ജീവന്റെ അവസാന കണിക ♦ രമ്യാ സുരേഷ്



ലോകമാകേ ഇരുള്‍ മൂടിനില്‍ക്കവേ
രോഗം പരത്തുന്ന അണുവാലിന്ന്
പിടഞ്ഞിതാ വീഴുന്നു 
മരണഗര്‍ത്തത്തിലേക്ക് മനുജന്‍
പിടയുന്നു നെഞ്ചകം ആശകള്‍ തീരാതെ.

മഹാമാരി തന്‍ പിടിയില്‍ പെടാതെ    
മാനസിക സാമ്പത്തിക വിഷമം 
ബാധിച്ചതാം നിരാശരാം ജനത. 

ഒരിക്കല്‍ മരണം തേടി വന്നീടുമെന്ന 
പ്രകൃതി നിയമം ഭയപ്പെടുത്തുന്നില്ല തെല്ലും    
ഓടി ഒളിക്കാന്‍ പറ്റുമോ വിധി തന്‍ വൈഭവ കളിയില്‍ ???

 പ്രിയരുടെ വേര്‍പാടിന്‍ ചിന്ത അലട്ടുന്നു മനമാകെ ,  
ജാഗ്രത ജാഗ്രത അത്  തന്നെയാണ് ജീവിത മന്ത്രം.


മറികടന്നീടും, ഈ അവസ്ഥയും, 
പോസിറ്റിവ് എന്ന വാക്കിനെ കളഞ്ഞ്, 
ചേര്‍ത്തു നാം നെഗറ്റീവ് എന്ന വാക്കിനെ. 
എന്നാലും പോരാടിക്കൊണ്ടേയിരിക്കും  
ജീവിതത്തിലെ പോസിറ്റീവ് നേട്ടങ്ങള്‍ക്കായി.
ഭയമല്ല ജീവന്റെ വിലയുള്ള ജാഗ്രത മാത്രം ...
------------------------
© remya suresh




Post a Comment

1 Comments

  1. നല്ല കവിത. അഭിനന്ദനങ്ങൾ ചേച്ചീ

    ReplyDelete