Advertisement

Responsive Advertisement

കാലം കരുതി വെച്ചത് | കവിത | പി.ഐ. എ.അസീസ്



എന്തൊരഭിശപ്തമീ കാലം
എന്തൊരു ഗതികെട്ട കാലം
വാക്കുകള്‍, ശീലുകള്‍. ചാര്‍ത്തുകള്‍,
ഉടമ്പടികള്‍, ലംഘനങ്ങള്‍,
സ്വാതന്ത്യം ഹനിക്കും നാളുകള്‍
ഉടയാടകള്‍ വലിചെറിയുന്നു,
ഉയിരിന്‍ നാഴിക മണികള്‍ മുഴങ്ങുന്നു.
ശവക്കൂനകള്‍ പെരുകുന്നു,
നായ്ക്കൂട്ടങ്ങള്‍ പെരുകുന്നു.
അലറി വിളിക്കും അമ്മ തന്‍ കണ്ണീരില്‍
ഭൂമിദേവി തന്‍ മുടിയിഴകള്‍ നനയുന്നു.
വില്ലുവണ്ടി ഓടിയ രാജ പാതകള്‍
വിളഞ്ഞ നെല്‍പ്പാടങ്ങള്‍, കഥകള്‍ മൊഴിയും
കേരകേദാര വൃക്ഷങ്ങള്‍,
അക്ഷരങ്ങള്‍ തീര്‍ത്ത കൈകള്‍ക്കിന്ന്
അക്ഷരപ്പൂട്ടുകള്‍ നിറയുന്നു.
ആരു തീര്‍ത്തു യി വേലിക്കെട്ടുകള്‍,
ആരുണ്ടി ഗതികേടിന്‍, നെറികേടിന്‍
സാന്ത്വനമേകുവാന്‍,
പെറ്റ കുഞ്ഞിനു നികുതി ചുമത്തുന്നു
എഴുതും വാക്കുകള്‍ക്ക് നികുതി നല്‍കുന്നു.
ചിരിയ്ക്കാതിരിക്കാനാവില്ല,
ഒന്നു മിണ്ടുവാന്‍, നിറപുഞ്ചിരിയാല്‍
നിറപുത്തരി ചോറുണ്ണാന്‍
കാലമിനിയും തെളിയണം,
അതിനായ് കൈകള്‍ ഉയരണം
ഉറക്കെയുറക്കെ തൊണ്ട
പ്പൊട്ടു മാറുച്ചത്തില്‍ ശബ്ദമുയരണം.
പ്രജാ പീഠം മറിയണം
പ്രജകള്‍ മനസ്സു വെയ്ക്കണം.
എന്തൊര ഭിശപ്തമീ ലോകം
എന്തൊര ദിശപ്തമീ കാലം.

Post a Comment

0 Comments