ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ഓരോ വ്യക്തിയിലും അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. 'പരിസ്ഥിതി പുനസ്ഥാപനം ' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന് ആഗോള അതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്.
പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട സംഘടനയുടെ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും. വനനശീകരണം, ജീവജാലങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം എന്നിവയില്‍ നിന്നുമൊക്കെ പിന്തിരിയുന്ന ഒരു മനുഷ്യ സമൂഹത്തെ വരുംകാലങ്ങളില്‍ നമുക്ക് പ്രതീക്ഷിക്കാം .
നമ്മുടെ ഭൂമി ധാരാളം പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കം , പേമാരി , കഠിന ചൂട്, ഭൂകമ്പങ്ങള്‍, ഹിമ താപം , മലിനീകരണം എന്നിവ പ്രവചനാതീതമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ സംഭവിക്കുന്നു. അതുകൊണ്ടു തന്നെ ആവാസ വ്യവസ്ഥകള്‍ക്ക് ഏറെ കരുതല്‍ നല്‍കേണ്ട കാലമാണിത്.
ജൈവ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടും ആവാസ വ്യവസ്ഥയെ സംരക്ഷിച്ചു കൊണ്ടും പരിസ്ഥിതി പുനസ്ഥാപനം എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ പ്രതിജ്ഞ.
ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ലേഖകന്‍.
--------------------------------------
© J HASHIM
0 Comments