേഷം കീശയില്‍ നിന്നും കോണ്ടം എടുത്ത് വരദന് കൊടുത്തു. വരദന്‍ അത് ഉപയോഗിക്കുമോ ഇല്ലയോ എന്നൊന്നും മണിയപ്പന് ഉറപ്പില്ല. എന്നാലും മണിയപ്പന്റെ വക ഒരു സുരക്ഷ.
വരദന്‍ പെണ്‍കുട്ടിയോടൊപ്പം കുറ്റിക്കാട്ടിലേക്ക് ഇറങ്ങി.
'മോള് മുള്ളിയ ഭാഗത്തോട്ട് പോകണ്ട'
അവര്‍ നടന്ന് പോകുന്നതും നോക്കി ഒരു നെടുവീര്‍പ്പോടെ മണിയപ്പന്‍ അവിടെ നിന്നു. അയാള്‍ ഒരു ബീഡി കത്തിച്ചു. വരദന്റെ കാമകേളികള്‍ക്കൊത്തുള്ള പെണ്‍കുട്ടികളുടെ സീല്‍ക്കാരങ്ങള്‍ക്ക് ചെവിയോര്‍ത്ത് ഒരു നായയെ പോലെ എന്നും കാവല്‍ നില്‍ക്കാന്‍ മാത്രമാണ് മണിയപ്പന് വിധി.
രണ്ട് പെണ്മക്കളുടെ അച്ഛന്‍ അവരുടെ പോലും പ്രായമില്ലാത്ത പെണ്‍കുട്ടികളെ കൂട്ടികൊടുത്ത് ജീവിക്കുന്നു. ചെയ്യുന്നത് മഹത്തായ കാര്യമല്ലെന്ന് അറിയാമെങ്കിലും കുറ്റബോധം തോന്നിയിട്ടില്ല മണിയപ്പന്.
വരദന്‍ കൊടുത്ത ബീഡി കത്തിച്ച് വലിച്ച് കൊണ്ട് ആകാശത്ത് നക്ഷത്രങ്ങളെണ്ണി നില്‍ക്കുന്നതിനിടയില്‍ കുട്ടിക്കറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ ഞരക്കങ്ങള്‍ അയാളുടെ കാതില്‍ പതിച്ചു. മലവും മൂത്രവും ചപ്പുചവറുകളും നിറഞ്ഞ ആ കുട്ടിക്കട്ടിലെ വൃത്തികെട്ട മണ്ണില്‍ പിടഞ്ഞു തീര്‍ന്നത് അവളുടെ കഴിഞ്ഞ 17 വര്‍ഷങ്ങളാണ്. ആ അഴുക്കുച്ചാലില്‍ എത്തും വരേയും അവള്‍ കാത്തു സൂക്ഷിച്ച കന്യകാത്വം. അവള്‍ അവിടെ നിന്ന് തിരിച്ച് പോകുന്നത് വെറുമൊരു പെണ്ണായിട്ട് മാത്രമായിരിക്കും. ജീവിതത്തില്‍ പിന്നെയങ്ങോട്ട് ഒന്നും നഷ്ടപ്പെടാനില്ലാത്തവളായിട്ട്.
മണിയപ്പന്‍ രണ്ടാമത്തെ ബീഡി പകുതിയാക്കിയപ്പോള്‍ പണി കഴിഞ്ഞ് വരദന്‍ പെണ്‍കുട്ടിയോടൊപ്പം അങ്ങോട്ട് വന്നു. എന്തുകൊണ്ടോ അവള്‍ തല ഉയര്‍ത്തിയില്ല. നിലത്തേക്ക് നോക്കി പോകാന്‍ ധൃതി കാട്ടി നില്കുന്നത് മണിയപ്പന്‍ ശ്രദ്ധിച്ചു.
'ഡ്രസ്സൊക്കെ നേരെ പിടിച്ചിട്. മുടിയില്‍ കരിയില ഇരിക്കുന്നത് കൂടി തട്ടിക്കളഞ്ഞേക്ക് ' അവളെ അടിമുടി നോക്കികൊണ്ട് മണിയപ്പന്‍ പറഞ്ഞു.
' മണിയപ്പന്‍ ഇവളെ കൊണ്ടാക്കിയിട്ട് വന്നാല്‍ മതി, ഞാന്‍ നടന്നിറങ്ങിക്കൊള്ളാം. നിലാവെളിച്ചം മതിയെനിക്ക്'
തലകുലുക്കി കൊണ്ട് മണിയപ്പന്‍ കാറില്‍ കയറി.
പെണ്‍കുട്ടി കാറിലേയ്ക്ക് കയറും മുന്‍പ് തല പകുതി ഉയര്‍ത്തി വരനെ നോക്കി. അത് ശ്രദ്ധിക്കാതെ വരദന്‍ വീട്ടിലേക്ക് നടന്നു.
ഒരു ബീഡിയും കത്തിച്ച് വലിച്ചു കൊണ്ട് ഒരു യോദ്ധാവിനെ പോലെ നടക്കുമ്പോള്‍ വരദന്റെ മനസ്സില്‍ അവളുടെ മുഖം തെളിഞ്ഞു വന്നു. പേരെന്തെന്ന് പോലും ചോദിച്ചില്ല. അതിന്റെ ആവശ്യവും ഇല്ല. ഒരു രാത്രിയിലെ വളരെ ചെറിയ കാലയളവില്‍ വരദന്റെ പാപത്തിന്റെ ബീജം ഏറ്റുവാങ്ങാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ടു വന്നവളോട് ഊരും പേരും ചോദിച്ചിട്ട് എന്ത് കാര്യം. ചോദിച്ചാലും ചിലപ്പോള്‍ നേര് പറയണമെന്നില്ലല്ലോ.
താന്‍ കളങ്കപ്പെടുത്തുന്ന പെണ്‍കുട്ടികളൊക്കെ പിന്നീട് എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ വരദന്‍ അന്വേഷിക്കാറില്ല. ചിലര്‍ ആ തൊഴില്‍ തന്നെ ആവര്‍ത്തിക്കുന്നുണ്ടാകാം. ചിലര്‍ ഒന്നും സംഭവിക്കാത്തത് പോലെ ആരെയെങ്കിലുമൊക്കെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകാം.
ഒരു പെണ്ണിന്റെ ഭാവിയെ കുറിച്ചും വരദന്‍ വേവലാതി പെടാറില്ല. ഒരുതരം വെറുപ്പാണ് അവന് പെണ്ണുങ്ങളോട്. ആ വെറുപ്പ് തുടങ്ങിയത് അമ്മയില്‍ നിന്നാണ്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് വരദന്റെ അച്ഛനും അമ്മയും. ഒരു കൊച്ച് വീട്ടിലാണ് അവര്‍ കഴിഞ്ഞിരുന്നത്. റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ മിക്ക ദിവസവും രാത്രി വീട്ടില്‍ കാണില്ലായിരുന്നു.
അച്ഛന്‍ ജോലിക്ക് പോകുന്ന സമയത്ത് വരദന്റെ അമ്മ കാമുകനെ വീട്ടില്‍ വിളിച്ച് കയറ്റും. മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന വരദന് അമ്മയുടെയും കാമുകന്റെയും കാമ കേളികള്‍ക്കൊത്തുള്ള കട്ടിലിന്റെ ചലനങ്ങളായിരുന്നു താരാട്ട്.
വരദന് അഞ്ച് വയസുള്ളപ്പോള്‍ ഒരു രാത്രി അച്ഛന്‍ ആ അവിഹിതം കൈയോടെ പിടിച്ചു. അതോടെ അച്ഛനും അമ്മയും തമ്മില്‍ വഴക്കായി. അച്ഛന്‍ അമ്മയെ വിട്ട് പോയി. വീട്ടിലേയ്ക്ക് വരാതെയായി. പുറത്ത് വയ്ച്ച് വരദനെ കാണുമ്പോള്‍ പലഹാരങ്ങള്‍ വാങ്ങിക്കൊടുക്കും ആവശ്യത്തിനുള്ള സാധനസങ്ങളൊക്ക വാങ്ങി കൊടുക്കും. അച്ഛന് വരദനെ ജീവനായിരുന്നു.
അച്ഛന്‍ വീട്ടില്‍ നിന്ന് പോയതോടെ അമ്മയ്ക്ക് സൗകര്യമായി. കാമുകനെ പകലും വീട്ടില്‍ കയറ്റി തുടങ്ങി. എല്ലാം കണ്ടും സഹിച്ചും വര്‍ഷങ്ങള്‍ കടന്ന് പോയി.
വരദന് പത്തു വയസുള്ളപ്പോള്‍ ഒരു രാത്രി അമ്മയുടെ കാമുകന്‍ മദ്യപിച്ച് എത്തി. പിറ്റേന്ന് പരീക്ഷ ആയത് കൊണ്ട് വരദന്‍ ഉറങ്ങാതെ പഠിക്കുകയായിരുന്നു. അമ്മ ഉറങ്ങാന്‍ പറഞ്ഞിട്ട് അവന്‍ കേട്ടില്ല. ദേഷ്യം വന്ന അമ്മയുടെ കാമുകന്‍ വരദനെ തല്ലി. അവന് അത് സഹിച്ചില്ല. കൈയില്‍ കിട്ടിയ വെട്ടു കത്തിയെടുത്ത് അയാളുടെ കഴുത്തിനു തന്നെ വെട്ടി. പേടിച്ച് പകച്ച് നിന്ന അമ്മയെയും അവന്‍ വെട്ടി കൊലപ്പെടുത്തി. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന വെറുപ്പും വിദ്വേഷവും എല്ലാം അവന്‍ തീര്‍ത്തു.
അവിടെ നിന്ന് വരദന്‍ നേരെ ഇറങ്ങി ഓടിച്ചെന്നത് അച്ഛന്റെ അടുത്താണ്. അച്ഛനോട് അവന്‍ കാര്യം പറഞ്ഞു. മകന്‍ ഒരു കൊലപാതകം ചെയ്തെന്ന് കേട്ടപ്പോള്‍ അച്ഛന് അത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.
ആ കുറ്റം അദ്ദേഹം ഏറ്റെടുക്കാമെന്ന് മകനോട് പറഞ്ഞു. പക്ഷേ വരദന് അറിയാമായിരുന്നു, അച്ഛന്‍ കുറ്റം ഏറ്റെടുത്താല്‍ ജീവപര്യന്തം ഉറപ്പാണെന്ന്. ചിലപ്പോള്‍ ഒരിക്കലും അച്ഛനെ കാണാന്‍ പറ്റില്ലെന്ന്. വരദന്‍ പ്രായപൂര്‍ത്തി ആകാത്തത് കൊണ്ട് ദുര്‍ഗണ പരിഹാര പാഠശാലയിലേക്ക് ആകും വിടുന്നതെന്ന് അറിയാവുന്നത് കൊണ്ട് അവന്‍ തന്നെ കുറ്റം ഏറ്റു പറഞ്ഞു.
പിന്നെ കുറേ നാളുകള്‍ ദുര്‍ഗണ പരിഹാര പാഠശാലയില്‍ ആയിരുന്നു. അവിടെ വയ്ച്ചാണ് കഞ്ചാവ് വലിക്കുന്ന ശീലം തുടങ്ങിയത്. നല്ലത് പഠിക്കേണ്ടിടത്ത് നിന്ന് പഠിച്ചതൊക്കെയും ചീത്തക്കാര്യങ്ങള്‍ മാത്രമായിരുന്നു.
അവിടെ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആദ്യം കാണാന്‍ പോയത് അച്ഛനെയാണ്. പക്ഷേ അച്ഛന് റെയില്‍വേയില്‍ തന്നെ കുറച്ച് കൂടി ഉയര്‍ന്ന പോസ്റ്റില്‍ മറ്റൊരിടത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടിപ്പോയിരുന്നു. അച്ഛന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നത് അനുസരിച്ച് അച്ഛന്റെ വീട്ടുകാര്‍ വരദനെ അവിടെ താമസിപ്പിച്ചു. പക്ഷെ അവന് അതൊരു ജയില്‍ പോലെയാണ് തോന്നിയത്. ഒരു സ്വാതന്ത്ര്യമില്ലായ്മ.
ഒരു ദിവസം ആരോടും പറയാതെ വരദന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി. എവിടെയൊക്കെയോ അലഞ്ഞു. പറ്റാവുന്ന ജോലികളൊക്കെ ചെയ്തു.
കാലം കടന്നു പോയി. രോഗബാധിതനായ വരദന്റെ അച്ഛന്‍ നാട്ടില്‍ തിരിച്ചെത്തി. വരനെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മരിക്കും മുന്‍പ് മകനെ ഒരുനോക്ക് കാണണം എന്ന ആഗ്രഹം അയാളോടൊപ്പം മണ്ണടിഞ്ഞു. അച്ഛന്റെ ഒരു ബന്ധു ഒരിടത്ത് വയ്ച്ച് വരദനെ കണ്ടപ്പോള്‍ അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചു. ജീവിതത്തില്‍ ആദ്യമായി വരദന്റെ കണ്ണുകള്‍ നിറഞ്ഞ നിമിഷമായിരുന്നു അത്.
പാരമ്പര്യമായി കിട്ടിയ സ്വത്തുക്കള്‍ അച്ഛന്‍ വരദന്റെ പേര്‍ക്കാണ് എഴുതി വയ്ച്ചത്. ലക്ഷ്യബോധമില്ലാതെ നടക്കുന്ന വരദന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വേണമെന്ന് ആഗ്രഹിച്ച അമ്മാവന്മാര്‍ അവനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ആ നാട്ടില്‍ തന്നെയുള്ള ഒരു പ്രമാണിയുടെ മകളെ വരദന് വേണ്ടി ആലോചിക്കുകയും ചെയ്തു. പക്ഷെ വിധി അവിടെയും അവനെ ചതിച്ചു. വിവാഹത്തിന് രണ്ട് ദിവസം ബാക്കി നില്‍ക്കേ അവള്‍ മറ്റൊരാളോടൊപ്പം ഒളിച്ചോടി. അന്ന് അവന്റെ അമ്മയുടെ മുഖമാണ് അവളില്‍ അവന്‍ കണ്ടത്. വരദന്റെ ജീവിതത്തില്‍ ശാപമായി വന്ന രണ്ട് പെണ്ണുങ്ങള്‍. അതോടെ അവന്‍ സ്ത്രീവര്‍ഗ്ഗത്തെ വെറുക്കാന്‍ തുടങ്ങി. ഒരു പെണ്ണിനേയും ഒരിക്കലും വുശ്വസിക്കില്ലെന്ന് ഉറപ്പിച്ചു. ആ നാട്ടില്‍ നിന്ന് തന്നെ അവന്‍ പോയി.
കടമ്പാട്ട് എത്തിയപ്പോള്‍ വരദന്‍ മറ്റൊരു മനുഷ്യനായിട്ട് മാറിയിട്ടുണ്ടായിരുന്നു. കള്ളും കഞ്ചാവും അവന്റെ മനസ്സിനെ മാറ്റി മറിച്ചു. പെണ്ണ് ഒരു വിനോദമായി മാറി. ആരും തൊടാത്ത പെണ്ണിനെ തന്നെ തന്റെ ഉപഭോഗത്തിന് വേണ്ടി അവന്‍ തെരഞ്ഞെടുത്തു. അതൊരു വാശിയായിരുന്നു. അച്ഛനെ ചതിച്ചുപോയ അമ്മയോടും തന്നെ ചതിച്ച പെണ്ണുനോടുമുള്ള വാശി.
ഓര്‍മ്മകള്‍ക്ക് മരണമെന്ന് പേരിട്ട് എല്ലാം കുഴിച്ച് മൂടാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ തെക്കിവരും. കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ കഴിവില്ലാത്തവനായിരുന്നു മനുഷ്യനെങ്കിലെന്ന് വരദന്‍ ഇടക്കൊക്കെ ആലോചിക്കാറുണ്ട്.
പുകയ്ക്കുന്ന കഞ്ചാവിന്റെ ഓരോ ചാരവും വരദന്‍ തട്ടിക്കുടഞ്ഞിടുന്നത് ഹൃദയത്തിലാണ്. സ്വപ്നങ്ങളുടെ ചാരം, നഷ്ടങ്ങളുടെ ചാരം, പ്രതീക്ഷകളുടെ ചാരം, അങ്ങനെ എല്ലാം നിറച്ച് ഹൃദയത്തെ അവന്‍ കനലെരിയുന്ന ആഷ്ട്രേ ആക്കി മാറ്റി.
വരദന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ആ നാട്ടിലുള്ള കുട്ടപ്പായി എന്ന മധ്യവയസ്‌കനാണ്. വരദനും കുട്ടപ്പായിയും നല്ല സുഹൃത്തുക്കളാണ്. എന്ത് കാര്യവും വരദന്‍ തുറന്ന് സംസാരിക്കാറുള്ളത് അയാളോടാണ്. കുട്ടു എന്നാണ് വരദന്‍ അയാളെ വിളിക്കാറ്. കുട്ടുവിന്റെ കൈയിലിരിപ്പ് അത്ര നല്ലതൊന്നുമല്ല. ചെറുപ്പത്തില്‍ കുട്ടുവിന്റെ അച്ഛന്റെ അവനെ പഠിപ്പിക്കാന്‍ വേണ്ടി കുടുക്കയില്‍ കൂട്ടി വയ്ക്കുന്ന കാശ് എല്ലാം രഹസ്യമായി എടുത്ത് സിഗരറ്റ് വാങ്ങുമായിരുന്നു. ഒരു ദിവസം കുടുക്കയില്‍ നിന്ന് കിട്ടിയത് അഞ്ഞൂറിന്റെ നോട്ട് ആയിരുന്നു. കടയില്‍ ചെന്ന് സിഗരറ്റ് മാത്രം വാങ്ങിയാല്‍ കടക്കാരനോ അവിടെ ഇരിക്കുന്നവര്‍ക്കോ സംശയം തോന്നിയാലോ എന്ന് കരുതി സിഗരറ്റിനോടൊപ്പം പുണ്ണാക്കും അരിയും കൂടി വാങ്ങി. പോകുന്ന വഴിക്ക് അവിടെയുള്ള ഒരു പൊട്ടക്കിണറ്റില്‍ പുണ്ണാക്കും അരിയും കൊണ്ട് തള്ളി. അത് കണ്ട ആരോ കുട്ടുവിന്റെ അച്ഛനെ വിവരം അറിയിച്ചു. അന്നത്തെ ദിവസം കമിഴ്ന്നു കിടന്നുറങ്ങാന്‍ പറ്റാത്ത കോലത്തിലായി കുട്ടു.
കുട്ടുവിന്റെ അച്ഛന്റെ ശിക്ഷാ രീതിക്ക് ഒരു പ്രത്യേകത ഉണ്ട്. മക്കളെ തല്ലാന്‍ ഉള്ള വടി അവരെ കൊണ്ട് തന്നെ വെട്ടിപ്പിക്കും. വീടിന്റെ മുന്നില്‍ നിറയെ കൊന്നക്കമ്പുകള്‍ ഉണ്ട്. അതില്‍ നിന്ന് നല്ല മുറ്റിയ കമ്പ് നോക്കി കുട്ടു തന്നെ വെട്ടി അച്ഛന് കൊണ്ട് കൊടുത്തു. നിക്കര്‍ മുട്ട് വരെ താഴ്ത്തി വയ്ച്ച് നല്ല ഒന്നാംതരം തല്ല് തല്ലി. കുട്ടുവിന്റെ കരച്ചില്‍ ഗ്രാമം മുഴുവന്‍ മുഴങ്ങിക്കേട്ടു.
ഇങ്ങനെയൊക്കെ ശിക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. അവന്‍ കൂടുതല്‍ വഷളവുകയാണ് ചെയ്തത്. സ്‌കൂളില്‍ പോകാതെ ബീഡിയും സിഗരറ്റും വാങ്ങി പുകച്ചു കൊണ്ട് ഏതെങ്കിലും ആറ്റുവക്കില്‍ പോയിരിക്കും. വൈകുന്നേരമാകുമ്പോള്‍ വീട്ടില്‍ പോകും. ആകെപ്പാടെ ഒരു വര്‍ഷത്തില്‍ പത്തോ പന്ത്രണ്ടോ ദിവസമാണ് സ്‌കൂളില്‍ പോയത്. അതില്‍ 5 ദിവസവും അവധിയായിരുന്നു. ഒടുവില്‍ പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നപ്പോഴാണ് സംഗതി വീട്ടില്‍ അറിഞ്ഞത്. മകന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവന്‍ സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞ് ഇറങ്ങിട്ടു എങ്ങോട്ടാണ് പോകുന്നതെന്ന് അവന് അറിയില്ലെന്നും പറഞ്ഞ് കൊണ്ട് മഞ്ഞ കാര്‍ഡ് വരെ സംഘടിപ്പിച്ച് പാവം അവന്റെ അച്ഛന്‍ ഹെഡ് മാസ്റ്ററുടെ കാല് പിടിക്കേണ്ടി വന്നു.
പരീക്ഷ എഴുതാന്‍ അനുവാദം കിട്ടിയെങ്കിലും പരീക്ഷ ദിവസം കുട്ടു പോയില്ല. പോയിട്ടും കാര്യമില്ലെന്ന് അവന് അറിയാമായിരുന്നു. എത്ര ശിക്ഷിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോള്‍ അവന്റെ അച്ഛന്‍ പിന്നെ കുട്ടുവിന്റെ കാര്യങ്ങളില്‍ ഇടപെടാതെയായി.
ബീഡിയും സിഗരറ്റും തരുന്ന ലഹരി പോരാതെ വന്നപ്പോള്‍ കുട്ടു മദ്യപാനവും തുടങ്ങി. അതും പോരാതെ വന്നപ്പോഴാണ് കഞ്ചാവ് വലിക്കാന്‍ തുടങ്ങിയത്. ഈ സ്വഭാവം കാരണം കുട്ടുവിനു ഇതുവരെയും പെണ്ണ് കിട്ടിയില്ല. കുടുംബമായിട്ട് ജീവിക്കണം എന്ന മോഹവും ഇപ്പോള്‍ അയാള്‍ക്കില്ല. കുട്ടികാലം മുതല്‍ അച്ഛന്‍ തല്ലിയ കൊന്നക്കമ്പിന്റെ പാട് മാത്രം ഇപ്പോളും ആസനത്തിലുണ്ട്.
ഒടുവില്‍ മകന്റെ കൈയില്‍ നിന്ന് കഞ്ചാവ് വാങ്ങി വലിക്കേണ്ട ഗതികേടുണ്ടായി പാവം അവന്റെ അച്ഛന്. കാലം വളരെ വിചിത്രമാണ്. അത് കരുതി വയ്ക്കുന്നത് എന്തൊക്കെയാണ് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇപ്പോള്‍ അവന് കഞ്ചാവ് കുട്ടപ്പായി എന്നൊരു വിളിപ്പേര് കൂടി നാട്ടുകാര്‍ക്കിടയിലുണ്ട്. പുകവലിയും മദ്യപാനവും കാരണം അസുഖങ്ങള്‍ ബാധിച്ചതോട് കൂടി കഞ്ചാവ് വലി നിര്‍ത്തി വച്ചിരിക്കുകയാണ് കുട്ടു. മറ്റുള്ളവരെ വലിപ്പിക്കുകയാണ് ഇപ്പോളത്തെ ജോലി. എന്നാല്‍ ഈ ലഹരിയൊന്നും പോരാത്തത് കൊണ്ട് പാമ്പിനെ കൊണ്ട് നാക്കില്‍ കൊത്തിക്കാന്‍ നടക്കുകയാണെന്ന് പറയുന്നവരുമുണ്ട്.
കുട്ടുവിനെ എപ്പോളും കണ്ടു കിട്ടാന്‍ പ്രയാസം ഉള്ളത് കൊണ്ട് മണിയപ്പന്‍ വഴിയാണ് കുട്ടുവില്‍ നിന്ന് മിക്കപ്പോഴും കഞ്ചാവ് വരദന് കിട്ടിയിരുന്നത്. മണിയപ്പനാണ് കുട്ടവിനെ വരദന് പരിചയപ്പെടുത്തി കൊടുത്തതും.
മണിയപ്പന് സിറ്റിയിലുള്ള ഫ്രാങ്കോ എന്നൊരു കോളേജ് പയ്യനുമായിട്ട് നല്ല അടുപ്പം ഉണ്ട്. അവനാണ് മിക്കപ്പോളും പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നതും.
ഇപ്പോള്‍ ഓരോരുത്തര്‍ക്ക് ഓരോ ഫാന്റസിയാണ്. ഒന്നിലധികം പെണ്‍പിള്ളേരുമായിട്ട് ഒരേ സമയം ബന്ധപ്പെടണമെന്ന് വരദന് എപ്പോഴെങ്കിലും തോന്നിപ്പോയാല്‍ മണിയപ്പന്‍ കുഴഞ്ഞത് തന്നെ. ഒരു കന്യകയെ തപ്പിയെടുക്കുന്നതിന്റെ പ്രയാസം മണിയപ്പനേ അറിയൂ. വന്നു വന്നു ഇപ്പോള്‍ കന്യകയെ പോയിട്ട് പ്രായമുള്ളവരേ പോലും കിട്ടാത്ത അവസ്ഥയാണ്.
പല പെണ്‍കുട്ടികളെയും ലോഡ്ജിലും വീട്ടിലുമൊക്കെ കൊണ്ട് പോയിട്ട് അവരറിയാതെ വീഡിയോ എടുത്ത് അത് പ്രചരിപ്പിക്കുന്നത് കൊണ്ട് പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പേടിയാണ്. ഇങ്ങനെ തന്തക്ക് പിറക്കായ്ക കാണിക്കുന്ന കുറച്ച് അവന്മാര്‍ കാരണം ബാക്കിയുള്ളവരുടെ കുഞ്ഞിയിലാണ് പാറ്റവീഴുന്നത്.
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകും എന്ന് പറയുന്ന പോലെയാ മണിയപ്പന്റ അവസ്ഥ. ആര് ചീഞ്ഞാലും അയാള്‍ക്ക് അന്തസ്സായിട്ട് കഞ്ഞികുടിക്കണം.
എല്ലാം എല്ലാക്കാലത്തേക്കും രഹസ്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. പ്രായപൂര്‍ത്തി ആകാത്ത പെണ്‍ കുട്ടികളെയൊക്കെയാണ് വരദന് മണിയപ്പന്‍ കാഴ്ച്ച വയ്ക്കുന്നത്. ആ പെണ്‍കുട്ടികള്‍ക്ക് നല്ല തന്റേടമുണ്ടെന്നുള്ള ഒറ്റ ഉറപ്പിലാണ് മണിയപ്പന്‍ അതിന് മുതിരുന്നതും. ഇവളുമാര്‍ക്കെങ്ങാനും വല്ല ഏനക്കേടും വന്ന് ആശുപത്രിയിലോ മറ്റോ പോയി സംഗതി പുറത്തായാല്‍ പോസ്‌കോ ആണ് വകുപ്പ്. ഉണ്ട തിന്നേണ്ടി വരും. മണിയപ്പനെയും വരദനെയും അവര്‍ പോകുന്ന സ്ഥലത്തേയും പറ്റിയൊന്നും കൃത്യമായ വിവരങ്ങള്‍ പെണ്‍പിള്ളേര്‍ക്ക് നല്‍കാത്തത് കൊണ്ട് അല്പം ആശ്വാസത്തിനു വകയുണ്ട്. എന്നാലും ഉള്ളില്‍ പേടിയുമുണ്ട്. അച്ഛന്‍ മാമപ്പണി ചെയ്യുന്നെന്ന് പെണ്മക്കള്‍ അറിഞ്ഞാലുള്ള അവസ്ഥ ഓര്‍ത്താല്‍ ഉള്ളിലൊരു പൊള്ളലേല്‍ക്കാറുണ്ട്.
എല്ലായിടത്തും ഉള്ളത് പോലെ തന്നെ കടമ്പനാട്ടും ഉണ്ട് തൊഴിലുറപ്പ്. അവിടെയുള്ള ഒരു കൂട്ടം വായാടി പെണ്ണുങ്ങള്‍ നുണ പറയാന്‍ വേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതാണ്. അവളുമാരുടെ വീടിന്റെ ചുറ്റുവട്ടം പോയി നോക്കണം. ഓണത്തിന് പോലും ഒന്ന് ചെത്തിപ്പെറുക്കി വൃത്തിയാക്കാത്തവളുമാരാണ് കണ്ടവരുടെ പറമ്പിലും ആറ്റു വിളുമ്പിലും എല്ലാം പോയി കിളച്ചു വാരുന്നത്. ആറു മണിക്കൂര്‍ ഉണ്ടേല്‍ നാല് മണിക്കൂറും ബാക്കിയുള്ളവന്റെ നുണകള്‍ പറച്ചിലായിരിക്കും.
ചെത്തിച്ചെത്തി പെണ്ണുങ്ങള്‍ വരദന്‍ അന്നൊരു പെണ്‍കുട്ടിയെയും കൊണ്ട് പോയ കുറ്റിക്കാട്ടിലെത്തി. നിര്‍ഭാഗ്യവശാല്‍ അവിടെ നിന്ന് അവര്‍ക്ക് ഒരു ബീജം പുരണ്ട കോണ്ടവും ഒരു അടിവസ്ത്രവും കിട്ടി. പിന്നെ പറയണോ പൂരം. കാട്ടുതീക്ക് പോലും ഇത്ര വേഗത കാണില്ല. നാട് മുഴവന്‍ വാര്‍ത്ത പരന്നു. അടിവസ്ത്രത്തിന്റെയും, എന്തിന് കൊണ്ടത്തിലെ ബീജത്തിന്റെ വരെ ഉടമസ്ഥനെ കണ്ടെത്തിയേ അടങ്ങൂ എന്നായി പെണ്ണുങ്ങള്‍. എന്നാല്‍ കൂട്ടത്തിലുള്ള ചില പെണ്ണുങ്ങള്‍ വാ തുറന്നില്ല. അവളുമാരുടെ ഭര്‍ത്താക്കന്മാര്‍ എങ്ങാനും ആണ് ഇനി ഈ പണി കാണിച്ചതെങ്കില്‍ നാണം കെട്ടത് തന്നെ.
കൂട്ടത്തിലെ പുണ്യാളത്തികയായ പെണ്ണുങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ തോന്നിയില്ല. സംഗതി മെമ്പറിന്റെ ചെവിയിലെത്തി. അവിടെ നിന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇത്തരം അനാശാസ്യങ്ങള്‍ നടക്കുന്നത് പോലീസിന്റെ പിടിപ്പുകേട് കൊണ്ടാണെന്നു പറഞ്ഞ് വെറുതെയിരുന്ന പോലീസുകാരെയും പോയി ചൊറിഞ്ഞു. അതില്‍പ്പിന്നെ മിക്കപ്പോളും രാത്രി പോലീസുകാര്‍ അവിടെയൊക്കെ വന്നു നോക്കാറുണ്ട്. സത്യമറിയാവുന്ന മണിയപ്പന്‍ ഇത് സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയാണെന്ന് പടച്ച് വിട്ടു. ആരാ ഈ സാമൂഹ്യ വിരുദ്ധര്‍ എന്ന് ആര്‍ക്കും അറിയില്ല. എന്തായാലും ആ നാട്ടില്‍ ഒരു ഓട്ടക്കാരി ഉണ്ടെന്ന് കുട്ടപ്പായി ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധരിച്ചു. നാട്ടിലെ പല പെണ്ണുങ്ങളെയും സംശയത്തോടെ പലരും നോക്കി. ഈ സംഭവത്തോടെ വൈകി വീട്ടില്‍ വന്നിരുന്ന ഭര്‍ത്താക്കന്മാര്‍ ഇപ്പോള്‍ 8 മണിയോടെ വീട്ടില്‍ കയറേണ്ട അവസ്ഥയിലായി.
പോലീസുകാരെ പേടിച്ച് പെണ്‍പിള്ളേരെ കൊണ്ട് വരുന്ന കാര്യത്തില്‍ മണിയപ്പന്‍ അല്പം നിരാശയിലായി. കുറച്ച് നാള്‍ എന്തായാലും ഒന്നിനും മുതിരണ്ടെന്ന് വരദനോട് മണിയപ്പന്‍ താക്കീത് നല്‍കി. മൂന്ന് നാലു മാസം കഴിയുമ്പോള്‍ എല്ലാരും എല്ലാം മറക്കും. വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നു കാണുമ്പോള്‍ പോലീസുകാരും ശ്രദ്ധിക്കാതാകും. എന്നിട്ട് മതി ഇനി എല്ലാം എന്ന് അവര്‍ തീരുമാനിച്ചു.
പോലീസുകാരെ പിന്നും സഹിക്കാം. സദാചാരക്കാരന്മാര്‍ രാത്രി അവിടെയെല്ലാം കറങ്ങി നടപ്പുണ്ട്. ഇനി ഇതുപോലെ നടന്നാല്‍ കൈയോടെ പിടിച്ച് പോലീസിലേല്‍പ്പിക്കാം എന്നതൊന്നുമല്ല അവന്മാരുടെ ഉദ്ദേശം. ആരെങ്കിലും ഏതെങ്കിലും പെണ്ണിനേയും കൊണ്ട് വന്നാല്‍ അവനെ പിടിച്ച് ഒരു ചാമ്പു ചാമ്പിയിട്ട് അവളെ കൂട്ടം ചേര്‍ന്ന് പണിയാനാണ് അവന്റെയൊക്കെ ലക്ഷ്യം. ഈ ലോകം അങ്ങനെയൊരു വല്ലാത്ത ഭ്രാന്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. പെണ്ണിനോടുള്ള ഭ്രാന്ത് പ്രേമമായും, കാമമായും പ്രകടിപ്പിക്കുന്ന ഇരുകാലികള്‍. രണ്ടായാലും പിടിച്ചു വാങ്ങാന്‍ കഷ്ടപ്പെടുന്ന ഒരുകൂട്ടം പേരുണ്ട്. അവര്‍ക്കറിയില്ലല്ലോ പ്രേമമായാലും കാമമായാലും പെണ്ണിന് തോന്നണമെന്ന്.
വരനെ സംബന്ധിച്ചെടുത്തോളം സമാധാനത്തിന്റെ നാളുകളാണ് കടന്നു പോകുന്നത്. കഞ്ചാവിനെക്കാള്‍ ലഹരിയാണ് പെണ്ണിനെന്ന് അത് കിട്ടാതെ വരുമ്പോഴാണ് മനസ്സിലാകുന്നത്. സ്ത്രീപീഡനങ്ങളും അവിഹിതവും ഒളിച്ചോട്ടവുമെല്ലാം വാര്‍ത്തകള്‍ ആയിക്കൊണ്ടിരിക്കുന്നു. പോലീസുകാര്‍ക്കും ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. എന്തെങ്കിലുമൊന്ന് കിട്ടാന്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഈ അവസരത്തില്‍ റിസ്‌ക്ക് എടുക്കാന്‍ മിക്ക പെണ്‍കുട്ടികളും തയ്യാറായില്ല. ഇഷ്ടത്തോടെ ചെയ്യുന്നതാണെങ്കില്‍ കൂടിയും വ്യഭിചാരം ഇപ്പോളും കുറ്റകരമാണല്ലോ.
ആറ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു വരദന്‍ ഒരു കന്യകാത്വത്തെ പങ്കിലമാക്കിയിട്ട്. ഈ ഒരിടവേള ഇതാദ്യമാണ്. വരനെക്കാള്‍ നിരാശ മണിയപ്പനാണ്. കമ്മീഷന്‍ കിട്ടാത്തത് കൊണ്ട് പല കാര്യങ്ങളും മുടങ്ങി. രണ്ട് മാസമായിട്ട് കഞ്ചാവും കിട്ടാനില്ല. കുട്ടുവിനു കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നായാല്‍ പോലീസിന്റെ പിടിയിലായി. കഞ്ചാവും പെണ്ണുമില്ലാതെ വരദന്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. മണിയപ്പന് ആണെങ്കില്‍ വണ്ടി ഓട്ടം കുറവായത് കൊണ്ട് വരുമാനവും ഇല്ല. ഇളയവള്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുകയാണ്. മൂത്തവള്‍ ഡിഗ്രിക്കും. അവരുടെ പഠനത്തിന് തന്നെ നല്ലൊരു തുക വേണം.
മണിയപ്പന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി വരദന്‍ കഴിഞ്ഞ മാസം സഹായിച്ചിരുന്നു. എപ്പോളും പോയി സഹായം ചോദിക്കുന്നത് ശെരിയല്ലല്ലോ.
കഞ്ചാവിനു പകരം മുറിബീഡി വലിച്ചും മുറുക്കാന്‍ ചവച്ചുമൊക്കെ പിടിച്ചു നിന്നെങ്കിലും പെണ്ണിന്റെ കാര്യത്തില്‍ ഇനിയും പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥ ആയി വരദന്. മണിയപ്പനോട് വരദന്‍ കാര്യം പറഞ്ഞു. എവിടെ നിന്നെങ്കിലും ഒരു പെണ്‍കുട്ടിയെ കൊണ്ട് വന്നാല്‍ അവള്‍ക്ക് ചോദിക്കുന്ന കാശും കൊടുക്കാം മണിയപ്പന് നല്ലൊരു തുക കമ്മിഷനും നല്‍കാം എന്ന്. മണിയപ്പനെ കൊണ്ട് പറ്റിയില്ലെങ്കില്‍ വേറെ ആളെ ഏര്‍പ്പാട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ മണിയപ്പന്‍ ചെറുതായൊന്നു ഭയന്നു.
ഏത് വിധേനയും ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ തന്നെ മണിയപ്പന്‍ തീരുമാനിച്ചു. അതിനുവേണ്ടി പല മാര്‍ഗ്ഗങ്ങളും അയാള്‍ നോക്കി. തന്റെ സുഹൃത്തായ ഫ്രാങ്കോയോട് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിക്കുകയും ചെയ്തു. ബാങ്കിലെ ചില ലോണുകള്‍ അടച്ചു തീര്‍ക്കാനും ഉണ്ട്. അതുകൊണ്ട് തന്നെ വേണം മണിയപ്പന് അത്യാവശ്യമാണ്.
നല്ല നിലാവുള്ള ഒരു രാത്രിയില്‍ വരികളില്‍ വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ മണിയപ്പന്‍ അങ്ങോട്ട് വന്നു. ഒരു പെണ്‍കുട്ടി തയ്യാറായിട്ട് നില്‍പ്പുണ്ടെന്നും നാളെ രാത്രി വരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വരദനോട് മണിയപ്പന്‍ പറഞ്ഞു. നിലവിനേക്കാള്‍ വെളിച്ചം വരദന്റെ മുഖത്ത് തെളിഞ്ഞത് മണിയപ്പന്‍ ശ്രദ്ധിച്ചു.
' എങ്ങനെ കിട്ടി' ആകാംഷയോടെ വരദന്‍ ചോദിച്ചു
'അതല്ലേ രസം. ഞാനിത് ഒരു പയ്യനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അവന്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ് കണ്ടു. കന്യാകാത്വം ലേലം ചെയ്യുന്നെന്ന് പറഞ്ഞ് കൊണ്ട്. അതിന് താഴെ ഒരു ലക്ഷം രൂപ വരെ ഓരോരുത്തര്‍ മറുപടി ഇട്ടെന്ന്. പക്ഷേ ഫേസ് ബുക്ക് ആ പോസ്റ്റ് നീക്കം ചെയ്തിട്ട് അവളുടെ അകൗണ്ട് ബ്ലോക്ക് ചെയ്തു. ഭാഗ്യത്തിന് നമ്മുടെ പയ്യന്‍ അവളുടെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ പെണ്‍കൊച്ച് തയ്യാറാണ്. പക്ഷേ അവള്‍ക്ക് കാശ് കുറച്ചു കൂടുതല്‍ വേണമെന്നാ പറയുന്നത്. ഞാന്‍ വരദനോട് ചോദിച്ചിട്ട് വാക്ക് കൊടുക്കാമെന്ന് കരുതി. വൈകിയാല്‍ വേറെ ആരെങ്കിലും കയറി മുട്ടും'
വരദന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.
' ഒരു ലക്ഷം കൊടുക്കാമെന്നു പറ'
' എന്നാല്‍ പിന്നെ നാളെ തന്നെ അവളെ കൊണ്ട് വരാം' മണിയപ്പന്‍ വരദന് ഉറപ്പ് നല്‍കി.
' എത്ര വയസ്സ് പ്രായം? '
' 19, ഡിഗ്രിക്ക് പഠിക്കുന്ന കൊച്ചാ. കാണാനും കൊള്ളാം. ഞാന്‍ ഫോട്ടോ കണ്ടു'
' എന്നാല്‍ അവളെ വിളിച്ച് കാര്യം പറ. നാളെ തന്നെ കൊണ്ട് വരണം'
' അത് ഞാനേറ്റു'
മണിയപ്പന്‍ സന്തോഷത്തോടെ യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി. മണിയപ്പന്റെ മുഖത്ത് എന്തോ ഒരു കള്ളത്തരം വരദന് അനുഭവപ്പെട്ടു. ചിലപ്പോള്‍ തോന്നിയതാകാം എന്ന് കരുതി വരദന്‍ വീടിന് അകത്തേക്ക് കയറി.
തൊട്ടടുത്ത ദിവസം രാത്രിയില്‍ പറഞ്ഞത് പോലെ തന്നെ മണിയപ്പന്‍ ആ സുന്ദരിയായ കൊച്ച് പെണ്‍കുട്ടിയേയും കൂട്ടി എത്തി. വരദന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സുന്ദരിയായിരുന്നു അവള്‍. വരദന്‍ അവളെ പെട്ടെന്ന് തന്നെ വീട്ടിനകത്തേയ്ക്ക് കയറ്റിയ ശേഷം മണിയപ്പനെ പുറത്ത് നിര്‍ത്തി വാതിലടച്ചു.
വരദന്‍ അടുത്തേക്ക് ചെന്നപ്പോള്‍ ആ പെണ്‍കുട്ടി പേടിച്ച് കരയാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ വരദന് എന്തോ പന്തികേട് അനുഭവപ്പെട്ടു. ഇഷ്ടത്തോടെ അല്ലേ വന്നതെന്ന് വരദന്‍ അവളോട് ചോദിച്ചു. അവള്‍ മണിയപ്പന്റെ മകളാണെന്നും പണത്തിനു വേണ്ടി അച്ഛന്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നതാണെന്നും പറഞ്ഞപ്പോള്‍ വരദന്റെ നെഞ്ച് തകര്‍ന്നു. ഒരു തീക്കനല്‍ നെഞ്ചില്‍ കുത്തിയിറക്കുന്നത് പോലെ വരദന് തോന്നി. അയാള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്നു. പെട്ടെന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട് വരദന്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അതൊരു സ്വപ്നമായിരുന്നു എന്നറിഞ്ഞപ്പോള്‍ വരദന് ആശ്വാസമായി. പുറത്ത് ആരോ വിളിക്കുന്ന ശബ്ദം വീണ്ടും കേട്ടു.
വരദന്‍ എഴുന്നേറ്റ് വാതില്‍ തുറന്നു നോക്കിയപ്പോള്‍ പുറത്ത് മണിയപ്പന്‍ ഒരു പെണ്‍കുട്ടിയെയും കൊണ്ട് വന്ന് നില്‍ക്കുന്നു. വരദന്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. സ്വപ്നത്തില്‍ കണ്ട പെണ്‍കുട്ടിയുടെ മുഖവുമായി സാമ്യം ഉണ്ടോ എന്നറിയാനുള്ള നോട്ടം. എവിടെയൊക്കെയോ സാമ്യത തോന്നി.
' പുറത്ത് നിര്‍ത്താതെ അകത്ത് കയറ്റി കതകടക്കൂ, ഒരു വിധത്തിലാ എങ്ങനെയെങ്കിലും ഇവിടെ എത്തിച്ചത്' മണിയപ്പന്‍ പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കയറാന്‍ ആംഗ്യം കാട്ടി.
അവള്‍ അകത്തേക്ക് കയറി. എന്തോ സംശയം ബാക്കി നില്‍ക്കുന്നത് പോലെ മണിയപ്പനെ സൂക്ഷിച്ച് നോക്കിയ ശേഷം വരദന്‍ വാതിലടച്ചു.
മണിയപ്പന്‍ അവിടെ പുറത്ത് ഉള്ള കസേരയില്‍ ഇരുന്നു. അവിടെ ഇരുന്ന ഒരു ബീഡിയെടുത്ത് കത്തിച്ചു വലിച്ചു. നല്ല തണുപ്പുണ്ടായിരുന്നു. അയാള്‍ ബീഡിയും പുകച്ച് കസേരയില്‍ ചാരി എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് ഇരുന്നു.
ആറ് മാസങ്ങള്‍ക്കു ശേഷം കന്യകയായ ഒരു പെണ്‍കുട്ടി മുന്നില്‍ വന്ന് നില്‍ക്കുന്നു. ഇന്നോളം താന്‍ ഭോഗിച്ചിട്ടുള്ള പെണ്‍കുട്ടികളെക്കാളൊക്കെ പതിന്മടങ്ങു സുന്ദരിയാണവള്‍. നല്ല ഓമനത്തമുള്ള മുഖം.
അവള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു. വരദന്‍ അടുക്കളയില്‍ നിന്നും ചെറു ചൂട് വെള്ളം കൊണ്ട് കൊടുത്തു. അത് ഒരു കവിള്‍ കുടിച്ചതും അവള്‍ ശര്‍ദ്ദിക്കാന്‍ തുടങ്ങി. വരദന്‍ കാര്യമറിയാതെ അമ്പരന്ന് നിന്നപ്പോള്‍ പീരീഡ് ആയെന്ന കാര്യം പെണ്‍കുട്ടി വരദനോട് പറഞ്ഞു. അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇന്ന് അങ്ങനെ സംഭവിക്കുമെന്ന്. ആര്‍ത്തവ ചക്രം കൃത്യത പാലിക്കാത്തത് കൊണ്ട് പലപ്പോഴും കണക്ക് കൂട്ടലുകള്‍ തെറ്റാറുണ്ട്. എന്നാലും ഒരു ചെറിയ സൂചന പോലും ഇല്ലാതെ ഇന്ന് ഇങ്ങനെ സംഭവിച്ചതോര്‍ത്തപ്പോള്‍ അവള്‍ക്ക് സങ്കടം വന്നിട്ട് കരയാന്‍ തുടങ്ങി.
വരദന്‍ അവളെ ആശ്വസിപ്പിച്ചു. ആദ്യം ദുസ്വപ്നം, ഇപ്പോള്‍ ഇങ്ങനെയുമായി. എന്തൊക്കെയോ അപലക്ഷണങ്ങള്‍ വരദന് അനുഭവപ്പെട്ടു. വരദന്‍ അവളെ കട്ടിലില്‍ ഇരുത്തിയ ശേഷം ആശ്വസിപ്പിച്ചു. വന്ന കാര്യം നടക്കാതെ പോകുമല്ലോ എന്ന ഭയമായിരുന്നു പെണ്‍കുട്ടിക്ക്.
ഏത് കാമഭ്രാന്തനും അറപ്പ് തോന്നിപ്പോകുന്ന ഒന്നാണ് പെണ്ണിന്റെ അശുദ്ധി. ആ അശുദ്ധിയെ പോലും പ്രണയിച്ചിരുന്ന ഒരാളെ പറ്റി വരദന്‍ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്.
പീരീഡ് ആയി രണ്ടോ മൂന്നോ മൂന്ന് ദിവസം കഴിയുമ്പോള്‍ സ്ത്രീകളെ പ്രാപിക്കാന്‍ ആയിരുന്നു അയാള്‍ക്ക് ഇഷ്ടം. ചോര കാണണം, അത് ആസ്വദിക്കണം. അങ്ങനെയൊരു വിചിത്രമായ ഭ്രാന്തിന് അടിമയായ ഒരു രക്തദാഹിയെ പറ്റി കേട്ടിട്ടുള്ളത് വരദന്‍ ഓര്‍ത്തു. പക്ഷെ വരദന് അയാളെ പോലെ ആകാന്‍ കഴിയില്ലായിരുന്നു. കാരണം പെണ്ണുങ്ങളോട് വെറുപ്പുണ്ടെങ്കിലും പെണ്ണിന്റെ അശുദ്ധിയെ വിശുദ്ധിയായി കാണുന്ന ഒരാളാണ് വരദന്‍. തന്റെ മുന്നില്‍ തലകുമ്പിട്ടിരിക്കുന്ന ആ പെണ്‍കുട്ടിയുടെ നിസഹായാവസ്ഥ വരദനെ വിഷമിപ്പിച്ചു.
' സാരമില്ല, മോള് വിഷമിക്കണ്ട. ഒരു കാര്യം ചോദിച്ചോട്ടെ. മോളെന്തിനാ കന്യാകാത്വം ലേലം ചെയ്യാന്‍ ഒരുങ്ങിയത്. ആരാ മോള്‍ക്കത് പറഞ്ഞ് തന്നത്? '
അവള്‍ മെല്ലെ തല ഉയര്‍ത്തി വരദനെ നോക്കിയ ശേഷം കണ്ണുനീര്‍ തുടച്ചു.
'എന്റെ അഞ്ചാമത്തെ വയസ്സിലാണ് അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് വേറൊരു സ്ത്രീയോടൊപ്പം പോയത്. അന്ന് അമ്മക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. എന്നെ വളര്‍ത്തി വലുതാക്കാനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു. അതിനിടയില്‍ എന്തൊക്കെയോ മോഹിച്ച് എന്റെ അച്ഛനാകാന്‍ വന്നവരെയെല്ലാം അമ്മ ആട്ടിപ്പായിച്ചു. എനിക്ക് വേണ്ടി അമ്മ ജീവിതത്തിലെ എല്ലാ സന്തോഷവും മാറ്റിവച്ചു. ഇപ്പോള്‍ അമ്മക്ക് വയ്യാണ്ടായി. കരള്‍ രോഗമാണ്. ഉടനെ ഒരു ഓപ്പറേഷന്‍ വേണ്ടമെന്നാ ഡോക്ടര്‍ പറഞ്ഞത്. വൈകിയാല്‍ അമ്മയെ എനിക്ക് നഷ്ടപ്പെടും. എനിക്ക് വേണ്ടി ഇത്രയും കാലം നഷ്ട്ടപ്പെട്ട അമ്മക്ക് എന്തെങ്കിലും തിരിച്ചു ചെയ്യണം എന്ന് തോന്നി. പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു കൊണ്ടിരുന്നതിനിടക്കാണ് ഞാന്‍ ഒരു ന്യൂസ് കണ്ടത്. വിദേശത്ത് ഒരു പെണ്‍കുട്ടി കുറച്ച് പേരെ സഹായിക്കാന്‍ വേണ്ടി വിര്‍ജിനിറ്റി ലേലം ചെയ്തു എന്ന്. ആ ലേലത്തില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. തന്റെ ആരുമല്ലാത്ത കുറേപ്പേരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടി അങ്ങനെ ചെയ്‌തെങ്കില്‍ എന്റെ അമ്മക്ക് വേണ്ടി എനിക്ക് അത് ചെയ്തുകൂടെ എന്ന്. അമ്മക്ക് വേണ്ടി ചെയ്യാന്‍, അമ്മക്ക് വേണ്ടി ത്യജിക്കാന്‍, എനിക്ക് എന്റെ കന്യകാത്വം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന് എന്റെ അമ്മയുടെ ജീവനേക്കാള്‍ വിലയൊന്നുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അമ്മയെ എനിക്ക് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരണം. ഇന്ന് ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. സാര്‍ എന്നോട് ക്ഷമിക്കണം' അവള്‍ വരദന്റെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരയാന്‍ തുടങ്ങി.
വരദന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വാത്സല്യത്തോടെ അവളുടെ നെറുകില്‍ തലോടി.
'കരയണ്ട.. മോള്‍ടെ പേരെന്താ?'
ആദ്യമായി തന്നോടൊപ്പം ശയിക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയുടെ പേര് വരദന്‍ ചോദിച്ചു.
'മീര' വിതുമ്പിക്കൊണ്ട് അവള്‍ മറുപടി പറഞ്ഞു.
വരദന്റെ അമ്മയുടെ അതേ പേര്, മീര. എത്ര മോശപ്പെട്ടവള്‍ ആണെങ്കിലും മക്കളുടെയുള്ളില്‍ അമ്മ എന്നും ഏറ്റവും പ്രിയപ്പെട്ടവളായി തന്നെയുണ്ടാകും. എത്രയൊക്കെ വെറുക്കാന്‍ ശ്രമിച്ചാലും വരദന്‍ പലപ്പോഴും അമ്മയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. അമ്മ പിഴച്ചവളാണെന്ന് കരുതി വെറുത്തിരുന്ന വരദന് ഇന്ന് ഈ കൊച്ച് പെണ്‍കുട്ടിയുടെ കഥ കേട്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി മോശപ്പെട്ടവര്‍ സ്ത്രീകള്‍ മാത്രമല്ല ആണുങ്ങളും ഉണ്ടെന്ന്. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകുന്നത് പോലെ ഭര്‍ത്താവും ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ അടുത്തേക്ക് പോകുമെന്ന്. തന്റെ നെഞ്ചില്‍ തല ചേര്‍ത്ത് വിതുമ്പിക്കരയുന്ന ആ പെണ്‍കുട്ടിയോട് വരദന് ഇപ്പോള്‍ കാമമല്ല, മറിച്ച് ഒരച്ഛന്റെ സ്‌നേഹമാണുള്ളത്.
ഈ പെണ്‍കുട്ടി വരദനെ വല്ലാതെ സ്വാധീനിച്ചു. ഇനിയൊരിക്കലും വരദന്‍ ഒരു പെണ്ണിനേയും പ്രാപിക്കില്ല എന്ന് ഉറപ്പൊന്നുമില്ല, പക്ഷേ ഈ പാവം പെണ്‍കുട്ടിയെ വരദന്‍ ഒരിക്കലും ആ ഒരു കണ്ണ് കൊണ്ട് ഇനി കാണില്ല. ഈ നിമിഷം വരദന്‍ ഒരു കാര്യം കൂടി മനസ്സിലാക്കി. താന്‍ പ്രാപിച്ച ഓരോ പെണ്‍കുട്ടികള്‍ക്കും ഇതുപോലെ ഓരോ കഥകള്‍ പറയാനുണ്ടാകും. അവരുടെയുള്ളിലും ഉണ്ടാകും വേദനിക്കുന്ന ഒരു മനസ്സ്. അത് മനസ്സിലാക്കാന്‍ വരദന്‍ ഒരിക്കലും ശ്രമിച്ചില്ല. അയാള്‍ ആസ്വദിച്ചതൊക്കെയും അവരുടെ ശരീരത്തെ ആയിരുന്നു. പക്ഷേ അതിലൊന്നും അയാള്‍ക്ക് കുറ്റബോധം തോന്നിയില്ല. കാരണം താന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ അത് ചെയ്യുമായിരുന്നു. അത് ആ പെണ്‍കുട്ടികളുടെ വിധിയാണ്. പക്ഷേ ഈ കുട്ടിയുടെ വിധി അതാകാന്‍ പാടില്ല എന്ന് വരദന്‍ തീരുമാനിച്ചു.
' അമ്മയുടെ ഒപ്പറേഷന് ഉള്ള പണം ഞാന്‍ തരാം. മോള്‍ക്ക് ഒന്നും നഷ്ടപ്പെടില്ല. നഷ്ടപ്പെടാന്‍ പാടില്ല.'
വരദന്‍ അവളെ കട്ടിലില്‍ ഇരുത്തിയ ശേഷം അലമാരയില്‍ നിന്നും ഒരു ലക്ഷം രൂപ എടുത്ത് അവളുടെ കൈയില്‍ കൊടുത്തു. അത് വാങ്ങാന്‍ മടിച്ച് നിന്ന മീരയുടെ കൈയിലേക്ക് പണം വയ്ച്ച് കൊടുത്തു.
' അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. മോള്‍ക്ക് ഇനി എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിക്കണം. നന്നായിട്ട് പഠിക്കണം. പഠിച്ച് വലിയ ആളാകണം. മോള് ലേലം ചെയ്യാനിരുന്ന മോള്‍ടെ കന്യാകാത്വത്തിന് ഈ പ്രപഞ്ചത്തേക്കാള്‍ വിലയുണ്ടെന്ന് ഒരു ദിവസം മോള്‍ക്ക് മനസ്സിലാകും. ഇപ്പോള്‍ മോള് സന്തോഷത്തോടെ പൊയ്‌ക്കോ' വരദന്‍ വാത്സല്യത്തോടെ അവളുടെ നെറുകില്‍ ചുംബിച്ചു.
'എന്റെ അച്ഛന്റെ ഓര്‍മ്മകളൊന്നും എനിക്കില്ല. അമ്മ എപ്പോളും പറയാറുണ്ടായിരുന്നു, നമുക്ക് കാണാന്‍ പറ്റാത്ത ഒരു ദൈവമുണ്ട്, ആ ദൈവം നമ്മളെ നോക്കിക്കൊള്ളുമെന്ന്. പക്ഷേ ഇന്നെനിക്ക് അമ്മയോട് പറയണം ദൈവത്തെ കാണാന്‍ പറ്റുമെന്ന്... കാണാന്‍ പറ്റുമെന്ന്..'
മീരയുടെ വാക്കുകള്‍ വരദന്റെ കണ്ണ് നനയിച്ചു. വരദന്‍ അവളെയും കൂട്ടി വീടിന് പുറത്തിറങ്ങി.
ഈ സമയം കസേരയില്‍ ബീഡിയും പുകച്ചിരുന്ന മണിയപ്പന്‍ ചെറുതായൊന്ന് മയങ്ങിപ്പോയിരുന്നു. സാധാ ബീഡിയെന്ന് കരുതി അയാള്‍ വലിച്ചത് കഞ്ചാവ് ബീഡിയായിരുന്നെന്ന് മണിയപ്പന്‍ അറിഞ്ഞില്ല. എവിടെന്നോ കിട്ടിയ കുറച്ച് കഞ്ചാവ് തനിക്ക് വേണ്ടി പുകക്കാന്‍ വരദന്‍ മാറ്റി വച്ചിരിക്കുകയായിരുന്നു.
ഉറങ്ങിക്കിടക്കുന്ന മണിയപ്പനെ വരദന്‍ തട്ടി വിളിച്ചു.
മയക്കത്തില്‍ നിന്നും മണിയപ്പന്‍ ഞെട്ടി ഉണര്‍ന്നു. അയാള്‍ക്ക് തല ചുറ്റുന്നത് പോലെ തോന്നി.
' തനിവിടെ കിടന്ന് ഉറങ്ങിയോ. ഈ കുട്ടിയെ വേഗം വീട്ടില്‍ കൊണ്ട് ചെന്നാക്കൂ'
മണിയപ്പന്‍ തല കുലുക്കിക്കൊണ്ട് എഴുന്നേറ്റു. കൂജയിലിരുന്ന വെള്ളമെടുത്ത് മുഖം കഴുകി.
' വാ കൊച്ചേ' മണിയപ്പന്‍ അവളോട് ചെല്ലാന്‍ പറഞ്ഞു.
അവള്‍ മണിയപ്പനോടൊപ്പം പോകാനായി ഇറങ്ങി. മുന്നോട്ട് നടക്കുന്നതിനിടക്ക് അവള്‍ തലതിരിച്ച് വരദനെ നോക്കി. ഒരായിരം നന്ദി ഒരുമിച്ച് പറയുന്ന നോട്ടം.
മെല്ലെ അവളും മണിയപ്പനും വരദന്റെ കാഴ്ച്ചയില്‍ നിന്നും മറഞ്ഞു.
കറിനടത്തേക്ക് നടക്കുന്നതിനിടക്ക് കാലുറക്കാതെ തട്ടി വീഴാന്‍ പോയ മണിയപ്പനെ അവള്‍ വീഴാതെ താങ്ങി. അവളുടെ ഇളം കൈകളുടെ പിടുത്തം അയാള്‍ക്ക് സുഖിച്ചു.
' എങ്ങനെ ഉണ്ടായിരുന്നു? ' മണിയപ്പന്‍ അവളോട് ചോദിച്ചു.
അവള്‍ ഒന്നും മിണ്ടിയില്ല.
' എന്താ നാണമാണോ പറയാന്‍' മണിയപ്പന്‍ വീണ്ടും ചോദിച്ചു.
' എനിക്ക് പീരീഡ് ആയി. അദ്ദേഹം എന്നെ ഒന്നും ചെയ്തില്ല. എനിക്ക് ക്യാഷ് തന്നു.'
മീര പറഞ്ഞത് കേട്ടപ്പോള്‍ മണിയപ്പന് അത് അത്ര ഇഷ്ടപ്പെട്ടില്ല.
' ഒന്നും ചെയ്യാതെ ക്യാഷ് തന്നോ. അതും ഇത്രയും വലിയ തുക. അങ്ങനെ വരാന്‍ വഴിയില്ലല്ലോ. വരദന് ഇതെന്ത് പറ്റി. അത് പോട്ടെ. കൊച്ചിന് പണിയെടുക്കാതെ കാശ് കിട്ടിയില്ലേ. എന്തായാലും ഇതിനു വേണ്ടി ഇറങ്ങിതിരിച്ചതല്ലേ. എന്റെ ആഗ്രഹമൊന്ന് സാധിച്ച് താ'
'എന്ത് ആഗ്രഹം?' മീരക്ക് മനസ്സിലായില്ല
' അറിയാത്തത് പോലെ, വരദന്റെ അടുത്ത് എന്തിനാണോ പോയത് അത് തന്നെ' മണിയപ്പന്‍ അവളുടെ ദേഹത്ത് കടന്ന് പിടിച്ചു.
'പ്ലീസ് എന്നെ ഉപദ്രവിക്കരുത്. എനിക്ക് സുഖമില്ല. എന്നെ വീട്ടില്‍ കൊണ്ടാക്കൂ' അവള്‍ അപേക്ഷിച്ചു.
കഞ്ചാവിന്റെ ലഹരിയും ഇത്രനാള്‍ വരദനോടൊപ്പം കാവല്‍ നായയെ പോലെ വെള്ളമിറക്കി നിന്നതിന്റെ നിരാശയും എല്ലാം അയാളെ ഒരു മൃഗമാക്കി മാറ്റി. അവിടെയുള്ള ഒരു കുട്ടിക്കറ്റിലേക്ക് അവളെ അയാള്‍ വലിച്ചിട്ടു.
മണിയപ്പനെന്ന മനുഷ്യനിലെ മൃഗത്തെ ഏതുവിധേനയും ചെറുത്ത് നില്‍ക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ അയാളുടെ ബലിഷ്ടമായ കരവാലയങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്കായില്ല. ഒച്ചവക്കാന്‍ തുടങ്ങിയ മീരയെ ഒരു പാറക്കല്ലുകൊണ്ട് തലക്കടിച്ച് നിശബ്ദയക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. അവളുടെ വസ്ത്രങ്ങള്‍ ഓരോന്നും അഴിച്ച് മാറ്റി കമഭ്രാന്ത് തീര്‍ക്കുമ്പോള്‍ അവള്‍ക്ക് ജീവനുണ്ടോ എന്ന് പോലും അയാള്‍ക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ അയാളുടെ ബീജം ഏറ്റുവാങ്ങുമ്പോള്‍ ആ ശരീരത്തിന് ജീവനില്ലായിരുന്നെന്ന് അയാള്‍ക്ക് ബോധ്യമായി.
ഒരു നിമിഷത്തേക്ക് അയാള്‍ പകച്ചു. കഞ്ചാവിന്റെ ലഹരി കെട്ടടങ്ങും വരെ ആ ശവത്തിനോടൊപ്പം അയാള്‍ അവിടെത്തന്നെ ഇരുന്നു. സ്വബോധം വീണ്ടെടുത്തപ്പോള്‍ ചെയ്ത കാര്യത്തെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടാന്‍ മുതിര്‍ന്നില്ല. വരദന്‍ ഇതറിഞ്ഞാല്‍, വീട്ടുകാര്‍, മക്കള്‍, നാട്ടുകാര്‍, അങ്ങനെ ഒരുന്നോര്‍ത്തപ്പോള്‍ മണിയപ്പന് ഒന്ന് മാത്രമേ മനസ്സില്‍ വന്നുള്ളൂ. എങ്ങനെയും ആ ശവം അവിടെ നിന്ന് മാറ്റണം.
മണിയപ്പന്‍ മൃതദേഹം കാറിന്റെ ടിക്കിയില്‍ എടുത്ത് ഇട്ടു. ഒപ്പം അവളുടെ വസ്ത്രങ്ങളും പണവും. എന്നിട്ട് എങ്ങോട്ടോ കാര്‍ ഒടിച്ച് പോയി.
ഏറെ നേരം കഴിഞ്ഞ് മണിയപ്പന്‍ ഒന്നും അറിയാത്തത് പോലെ കമ്മീഷന്‍ വാങ്ങാന്‍ വരദന്റെ വീട്ടിലെത്തി. പെണ്‍കുട്ടിയെ അവള്‍ പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടെന്ന് വരദനോട് മണിയപ്പന്‍ കള്ളം പറഞ്ഞു. മണിയപ്പന്‍ ആവശ്യപ്പെട്ടതിലും അധികം പണം വരദന്‍ അയാള്‍ക്ക് നല്‍കി. അതും വാങ്ങി തിരികെ നടക്കുമ്പോള്‍ മണിയപ്പനോര്‍ത്തു. നാളെ ആ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അന്വേഷണം വന്നാലും അവളെ ഇറക്കി വീട്ടിടത്ത് നിന്ന് ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്ന് വരദനെ പറഞ്ഞ് വിശ്വസിപ്പിക്കാം. ആരും എത്താത്ത ഒരിടത്ത് അവളുടെ മൃതദേഹം കെട്ടി താഴ്ത്തി പണവും ഉപേക്ഷിക്കുമ്പോള്‍ മണിയപ്പന് ഒന്നറിയാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെങ്കിലും അത് പൊന്തി വരുമെന്ന്. ബാക്കിയൊക്കെ അപ്പോള്‍ നേരിടാം. അത് വരെ ഒന്നുമറിയാത്ത പോലെ ഇനിയും വരദനോടൊപ്പം നിന്ന് പണമുണ്ടാക്കണം മക്കളെ സുരക്ഷിതരാക്കണം. അത് വരെ മീര ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ അയാള്‍ വീട്ടിലേയ്ക്ക് യാത്രയായി.
© sajeev koickal
1 Comments
അടിപൊളി 👍
ReplyDelete