പറയാതെ പറയുന്ന വാക്കുകളെ
നിങ്ങളറിയുന്നു ഹൃദയത്തിൽ സ്പന്ദനങ്ങൾ.
ഭാഷയില്ലാത്ത വികാരമോ നീ
ഭാവമതേറെ നിനക്കറിക
ചില നേരമേകുന്നനുഗ്രഹങ്ങൾ
മറു നേരമൊരു നഷ്ടമായിടുന്നു
ഏറിടും നിന്നുടെ സാമീപ്യമോ
ഭ്രാന്തമായീടുമതെന്നറിക
ഒരു വേളപ്രതികാരമാവുന്നു നീ
പ്രതിഷേധമാവതും നീയതല്ലോ
ചിന്തകൾ വന്നൊരു കൂടതുകൂട്ടുന്നു
അന്തികേ നീയുമിങ്ങെത്തിടുമ്പോൾ
നിന്നാലെ മുറിവേറ്റു പിടയുന്നു മാനസം
നീ തന്നെയേകുന്നു സാന്ത്വനവും
നീയാം വല്മീകത്തിൽമൂടിയങ്ങിരിപ്പാണീ
കാലത്തിൽപ്പോലുമിന്നനേകം മുനിമാരും.
0 Comments