മരിച്ചവരുടെ ഭാഷ ❤ സുമ വിനോദ്

marichavarude-bhasha-suma-vinod


ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച വാക്കുകളിലെ
ആയുധം കൊണ്ടാണ്
മരണത്തിന്റെ ഭാഷയെഴുതിച്ചേര്‍ത്തത്......

ചില്ലക്ഷരങ്ങളില്‍ ഗ്രഹിക്കാന്‍ കഴിഞ്ഞിടാത്തതും
പുനര്‍ജന്മമില്ലാതെ
ചവിട്ടിമെതിക്കപ്പെട്ട പൂഴിമണ്ണിന്റെ
തിരയടങ്ങിയ തീരത്തിന്റെയും
നിര്‍വ്വചങ്ങളില്ലാത്ത മനസ്സിന്റെ മൗനമാണ്
മരിച്ചവരുടെ ഭാഷ.......

ഇതളറ്റ ഓര്‍മ്മകളില്‍ തിരിഞ്ഞു നോക്കുമ്പോള്‍
തളര്‍ന്നുവീണ ശരീരത്തിന്റെ
നിഴലുകളെ പോലും
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാതെ
പോയിടുന്നു........

ഇടനെഞ്ചിനുള്ളില്‍ പടയണിക്കൂട്ടുന്ന 

നൊമ്പരങ്ങളിലെ മുറിവുകള്‍
വ്രണമായിതീരുമ്പോള്‍
വസന്തത്തിന്റെ നിറങ്ങള്‍ അദൃശ്യമായിടുന്നു.....

നനഞ്ഞ മണ്ണില്‍ ഓര്‍മ്മകള്‍
ബലിക്കല്ലുകള്‍ തീര്‍ക്കുമ്പോള്‍
പുനര്‍ജനിയില്ലാതെ
ജീവിക്കുന്നവര്‍ക്കിടയില്‍
ചിതല്‍പ്പുറ്റുകള്‍ തീര്‍ക്കുന്നു
മരിച്ചവരുടെ ഭാഷയറിയാത്തവര്‍....

© suma vinod

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post