മിത്രപരിപാലിയായവന്നുടെ വാക്കടര്‍ത്തി,
നെഞ്ചിലേറ്റി, പട്ടാഭിഷേകത്തിലേക്കൊരു
തോണിസ്സഞ്ചാരത്തിന്നായ് കാത്തിരിക്കുന്നൂ ഗുഹന്‍
തന്നുടെ ഗ്രാമരാജ്യം കാഴ്ചദ്രവ്യമായ് ,
സുവര്‍ണനൂലില്‍ പൂട്ടിയ രഥം,
പാകമാംഫലങ്ങള്‍,രാജഭോജനങ്ങള്‍,
ശൃംഗിവേരിന്നാധാരവും അടിയറവുവെച്ചൊരു രാജാനകനവന്‍
രാജനീതിയില്‍ കാടുകയറുന്ന
നഗ്‌നപാദങ്ങളെ നോവേറ്റിയ മുള്‍ച്ചെടി
വരവേറ്റ രാജവംശ്യ രാവിനെപ്പോലും
കുശപ്പുല്ലിലുറക്കുംതാപസനോ?
വല്‍ക്കലവും മൃഗത്തോലുമല്ലെന്റെ
ഭവാന്റെ രൂപമെന്നെത്ര ബോധിപ്പിച്ചു
സന്ദേഹമടയാത്ത നൈഷാദനിവന്‍
വടവൃക്ഷക്കറ നല്‍കുവാനിക്കരങ്ങള്‍
സന്ദേഹമടയാത്ത നൈഷാദനിവന്‍
വടവൃക്ഷക്കറ നല്‍കുവാനിക്കരങ്ങള്‍
വിറച്ചിടുന്നു അരയാലിലകണക്കേ
സൂര്യകുലനായകന്‍ കുന്തളം
ശങ്കയില്ലാതെ ജടപിടിപ്പിക്കുന്നതും
സാക്ഷിയാക്കുവാനെന്തു പിഴച്ചിവന്‍
തീണ്ടിയിട്ടില്ലെന്ന കാട്ടുനീതിയോട്
സൂര്യകുലനായകന്‍ കുന്തളം
ശങ്കയില്ലാതെ ജടപിടിപ്പിക്കുന്നതും
സാക്ഷിയാക്കുവാനെന്തു പിഴച്ചിവന്‍
തീണ്ടിയിട്ടില്ലെന്ന കാട്ടുനീതിയോട്
മറ്റൊരാശ്ലേഷമോടെ വിടപറഞ്ഞവര്‍ നാം
നിഴലുണക്കിയ കാനനവീഥിയില്‍
വീഴുമിലകളില്‍ പതിന്നാലുവര്‍ഷങ്ങള്‍
നിഴലുണക്കിയ കാനനവീഥിയില്‍
വീഴുമിലകളില്‍ പതിന്നാലുവര്‍ഷങ്ങള്‍
പരുക്കമുള്ള പാദമമരുന്ന ശബ്ദം
കൊതിച്ചൊരു പങ്കായമേന്തിയിരിപ്പൂ ഗുഹന്‍.
കൊതിച്ചൊരു പങ്കായമേന്തിയിരിപ്പൂ ഗുഹന്‍.


0 Comments