അതിഥികളായി
ഒത്തിരി കാക്കകള്‍ വന്നിരുന്നു-
ബലിക്കാക്കയും,
കാവതിക്കാക്കയും,
പേരറിയാത്ത
പല കാക്കകളും...
എങ്കിലും,
അവയിലൊന്നിലും
ഞാന്‍ കാത്തിരുന്ന
ആ കാക്കയെ കണ്ടില്ല.
കാരണം-
ഞാന്‍ തിരഞ്ഞ കാക്കയ്ക്ക്
അക്രമത്തിന്റെ ഭാഷ അറിയില്ലായിരുന്നു.
ഒരു ഉരുള ചോറിനായി
എത്ര കാക്കകളാണ്
ആകാശത്ത് വട്ടമിട്ടു പറന്നുയരുന്നത്...
എന്നാല്‍,
ആരും കാണാതെ പോയ
ഒരു കാക്കയുണ്ട്-
ചിറകുകള്‍ തളര്‍ന്ന്,
പറന്നുയരാനാകാതെ,
ആര്‍ക്കും ശല്യമാകാതെ,
ദൂരെയെങ്ങോ
മറഞ്ഞിരിക്കുന്നു...
ഒരുനാള്‍
ചിറകുകള്‍ക്ക് വീണ്ടും
ശക്തിയുണ്ടാകുമെന്നും,
ഒരിക്കല്‍ കൂടി
എല്ലാവരെയും
നേരില്‍ കാണാനാകുമെന്നും
പ്രതീക്ഷിച്ച്...
Thalipparambu

0 Comments