മുറിഞ്ഞവാക്കുകളെ തുന്നി ചേര്‍ക്കാന്‍ തുടങ്ങിയത്
അക്ഷരങ്ങള്‍ക്ക് മോഹാലസ്യം
വന്നു തുടങ്ങിയപ്പോള്‍
കൂട്ടം കൂടിനിന്ന് പുസ്തകങ്ങള്‍
നിലവിളി ച്ചു തുടങ്ങിയിരിക്കുന്നു
വെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളില്‍
കുടുങ്ങി
നെടുവീര്‍പ്പുകള്‍ക്ക്
കണ്ണും കാതും നഷ്ടപെടുന്നു
വട്ടം കെട്ടിപ്പി ടിച്ചവര്‍
വരിഞ്ഞു മുറുക്കി
ന്യായം പറയുന്നു
ആവിപറക്കുന്ന അക്ഷരങ്ങളില്‍
നിന്ദിത ന്റെയും
പീഡിതന്റെയും
ആല്മരോധനങ്ങള്‍ക്ക്
കാതു കൊടുത്തവര്‍
വരണ്ടൊ ട്ടിയ വയറുക്കീറി രസിക്കുന്നു
കണ്ണും കാതും ഇയ്യം
ഉരുക്കിയൊഴിക്കുന്നു
കരുണവറ്റിയ
പുതു പാഠങ്ങള്‍
പെരുമ്പറകൊട്ടിയാടുന്നു
തടം കെട്ടിവിങ്ങലുകള്‍
തടഞ്ഞു നിര്‍ത്താന്‍
വൃഥാപാടുപ്പെടുന്നുണ്ട്
കാരണവര്‍.
0 Comments