പ്രകൃതിയും പ്രജയും | കല്പന. എസ്. കമല്‍ | കവിത

 
kalpana-s-kamal

ജന്മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠ ജന്മം മനുഷ്യ ജന്മം തന്നെ..
എങ്കിലും മനുജ നീ എന്തേ ഇത് ഓര്‍ത്തില്ല!

പുലിയും പുല്‍ച്ചാടിയും പൂമ്പാറ്റയും പക്ഷിജാലവും എത്രയോ കൊതിച്ചു കാണും ഒരു മാനവ ജന്മത്തിനായ്..

വിലമതിക്കാത്തത് നീ തന്നെ മനുജാ..
സ്വന്തം പ്രവര്‍ത്തിയാല്‍ നീ സര്‍വ്വവും ചാമ്പലാക്കി..
പ്രകൃതി നിനക്കായ് താക്കീതു തന്നു പലവട്ടം
നീ അതിനെ കാറ്റില്‍ പറത്തി..

ഇന്നിതാ കാലം നിനക്ക് തരുന്നു മറുപടി.. 
പ്രളയവും പേമാരിയും
മാറാവ്യാധികളും കൊണ്ടു നിന്നെ ശ്വാസംമുട്ടിക്കുന്നു..

ഉറ്റവര്‍ ഉടയവര്‍ നിനക്കു നഷ്ടമാവുമ്പോള്‍ 
ഒറ്റപ്പെടല്‍ നിന്നെ ശ്വാസം മുട്ടിക്കുമ്പോള്‍..

വിദൂരതയില്‍ നിന്നെങ്ങോ വീശുന്ന കാറ്റും
എങ്ങുനിന്നോ കേള്‍ക്കുന്ന കിളിക്കൊഞ്ചലും  നിനക്ക് ആശ്വാസമാകും..

നീ നഷ്ടപ്പെടുത്തിയ പ്രകൃതിയില്‍ തന്നെ 
നീ ലയിച്ചു ചേരും..!
© Kalpana S Kamal

Post a Comment

1 Comments