എല്ലാവരും എന്നെ തോല്പിക്കും അത് ഉറപ്പ് ആണ്. വീണ്ടും ഞാന്‍ തന്നെ എണ്ണണം, വടക്ക് ഭാഗത്തെ ചുമരിലാണ് എണ്ണുന്നത്, ഇവരൊക്കെ എവിടെ ഇരിക്കുന്നോ?. വാവ മിന്നലു പോലെയാണ് വന്നു സാറ്റ് അടിക്കുന്നത്, അവന് അപകടമാണ്. എല്ലാവരെയും തോല്‍വിയില്‍ നിന്ന് ജയിപ്പിക്കാന്‍ അവന് ഒറ്റ ഒരുത്തന് മതി. അകത്തേക്ക് കയറാനും പേടിയാണ് ഇവറ്റകള് സാറ്റ് അടിക്കും. ' ആ എടാ തെങ്ങിന്റെ ഇടയില്‍ നിന്ന് പുറത്തേക്ക് വായേ ' ഇളയവനെ കിട്ടി. അവന് ചിരിച്ചോണ്ട് വന്നു. വേറെ ഒന്നിനെയും ഇവിടൊന്നും കാണാനില്ല.പതിയെ ഓല കൊട്ടാരത്തില്‍ ഞങ്ങള്ക് അനുവദിച്ചു തന്നിട്ടുള്ള ഇരുട്ടുള്ള അടുക്കളയില്‍ കയറി, നിരയോട് ചേര്‍ന്ന് അച്ഛന് ഒരു പലക അടിച്ചിട്ടുണ്ട്. അവിടെയാണ് മിക്സി ഇരിക്കുന്നത്, അതിനിടയില്‍ രാജേഷ്വരി എന്നെ ഉറ്റു നോക്കുന്നുണ്ട്, ഞാന്‍ ഒന്ന് സംശയിച്ചു, ഇവള് എന്താ എന്നെ കണ്ടിട്ട് ഓടാത്തത്, ചുണ്ടില്‍ ചെറു പുഞ്ചിരി, ഞാന്‍ ചിരിച്ചോണ്ട് വിളിച്ചു പറയുന്നുണ്ട് ' രാജേഷ്വരി നിന്നെ ഞാന്‍ കണ്ടു ' അവള് അനങ്ങുന്നില്ല.
കണ്ണിലെ കൃഷ്ണ മണികള്‍ എന്നെത്തന്നെ ഉറ്റു നോക്കുന്നു. അതിനിടക് ആരൊക്കെയോ സാറ്റ് അടിച്ചു, കൂട്ടത്തില്‍ രാജേഷ്വരിയും അവളുടെ ഒച്ച പിള്ളേര് സെറ്റിനിടയില്‍ കേള്‍ക്കാം., ' എടി രാജേഷ്വരി സാറ്റ് അടിച്ചു ' വാവ വിളിച്ചു പറഞ്ഞു. ഞാന്‍ ഒന്ന് ഞെട്ടി! എന്നെ ഉറ്റു നോക്കുന്ന രാജേഷ്വരി എന്റെ മുന്പില് ' അയ്യോ ' ഞാന്‍ വിളിച്ചോണ്ട് ഓടി പിള്ളേര് സെറ്റിനു നടുവില്‍ എത്തി. ദേ രാജേഷ്വരി ഞാന്‍ കരച്ചിലായി,, വാവയ്ക് അവന് ഉപദ്രവിച്ചല്ലാതെ ഞാന്‍ കരയുന്നത് ഇഷ്ടമല്ല. ' എന്താടി കാര്യം പറ ' വാവേ മിക്സിടെ അടുത്ത് ഇവള് നിന്ന് ഞാന്‍ ഇവളെ തൊട്ടു ' ആരെ ' രാജേഷ്വരിയെ 'വാവ ചിരിച്ചുകൊണ്ട് പറഞ്ഞു ' എടി നെത്തോലി ഞാനും അവളും ഒരുമിച്ചാ ഒളിച്ചത് ' എന്റെ കണ്ണുനീര് അവര്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ ആകുന്നില്ല, വാവ പറഞ്ഞു ' ഒരു കാര്യം ചെയ്യാം നമുക്ക് വരി വരിയായി ചെന്ന് നോക്കാം ' ട്രെയിനിന്റ ബോഗി പോലെ വാവ ആദ്യം നിന്നു പിള്ളേര് സെറ്റ് പിന്നിലൂടെയും, മിക്സിടെ അടുത്ത് ആരും ഇല്ല. പക്ഷെ അന്ന് അങ്ങനെ ഒരു രൂപത്തെ ഞാന്‍ കണ്ടിരുന്നു. ഞാനെ കണ്ടുള്ളു എന്നല്ല, എന്റെ യോഗമില്ലാത്ത ജാതകത്തില്‍ ഇങ്ങനെയുള്ള പേ കൂത്തുകളും ഉണ്ട്. ചിലതൊക്കെ ഞാന്‍ കാണും കേള്‍ക്കും മറ്റുള്ളവരോട് അത് പറയുമ്പോള്‍ ഭ്രാന്തി ആയി ചിത്രീകരിക്കപെടും.
മനസിന്റെ ഭയം ആണെന്ന് വരുത്തി തീര്‍ക്കും. ഇത്തവണയും അങ്ങനെ തന്നെ. അച്ഛന് ചിരിയോടെ ചിരി. ഞാന്‍ കരയുന്നു അച്ഛന് ചിരിക്കുന്നു. ഇത് എന്തൊരു കഷ്ടം ആണ്, അമ്മുമ്മയ്ക് ഒരു ഷീജ ഉണ്ടായിരുന്നോണ്ട് കൊള്ളാം! രാജേഷ്വരീടെ ചപ്പാണി കാലാണ് ഷീജയ്ക് അവളായിരിക്കും. ഇത് എന്തിനാണാവോ എന്നെ ഇങ്ങനെ പേടിപ്പിക്കുന്നത്. ഒരു ദിവസം അച്ഛനെയും കാണിക്കണേ ഇങ്ങനെയും ഒരു ചിരിയുണ്ടോ? ഒരു ദിവസം ഞങ്ങള്‍ എല്ലാവരും തമ്പുരാന്റെ നടയില്‍ വൈകിട്ട് പൂജയ്ക് പോയി വീട്ടില്‍ അച്ഛനും ചച്ചു അമ്മുമ്മയും മാത്രം, അമ്മുമ്മ ഏറാതും, അച്ഛന് ഞങളുടെ നടയിലും. എ റാത്ത് കയറാന്‍ ഇതിനിടയില്‍ ഒരു short കട്ട് ഉണ്ട് അത് ഞങളുടെ നടയിലൂടെ,, ഈ short കട്ട് ഒരു കുഞ്ഞു മുറി കൂടിയാണ്. അച്ഛന് അതിനു നടയില്‍ ഇരിക്കുവാണ്,, ഞങ്ങള്‍ വന്നപ്പോള്‍ അച്ഛന്റെ മുഖം വിളറി വെളുത്തു ഇരിക്കുന്നു,, വല്ലാതെ പേടിച്ചിട്ടുണ്ട്,,കാര്യം അമ്മയും അമ്മുമ്മയും തിരക്കി ' എന്താ ശശി കാര്യം ' മാമി നിങ്ങള്‍ പോയപ്പോ മുതല്‍ തുടങ്ങിയതാ ' എന്ത് ' അമ്മ പേടിയോടെ ചോദിച്ചു ' ഒരു പെണ്ണ് ഇതുവഴി കയറി ഓടുന്നു. എന്റെ പുറകെ നിക്കുന്നു. നെല്ലിരവിടെ പോകുന്നു എന്തൊക്കെയാ ഇവിടെ നടക്കുന്നെ ഈ പെണ്ണ് പറഞ്ഞത് ശരിയാ ' എനിക്ക് ചിരി സഹിക്കാന്‍ പറ്റില്ല. അച്ഛന്റെ മുഖം കണ്ടു പൊട്ടി ചിരിക്കണം എന്നും ഉണ്ട്,, പക്ഷെ അടി വീണാലോ,, അച്ഛന് അങ്ങനെ തന്നെ വേണം, ഞാന്‍ മനസ്സില്‍ പറഞ്ഞു. അച്ഛന് ശരിക്കും പേടി തട്ടി, കൂട്ടത്തില്‍ എനിക്കും,, ഒരു സമാധാനം ഞാന്‍ പറഞ്ഞത് സത്യം എന്ന് തെളിഞ്ഞല്ലോ, അമ്മുമ്മ വീണ്ടും പറഞ്ഞു ഷീജയാണ് ' അച്ഛന് പറഞ്ഞു ' ആ നെല്ലിടെ മൂട്ടില് ആ പെണ്ണ് പോയി നിന്നു ' ' എടാ ശശി ആ നെല്ലി അവളുടെ ഓര്മയ്ക്കുള്ളതാണ് ''
അന്ന് മുതല്‍ ഞാന്‍ നെല്ലിക്ക് ഉമ്മ കൊടുക്കാന്‍ തുടങ്ങി ഈ വീട്ടിന്ന് ആരെ കാണിച്ചാലും എന്നെ കാണിക്കല്ലെന്ന് പറഞ്ഞു. ഇതിപ്പോ അച്ഛന് സ്ഥിരം കാണലായി, അച്ഛന് രാത്രി വൈകി വരാറുള്ളപ്പോഴും അച്ഛന്റെ പിന്നിലൂടെ ആ നിഴല്‍ നടക്കാന്‍ തുടങ്ങി, അച്ഛന് വീട്ടില്‍ വന്നു വാതില്‍ കൊട്ടുന്നത് വരെ ആ നിഴല്‍ കൂടെ ഉണ്ടാകും. ഷീജ വല്യമ്മ മരിച്ച അന്ന് ശുശീലമ്മേടെ വീട്ടിലെ ഗൗളി യാത്ര തെങ്ങിന്നു ഒരു കുല കരിക്കും പച്ച ഓലയും വെട്ടി ഇട്ടേന്ന്. ആരോ?? മനുഷ്യരല്ല,, ഇത് എന്റെ അപ്പുപ്പന് പറഞ്ഞു തന്ന കഥയാണ്,, എന്തോ ഒരു ശാപം കൊണ്ടാണ് വല്യമ്മയ്ക്കും അമ്മയ്ക്കും ഈ ഗതി വന്നതെന്ന്. അമ്മുമ്മ പറയാറുള്ളത് പണ്ട് അപ്പുപ്പന് അത്യാവശ്യം ഉള്ളടത്തെ വീട്ടിലെ ആളാണ്,,, ഒരു അച്ഛനും മകളും മാത്രമുള്ള വീട്ടിലെ ആ പെണ്‍കുട്ടിയെ അപ്പുപ്പന് പ്രണയിച്ചിരുന്നു എന്നും അവള്‍ക് വയറ്റിലുണ്ടായപ്പോള്‍ അവളെ കൈ ഒഴിഞ്ഞെന്നും ഒരു ദിവസം രാവിലെ ഗര്‍ഭിണി ആയ അവളെ കാണാനില്ലെന്നും പിന്നീട് ആരും അവളെ കണ്ടിട്ടില്ലെന്നും ആണ് കഥ! അമ്മുമ്മ പറയുന്നത് അവള് ആറ്റില്‍ ചാടി ചത്തു കാണും എന്നാണ്. അമ്മുമ്മ അങ്ങനെ തറപ്പിച്ചു പറയാന്‍ കാരണം.
(തുടരും)
© sandhya ms


1 Comments
കുട്ടിക്കാലം ഓർമ്മ വന്നു
ReplyDelete