ഭാര്യ ► ജോണി തേമ്പ്ര



നീ - പിണങ്ങിപ്പോയ നാളുകളിലാണ്
ഞാന്‍ വിശപ്പ് എന്തെന്നറിഞ്ഞത്
അത്
എന്നെ അടുക്കളയിലേക്ക് നയിച്ചു.

എന്തൊക്കെ എവിടെയൊക്കെ ഇരിക്കുന്നു 
എന്നറിയാന്‍ ഒരോന്നിലും എഴുതിയൊട്ടിച്ച
ലേബലുകള്‍ എന്നെ സഹായിച്ചു
ഈ പിണക്കം
നീ
നേരത്തേ കണ്ടിരുന്നോ?

 എന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല -
കഴുകി അടുപ്പത്തിട്ട
അരി വെന്തു വന്നപ്പോഴാ 
കറി വേണമെന്ന് തോന്നിയത്.

കേടാകാറായ പച്ചക്കറിയില്‍ നിന്ന് തിരഞ്ഞെടുത്ത വ
അരിഞ്ഞെടുക്കാന്‍ നോക്കിയപ്പോഴാ
നിന്റെ കഴിവിനെ,
കരവിരുതിനെ '
ഇടതടവില്ലാത്ത ജോലികളെ, കഴിവിനെ, കരുതലിനെ
ക്കുറിച്ചോര്‍ത്തതും
കത്തിനടുവിരലില്‍ മുറിവേല്പിച്ചതും.

അടുക്കളത്തറയില്‍ വീണ രക്തം തുടച്ചു മാറ്റാന്‍ 
മോപ്പ് എടുത്തു വന്നപ്പോള്‍ ടൈല്‍സിന്‍ വീണ രക്തത്തിന്റെ രൂപം നിന്നെപ്പോലെയിരിക്കുന്നു -
അത്രമാത്രം എന്നിന്‍ നീ അലിഞ്ഞു ചേര്‍ന്നിരുന്നു 
എന്ന സത്യത്തില്‍ ഞാന്‍ വിറങ്ങലിച്ചു നിന്നു പോയി?

Post a Comment

0 Comments