അവള്‍ ♦ ബിന്ദുജ എം.

ആദ്യാനുരാഗത്തിന്‍ നൊമ്പരസ്മരണയില്‍
ഈ പടിക്കെട്ടില്‍ തനിച്ചിരിക്കവേ ഓര്‍മ്മകള്‍ 
എന്നിലേക്കോടിയെത്തുന്നു...

സഹനത്താല്‍ ഞാന്‍ തീര്‍ത്ത
കരിങ്കല്‍ കെട്ടുകളെ പൊട്ടിച്ചെറിഞ്ഞവ 
പാഞ്ഞടുക്കുന്നു...

മറവിയുടെ ലോകത്തേക്ക്
ഓടിയകലാന്‍ എന്‍ മനം പായുമ്പൊഴും ശക്തമായ് വീണ്ടുമവ തിരികെയെത്തുന്നു...

ഓര്‍മ്മകള്‍...
ഒരിക്കലും മറക്കാനിഷ്ടപ്പെടാത്തവയ്ക്ക് കാലം നല്‍കിയ പേര്

എത്രമേല്‍ സ്‌നേഹിച്ചിരുന്നു ഞാനവളെ...

അകലേയ്ക്ക് നടന്നു നീങ്ങിയപ്പോള്‍ ഒരു നോട്ടം 
കൊണ്ടുപോലും അവളെന്നോട് യാത്ര പറഞ്ഞില്ല
ഒരു യാത്ര പറച്ചില്‍ അനിവാര്യമായിരുന്നില്ലേ...

ജീവിതവഴിയിലെന്നും
ഒപ്പമുണ്ടാകുമെന്ന് നെഞ്ചോടുചേര്‍ന്നുനിന്ന് 
ഹൃദയത്തോടുപറഞ്ഞവള്‍ 
ജീവിതത്തേമുഴുവന്‍ ഇരുട്ടിലാക്കിക്കൊണ്ട് 
കോര്‍ത്തുപിടിച്ച കൈകള്‍ വിടുവിച്ചു 
പാതിയില്‍ മറഞ്ഞു പോകുന്നു...

ഒരിക്കലുമോര്‍ക്കുകയില്ലായിരിക്കാം അവളെ
കഴിയില്ല മറക്കാന്‍ വെറുക്കാന്‍...

Post a Comment

1 Comments