പൊന്‍പ്രഭ | കവിത | രാജേഷ് പി.ആര്‍



കാലത്തിന്‍ വിസ്മയത്തേന്‍ തുള്ളിയായ് നീ
ജീവിതാര്‍ഥസത്യമായിമാറീയല്ലോ!

നീയെത്തിയെന്നിലൊരുസ്വപ്നസന്നിഭം,
നന്ദിയോതട്ടേ ജന്മമേകീയവര്‍ക്ക്.

കാത്തില്ലൊരിക്കലും നിന്നെയീജീവിതേ,
കത്തിജ്വലിച്ചുനില്‍ക്കുമെന്‍ പൊന്‍പ്രഭേ !

മോഹങ്ങള്‍ കൊഴിഞ്ഞങ്ങനെ ഞാന്‍ നില്‍ക്കവേ,
സസ്‌നേഹം തോളത്തുകൈവെച്ചു നീ മൃദുലം

നിന്നുള്ളകം കണ്ടങ്ങു പുഷ്പിച്ചൂ പ്രിയനേ! 
സന്ദേഹങ്ങള്‍ക്കില്ലയിടങ്ങളൊന്നുമേ.

മാനസത്തില്‍ നിര്‍വൃതീ നിറഞ്ഞുവല്ലോ!
ആനന്ദലോകമേകിയാമോദമേ സ്‌നേഹം.


Post a Comment

0 Comments