വലിയ കുപ്പായങ്ങളിളകുന്നതു പോലെ
തങ്ങളേക്കാള്‍ വലിപ്പമുള്ള ചാക്കുകള്‍
ചുമലിലേറ്റി ഒരു സംഘമാളുകളുടെ
തങ്ങളേക്കാള്‍ വലിപ്പമുള്ള ചാക്കുകള്‍
ചുമലിലേറ്റി ഒരു സംഘമാളുകളുടെ
ദരിദ്ര ഘോഷയാത്ര കടന്നു പോകുന്നു.
വളരെയടുത്തെത്തിയാല്‍ മാത്രം
വളരെയടുത്തെത്തിയാല്‍ മാത്രം
വ്യക്തതയുടെ രേഖകള്‍ തെളിഞ്ഞു വരുന്ന രൂപങ്ങളില്‍
വാര്‍ദ്ധക്യവും ബാല്യവുമെല്ലാം ഒരേ മുഖഛായമിട്ടിരുന്നു..
പഴയ സാധനങ്ങളിലെ അഴുക്കും മെഴുക്കും
പഴയ സാധനങ്ങളിലെ അഴുക്കും മെഴുക്കും
തുരുമ്പുമൊക്കെ സമ്മേളിച്ച ദേഹങ്ങള്‍,
ചെളി നിറമുള്ള മേലുടുപ്പുകളില്‍
ചെളി നിറമുള്ള മേലുടുപ്പുകളില്‍
കുത്തിനിറച്ച് നഗ്‌ന പാദരായി നടന്നു നീങ്ങുമ്പോള്‍
വികാര വിക്ഷോഭങ്ങളുടെ
വികാര വിക്ഷോഭങ്ങളുടെ
വേലിയേറ്റങ്ങളൊഴിഞ്ഞ ശാന്ത സമുദ്രങ്ങളെപ്പോലെ തോന്നിച്ചു .
എങ്കിലും കുപ്പിച്ചില്ലുകള്‍ തറച്ച് ചോര കിനിഞ്ഞ കാല്‍പാദങ്ങളുടെയടയാളങ്ങള്‍ പതിഞ്ഞ വഴികളിലൂടെ
അറപ്പിന്റെ, വെറുപ്പിന്റെ,
എങ്കിലും കുപ്പിച്ചില്ലുകള്‍ തറച്ച് ചോര കിനിഞ്ഞ കാല്‍പാദങ്ങളുടെയടയാളങ്ങള്‍ പതിഞ്ഞ വഴികളിലൂടെ
അറപ്പിന്റെ, വെറുപ്പിന്റെ,
നീട്ടിത്തുപ്പലുകളോ, അസംബന്ധങ്ങളുടെ, ശകാര വര്‍ഷങ്ങളുടെ, പരിഹാസങ്ങളുടെ തിരത്തള്ളലുകളോ ഒന്നും തന്നെ ബാധിച്ചിട്ടേയില്ലാത്തതുപോലെ
നിര്‍ജ്ജീവ മുഖങ്ങളിലെ നനവില്ലാത്ത കണ്ണുകളോടെ,
വിഴുപ്പും വഴുക്കലുമുറഞ്ഞ
നിര്‍ജ്ജീവ മുഖങ്ങളിലെ നനവില്ലാത്ത കണ്ണുകളോടെ,
വിഴുപ്പും വഴുക്കലുമുറഞ്ഞ
പാതയോരങ്ങളിലെ പാഴ് വസ്തു ശേഖരങ്ങളിലേക്ക്
മുതുകിലെ തുടിക്കുന്ന വെള്ളച്ചിറകുകളുമായി
അവര്‍ നടന്നു കൊണ്ടേയിരിക്കുന്നു.
മുതുകിലെ തുടിക്കുന്ന വെള്ളച്ചിറകുകളുമായി
അവര്‍ നടന്നു കൊണ്ടേയിരിക്കുന്നു.
--------------------------------------------------------
©BINDU THEJAS
bindhu-thejas-mad-butterflys-poem-malayalan-kavitha-e-delam-online
0 Comments